21 November 2008
സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം![]() സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ മൂലക്കല്ലെന്ന് വിശേഷിപ്പിക്കുന്ന GNU General Public Licence ന്റെ അന്തസ്സത്തക്കെതിരെ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പേറ്റന്റുകള്‍ നേടിയെടുത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ചതിച്ച ചരിത്രമുള്ള നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനി ഈ സമ്മേളനത്തിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ് എന്നത് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതെ ഇതിന്റെ സംഘാടകര്‍ ഒളിപ്പിച്ചു വെച്ചു എന്നത് ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചന വ്യക്തമാക്കുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ കാര്യം പുറത്തായതിനെ തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ നോവെലിനെതിരെ പ്രതിഷേധവും ആയി രംഗത്തെത്തി. പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിച്ച് തികച്ചും സമാധാനപരമായിരുന്നു പ്രതിഷേധം. നോവെലിനെതിരെ ഇവര്‍ ഒരു കുറ്റപത്രവും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ![]() ![]() ![]() ![]() ഇത് കണ്ടു കലി കയറിയ നോവെല്‍ കമ്പനിക്കാര്‍ തങ്ങള്‍ സംഘാടകര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ച തുക ഇനി നല്‍കാനാവില്ല എന്നറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ പോസ്റ്ററുകളും മറ്റും വലിച്ചു കീറുകയും പോലീസിനെ വിളിക്കുകയും ചെയ്തത്. Labels: free-software, microsoft |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്