30 September 2009
ഗൂഗ്‌ള്‍ തിരയിളക്കം തുടങ്ങി
ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ സംരംഭമായ ഗൂഗ്‌ള്‍ വേവ് ഇന്ന് ഒരു ലക്ഷം ഭാഗ്യവാന്മാര്‍ക്ക് ലഭിയ്ക്കും. ഈമെയില്‍, ചാറ്റ്, വിക്കി, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നീ സേവനങ്ങള്‍ സംയോജിപ്പിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഒരു തരം സംഭാഷണ സങ്കേതമാണ് ഗൂഗിള്‍ വേവ്. ഗൂഗ്‌ള്‍ വേവ് പ്രചാരത്തില്‍ ആവുന്നതോടെ ഇന്റര്‍നെറ്റ് ആശയ വിനിമയത്തിന്റെ സ്വഭാവം തന്നെ മാറി മറയും എന്ന് ഗൂഗ്‌ള്‍ കരുതുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ കാലിഫോണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ ഗൂഗ്‌ളിന്റെ എഞ്ചിനി യര്‍മാരുടെ സമ്മേളനത്തില്‍ വെച്ചു ഗൂഗ്‌ള്‍ തങ്ങളുടെ ഈ പുതിയ പദ്ധതി പരിചയപ്പെ ടുത്തുകയുണ്ടായി. ഗൂഗ്‌ള്‍ മാപ്പ് നിര്‍മ്മിച്ച ജെന്‍സ് റാസ്‌മുസ്സെന്‍, ലാര്‍സ് റാസ്‌മുസ്സെന്‍ എന്ന സഹോദരങ്ങളാണ് വേവിന്റെ സൃഷ്ടാക്കള്‍. പരമ്പരാഗത ഈമെയിലിനെ വേവ് പുറംതള്ളും എന്ന് ഇവര്‍ പറയുന്നു. ഇതിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിക്കു ന്നതിനായുള്ള പരീക്ഷണ ഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഗൂഗ്‌ള്‍ വേവ് ലഭ്യമാക്കും. ഈ വര്‍ഷം അവസാനം വേവ് ലോക സമക്ഷം അവതരിപ്പിക്കുന്നതിന് മുന്‍പ് ഇവര്‍ ഇത് ഉപയോഗിയ്ക്കുകയും ഇതിന്റെ പോരായ്മകള്‍ ഗൂഗ്‌ളിനെ അറിയിക്കുകയും ചെയ്യും. ഈ കുറവുകള്‍ പരിഹരിച്ച് തങ്ങളുടെ ഉല്‍പ്പന്നം കുറ്റമറ്റതാക്കുന്ന പ്രക്രിയയാണ് ബീറ്റാ ടെസ്റ്റിംഗ്. ഇത്തരം ടെസ്റ്റിംഗിന് സഹകരിക്കുന്നവരെ ബീറ്റാ ടെസ്റ്റേഴ്‌സ് എന്ന് വിളിയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ ഇത് ഉപയോഗിക്കുവാനുള്ള അവസരം ലഭിക്കുവാന്‍ ലോകമെമ്പാടും ഉള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ മാത്രമല്ല ഗൂഗ്‌ള്‍ സേവനങ്ങള്‍ ദിനചര്യയുടെ ഭാഗമായ കോടിക്കണക്കിന് സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ആഗ്രഹിയ്ക്കുന്നു. എന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ അവസരം ലഭിയ്ക്കുക. ഈ ഒരു ലക്ഷത്തില്‍ ആരെല്ലാം പെടും എന്ന് ലോകം ഉറ്റു നോക്കുന്നു. വേവ് ഉപയോഗി ക്കുവാനുള്ള അവസരം നാല് തരത്തില്‍ നിങ്ങള്‍ക്കും ലഭിയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണ്ട് ജീമെയില്‍ ആദ്യമായി തുടങ്ങിയ നാളുകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു ഇത്. അന്ന് ഒരു പുതിയ ജീമെയില്‍ അക്കൌണ്ട് തുടങ്ങണമെങ്കില്‍ ഇത് പോലെ ജീമെയില്‍ ഉപയോഗിയ്ക്കുന്ന ഒരാളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഹോട്ട്മെയിലിലെ സ്പാം ശല്യവും, കുറച്ചു നാള്‍ ഈമെയില്‍ ഉപയോഗി യ്ക്കാതിരുന്നാല്‍ അക്കൌണ്ട് മരവിപ്പി യ്ക്കുന്നതും, ഇന്‍ബോക്സ് ഫുള്‍ ആയി ഈമെയിലുകള്‍ ലഭിയ്ക്കാ തിരിക്കുന്നതും, ഈ ശല്യങ്ങ ളൊന്നുമില്ലാതെ ഈമെയില്‍ ഉപയോഗി യ്ക്കണമെങ്കില്‍ പണം മുടക്കി ഈമെയില്‍ സേവനം വാങ്ങണം എന്നതും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി ഒരിക്കലും നിറയാത്ത ഇന്‍ബോക്സും, ഔട്ട്‌ലുക്ക് പോലുള്ള ഈമെയില്‍ ക്ലയന്റുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന പോപ് മെയില്‍ സൌകര്യവും, ഗൂഗ്‌ളിന്റെ മികച്ച സേര്‍ച്ച് സൌകര്യം ഈമെയില്‍ തിരച്ചിലിന് ഉപയോഗി യ്ക്കാനുമാവുന്ന നവീന ഈമെയില്‍ അനുഭവവുമായി രംഗത്തെത്തിയ ജീമെയില്‍, ആദ്യ നാളുകളില്‍ ലഭിയ്ക്കുവാന്‍ ഇതു പോലെ തിക്കും തിരക്കുമായിരുന്നു. അന്ന് ഇത്തരം ഒരു ക്ഷണം പണം കൊടുത്തു പോലും ആളുകള്‍ കൈക്കലാക്കിയത് വാര്‍ത്തയായിരുന്നു. ഇത് വീണ്ടും ആവര്‍ത്തി ക്കുവാനാണ് സാധ്യത. Google wave released to 100,000 testers today Labels: google |
2 Comments:
very good article, uptodate and informative, thanx
എനിക്ക് dev preview aaccount ഉണ്ടായിരുന്നു, julyഇല്‍ കിട്ടിയതു, അതുകൊണ്ട് ഒരു ബീറ്റ അക്കൌണ്ട് എനിക്കും കിട്ടി, അതില്‍ 8 ഫ്രെണ്ട്സിനെ invite ചെയ്യാന്‍ പറ്റി. കൂടുതല്‍ ഇന്‍വൈറ്റ്സ് കിട്ടുമോന്നറിയില്ല..
ഇതുവരെ വേവ് അവര്‍ പറഞ്ഞതു പോലെ തന്നെ വര്‍ക്ക് ചെയ്യുന്നുണ്ടു. dev previewഇല്‍ pic drag and drop ഉണ്ടായിരുന്നില്ല, പക്ഷെ ബീറ്റയില്‍ അതു അടിപൊളിയായി വര്‍ക്ക് ചെയ്യുന്നുണ്ട്.എല്ലാരും type ചെയ്യുന്നതു അന്നെരം തന്നെ character by character കാണാം...മറ്റ് robots എല്ലാം വര്‍ക്ക് ചെയ്യുന്നുണ്ട്..
ഇതു ഒരു സംഭവം തന്നെയാണ്.. നിങ്ങള്‍ക്ക് എന്നെ വേവ് ചെയ്യാം - vijeshkk@googlewave.com
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്