Monday, February 20th, 2012

തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം

kanthapuram-epathram
കോഴിക്കോട്: തിരുകേശത്തെ സംബന്ധിച്ച് അഭിപ്രായം പറയുവാന്‍ സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍.  ഇസ്ലാം മതത്തെയും തിരുകേശത്തേയും കുറിച്ച് അഭിപ്രായം പറയുവാന്‍ രാഷ്ടീയക്കാര്‍ക്കോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്നും ഇക്കാര്യത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമേ അധികാരം ഉള്ളൂ എന്നും കാന്തപുരം പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടത് മതത്തിനകത്താണെന്നും രാഷ്ടീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ വര്‍ഗ്ഗീയതയും ആപത്തും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മതകാര്യങ്ങളില്‍ കൈകടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി.

കഴിഞ്ഞ ദിവസം വടകരയില്‍ സി. പി. എം 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോഥാനവും’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയില്‍ നമ്മുടെയെല്ലാം മുടി കത്തിച്ചാല്‍ കത്തുമെന്നും മുടികത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലും വിവാദങ്ങള്‍ ഉയരുന്ന കാലമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചും മതമേധാവികള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി
  • കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
  • വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി
  • രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
  • കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി
  • ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം
  • സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
  • ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
  • ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി
  • പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി
  • അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി
  • വയനാട്ടില്‍ ആദിവാസി ഭൂസമരം ശക്തമാകുന്നു
  • കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍
  • പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു
  • ടി.പി വധം നാല് പേര്‍ പിടിയില്‍
  • സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല
  • വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ
  • പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
  • ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി
  • വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി



  • പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine