14 January 2010
ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍
ഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി. നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു. കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്. എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്. തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും അറിയിച്ചു കഴിഞ്ഞു. ഇതിനു പുറകില്‍ ഗൂഗ്‌ളിന്റെ ചൈനയിലെ ഓഫീസിലെ ആളുകള്‍ക്ക് പങ്കില്ല എന്നും, അമേരിക്കയിലെ ഓഫീസിലെ ആളുകളാണ് ഈ തീരുമാനത്തിന് പുറകില്‍ എന്നും വ്യക്തമാക്കാന്‍ ഗൂഗ്‌ള്‍ മറന്നില്ല. അല്ലെങ്കില്‍ കമ്പനി പൂട്ടി പോവുന്നതോടെ ഇതിന്റെ പേരില്‍ ഗൂഗ്‌ള്‍ ചൈന ഓഫീസിലെ പാവം ജീവനക്കാര്‍ ക്രൂശിക്കപ്പെട്ടാലോ എന്ന് ഭയന്ന്. Labels: censorship, crime, google |
10 April 2009
ഇന്റര്‍നെറ്റ് കാമറ വീട് കൊള്ള തടഞ്ഞു
തന്റെ വീട്ടില്‍ വെബ് കാം സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച ഫ്ലോറിഡയിലെ ജീന്‍ തോമസ് എന്ന വനിത തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ വെറുതെ ഒന്ന് വെബ് കാം ചിത്രം നോക്കിയതായിരുന്നു. സ്ക്രീനില്‍ തെളിഞ്ഞ തന്റെ വീട്ടില്‍ രണ്ടു കള്ളന്മാരെ കണ്ട് അവര്‍ ഞെട്ടി. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് പാഞ്ഞെത്തി കള്ളന്മാരെ കൈയ്യോടെ വീടിനകത്തു വെച്ചു തന്നെ പിടികൂടി. ഒപ്പം സഹായികളായി അടുത്ത വീട്ടില്‍ ഉണ്ടായിരുന്ന വേറെ രണ്ടു കള്ളന്മാരെയും പോലീസ് പിടിച്ചു. പോലീസ് തന്നെ ഈ വീഡിയോ ചിത്രം പിന്നീട് യൂ ട്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
Labels: crime |
16 January 2009
ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്
ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.
ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും. എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു. കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.) മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്