Friday, July 30th, 2010

കാട്ടുകൊമ്പനെ അവശനിലയില്‍ വയലില്‍ കണ്ടെത്തി

വയനാട്: വയലിലെ ചെളിയില്‍ പുതഞ്ഞ് അവശ നിലയിലായ കാട്ടാനയെ വയനാട്ടിലെ ബത്തേരി-മൈസൂര്‍ റോഡില്‍  തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ ചെട്യാലത്തൂരില്‍  കണ്ടെത്തി. ഏകദേശം മുപ്പത് വയസ്സ് പ്രായം വരുന്ന കൊമ്പനാനയെ രാവിലെയാണ് ചെട്യാലത്തൂര്‍ ഗ്രാമവാസികള്‍ കണ്ടത്. നടക്കുവാന്‍ ആകതെ ഇഴഞ്ഞാണ് ആന നീങ്ങുന്നത്. ആനയുടെ ശരീരത്തില്‍ അവിടാവിടെ പരിക്കുകള്‍ ഉണ്ട്. കാലിന്റെ ഉള്‍വശത്ത് വ്രണം ഉണ്ട്. ഏതാനും ദിവസം മുമ്പ് ഈ കൊമ്പന്‍ കാട്ടില്‍ മുടന്തി നീങ്ങുന്നത് കണ്ടവര്‍ ഉണ്ട്.

ചുറ്റും ഘോര വനമുള്ള പ്രദേശമാണ് ചെട്യാലത്തൂര്‍. വളരെ കുറച്ച് ആളുകളെ ഈ പ്രദേശത്ത് താമസിക്കുന്നുള്ളൂ. ആന വീണതറിഞ്ഞ് നിരവധി ആളുകള്‍ ആ പ്രദേശത്തേക്ക് എത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫീസ്സര്‍ അടക്കം ഉള്ള വനം വകുപ്പ് അധികൃതരും എത്തി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ ഉയര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ചെളിയും കാരണം സാധിച്ചില്ല. ഡോക്ടര്‍മാര്‍ അനയ്ക്ക് ചികിത്സ  നല്‍കിയെങ്കിലും അവശത മൂലം ആനയ്ക്ക് കാര്യമായി ചലിക്കുവാന്‍ ആകുന്നില്ല, അവര്‍ ചികിത്സ് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കുവാന്‍ സ്ഥലത്ത് പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. തണുപ്പ് മൂലം ആനയുടെ ശരീരത്തില്‍ പലഭാഗങ്ങളും മരവിച്ച അവസ്ഥയിലാണ്. ചെളിയില്‍ കൂടുതല്‍ സമയം കിടന്നാല്‍ അത് ആനയുടെ ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നതിനാല്‍ കൂടുതല്‍ സന്നാഹങ്ങളോടെ ആനയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തിലാണ് ഇവര്‍.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഓഞ്ചിയം സി. പി. ഐ. എം ഏരിയാ സെക്രട്ടറി അറസ്റ്റില്‍
  • ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി
  • കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
  • വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി
  • രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
  • കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി
  • ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം
  • സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
  • ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
  • ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി
  • പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി
  • അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി
  • വയനാട്ടില്‍ ആദിവാസി ഭൂസമരം ശക്തമാകുന്നു
  • കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍
  • പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു
  • ടി.പി വധം നാല് പേര്‍ പിടിയില്‍
  • സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല
  • വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ
  • പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
  • ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി



  • പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine