Tuesday, August 10th, 2010

ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ to “ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി”

  1. jaison says:

    ബിനോയ് വിശ്വത്തെ അഭിനന്ദിക്കുകതന്നെ വേണം.
    കിലോകണക്കിനു പൊന്നും പണവുമായാ പല നേതാക്കന്മാരുടെയും മക്കളെ കെട്ടിച്ചയക്കണതും കെട്ടിക്കൊണ്ടുവരണതും. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത തറ രാഷ്ടീയക്കാരൻ വരെ 100 പവൻ ഈസിയായി കൊടുക്കും. ഒരു പണത്തൂക്കം പൊന്നില്ലാത്തതിന്റെ പേരിൽ എത്രയോ പാവങ്ങൾ ഇവിടെ ഇനിയും വിവാഹം കഴിയാതെ നിൽക്കുന്നു. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്.
    മരുമകൾക്ക് സ്വന്തം ഓഫീസിൽ(വീട്ടിൽ തന്നെ ഉള്ള ഓഫീസിൽ എന്നാണ് കെട്ടത്) ജോലി നൽകിയ മന്ത്രിമങ്കയും കേരളത്തിൽ ഉണ്ട്. അതും മാർക്കിസ്റ്റു പാർടിയിൽ..നടക്കട്ടെ..പ്രസംഗം വേറെ പ്രവർത്തി വേറെ.

  2. Sams says:

    ബഹുമാനപ്പെട്ട മന്ത്രിയും മകള്‍ രശ്മിക്കും ഒരായിരം അഭിനന്ദനങ്ങള്‍.

  3. sunil.e.p says:

    ബഹുമാനപ്പെട്ട മന്ത്രിയും മകള്‍ രശ്മിക്കും ഒരായിരം അഭിനന്ദനങ്ങള്‍
    ഈ മാതൃകാ വിവാഹം മറ്റുള്ളുവരും കണ്ടു പടിയുക്കുക,
    വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

    സുനില്‍.ഇ.പി അബുദാബി

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine