Wednesday, January 25th, 2012

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി
  • കര്‍ദിനാളിന്റെ പ്രസ്താവന വിവാദം അവസാനിപ്പിക്കണം : മുഖ്യമന്ത്രി
  • ലാലൂര്‍; നിരാഹാരം കിടന്ന വേണുവിനെ അശുപത്രിയിലേക്ക് മാറ്റി
  • കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന അപലപനീയം: വി.എസ്‌
  • കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു
  • പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍
  • നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു
  • കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു
  • തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം
  • പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ സി. പി. എം ഹര്‍ത്താല്‍
  • കാറില്‍ അനാശാസ്യം സി. പി. എം നേതാവും അധ്യാപികയും റിമാന്റില്‍
  • കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു
  • ഉത്സവകാലം വരവായി; ആനകള്‍ക്ക് പീഡനകാലവും
  • റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാം : ബിനോയ്‌ വിശ്വം
  • ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പയ്യോളിയില്‍ സംഘര്‍ഷം തുടരുന്നു
  • ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു
  • വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം
  • വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു
  • ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി
  • ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു



  • മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...
    അഴിമതിവിരുദ്ധ പോരാട്ടത്തി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine