
അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്.
ഈ വിവരങ്ങള്‍ കൈമാറിയ ട്രോജനെ ആന്റി വയറസ് പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എ.വി.ജി. എന്ന ആന്റി വയറസ് പ്രോഗ്രാം വിളിക്കുന്നത് “Pakes.app” എന്നാണ്.
അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വന്‍ വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിലെ കമ്പ്യൂട്ടറുകള്‍ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ട്. ഈ കമ്പ്യൂട്ടറുകളെ ഇവര്‍ ഇവര്‍ക്ക് നിയന്ത്രിക്കവുന്ന ഒരു ശൃംഖലയായി ഉപയോഗിക്കുന്നു. ഇത്തരം ഒരു ശൃംഖലയെ സാങ്കേതികമായി “ബോട്ട്‌നെറ്റ്” എന്നാണ് വിളിക്കുന്നത്.
ഒരു ബോട്ട്‌നെറ്റ് ശൃംഖലയുടെ ഘടന തങ്ങളുടെ ഈ അടിമ ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ ഇവര്‍ ഒരു റഷ്യന്‍ അധോലോക വെബ് സൈറ്റില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ ഒരു ദിവസം 100 ഡോളര്‍ വാടകക്ക് വാങ്ങുവാന്‍ കഴിയും. ഇങ്ങനെ വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലെ ഈമെയില്‍ അഡ്രസുകള്‍ ശേഖരിക്കാം, ഈ കമ്പ്യൂട്ടറില്‍ നിന്നും സ്പാം ഈമെയിലുകള്‍ അയക്കാം, മറ്റ് വെബ് സൈറ്റുകളെ ആക്രമിക്കുക, ബാങ്കിങ് സൈറ്റുകളില്‍ അതിക്രമിച്ച് കയറി തട്ടിപ്പ് കാണിച്ച് പണം തട്ടിയെടുക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ നിയമ വിരുദ്ധമായ ഏത് പ്രവര്‍ത്തനവും നടത്താം. ഇതിനെ കുറിച്ച് പിന്നീട് എന്ത് അന്വേഷണം വന്നാലും ഈ കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയാവും പോലീസിന്റെ പിടിയില്‍ ആവുക. ഇത്തരം വില്‍പ്പനയിലൂടെ പ്രതിദിനം ഒരു കോടി രൂപ ഇവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇതിന്റെ മറ്റൊരു അപകടകരമായ വശം ഈ ട്രോജനെ പിടിക്കാന്‍ നോര്‍ട്ടണ്‍ ഉള്‍പ്പടെ നിലവിലുള്ള പല വമ്പന്‍ ആന്റി വയറസ് പ്രോഗ്രാമുകള്‍ക്കും കഴിയുന്നില്ല എന്നതാണ്. വെറും നാല് കമ്പനികളുടെ പ്രോഗ്രാമുകള്‍ക്ക് മാത്രമേ ഇതിനെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. താഴെ ഉള്ള ലിസ്റ്റ് നോക്കുക:
Labels: crime, hacking, virus
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്