Tuesday, July 27th, 2010

വയനാട്ടില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായി

elephant-group-kerala-epathramപുല്‍പ്പള്ളി : കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വയനാട്ടില്‍ പതിവായി. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കുവാനായി കാടിന്റെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലികള്‍ പൊളിഞ്ഞതും, കിടങ്ങുകള്‍ പലയിടങ്ങളിലും മണ്ണു വീണ് നികന്നതും മൂലം ആനകള്‍ക്ക് നിഷ്പ്രയാസം കടന്നു വരാവുന്ന സ്ഥിതിയാണ്. പുല്‍പ്പള്ളി, നടവയല്‍, വടക്കനാട്, തൃശ്ശിലേരി തുടങ്ങി പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

പ്രധാനമായും വാഴ കൃഷിയാണ് കാട്ടാന ശല്യം മൂലം നശിക്കുന്നത്. കൂടാതെ കവുങ്ങും, ഇഞ്ചിയും മറ്റും ആനക്കൂട്ടത്തിന്റെ മേയലിനിടയില്‍ നശിപ്പിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം നടവയല്‍ പ്രദേശത്ത് മാനുവെല്‍ എന്നയാളിന്റെ വീടിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വീടിന്റെ മേല്‍ക്കൂരയും അതിനോട് ചെര്‍ന്നുള്ള ഷെഡ്ഡിനും കേടുപാടുകള്‍ സംഭവിച്ചു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീട്ടിലെ വളര്‍ത്തു നായക്ക് പരിക്കു പറ്റി. രാത്രി പത്തു മണിയോടെ നാട്ടിലിറങ്ങിയ ആന പുലര്‍ച്ച വരെ സമീപത്ത് ഭീതി വിതച്ചു. ഒടുവില്‍ കാട്ടിലേക്ക് സ്വയം പിന്‍‌വാങ്ങി.

വയനാടിന്റെ പല ഭാഗങ്ങളിലും നാട്ടുകാര്‍ കാട്ടാന ശല്യത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയില്ലെന്ന പരാതിയുണ്ട്. ഓണ വിപണി പ്രതീക്ഷിച്ച് വാഴകൃഷി നടത്തുന്നവര്‍ക്ക് കാട്ടനകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സോളാര്‍ വേലി സ്ഥാപിച്ചും, വനാതിര്‍ത്തിയില്‍ കിടങ്ങു കുഴിച്ചും, ഇവയുടെ നാട്ടിലേയ്ക്കുള്ള കടന്നു വരവ് നിയന്ത്രി ക്കാമെന്നിരിക്കെ, അധികൃതരുടെ ഭാഗത്തു നിന്നും ഉള്ള അനാസ്ഥ കൃഷിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയില്‍ കാവലിരുന്നു പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കൃഷിക്കാര്‍ കാട്ടാനയെ വിരട്ടിയോടിക്കുന്നത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം
  • വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു
  • ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി
  • ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു
  • കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
  • വി.എസ്സിനു നേരെ വിമര്‍ശന വര്‍ഷം
  • നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്
  • നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു
  • എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു
  • സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.
  • സി.കെ. ചന്ദ്രപ്പനെതിരെ സിപിഎം നേതാക്കള്‍
  • കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ ഒന്നിലധികം: വെള്ളാപ്പള്ളി
  • നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്
  • യേശു വിമോചന നായകനെന്ന് വി എസ്
  • പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു
  • “എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?
  • ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി
  • എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌
  • ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍
  • പിറവം ഉപ തെരഞ്ഞെടുപ്പ്‌ വൈകിയേക്കും



  • മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...
    അഴിമതിവിരുദ്ധ പോരാട്ടത്തി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine