Tuesday, July 27th, 2010

കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി

kodikunnil-suresh-epathramകൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ കൊടിക്കുന്നില്‍ സുരേഷിനു യോഗ്യത യില്ലെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടിക ജാതിയില്‍ പെട്ട ഹിന്ദു ചേരമര്‍ അംഗമാണെന്നാണ് കൊടിക്കുന്നില്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതു ശരിയല്ലെന്നും, ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരനായ ആര്‍. എസ്. അനില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ വിവിധ രേഖകളിലെ ജാതിയും പേരും സംബന്ധിച്ചുള്ള വ്യത്യസ്ഥമായ വിവരങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു
  • ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി
  • ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു
  • കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
  • വി.എസ്സിനു നേരെ വിമര്‍ശന വര്‍ഷം
  • നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്
  • നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു
  • എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു
  • സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.
  • സി.കെ. ചന്ദ്രപ്പനെതിരെ സിപിഎം നേതാക്കള്‍
  • കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ ഒന്നിലധികം: വെള്ളാപ്പള്ളി
  • നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്
  • യേശു വിമോചന നായകനെന്ന് വി എസ്
  • പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു
  • “എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?
  • ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി
  • എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌
  • ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍
  • പിറവം ഉപ തെരഞ്ഞെടുപ്പ്‌ വൈകിയേക്കും
  • ലീഗില്‍ ഒരു ജനറല്‍ സെക്രെട്ടറി മതി: ഇ. ടി മുഹമ്മദ്‌ ബഷീര്‍ എം.പി.



  • മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...
    അഴിമതിവിരുദ്ധ പോരാട്ടത്തി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine