14 February 2009
മലയാളത്തില്‍ കാപ്ച![]() വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം. ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ. ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച മലയാളം കാപ്ച സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: free-software, malayalam-computing |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്