Thursday, August 30th, 2012

ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം

gas tanker accident-epathram
കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റം‌ലത്ത് (49) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്.  നിര്‍മ്മല, രമ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. നാല്പതോളം പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നും മണിയോടെ ആണ് കണ്ണൂര്‍ തലശ്ശേരി റോട്ടില്‍ ചാല ബൈപാസിലാണ്  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് അല്പ സമയം കഴിഞ്ഞപ്പോള്‍ വാതകം പുറത്തേക്ക് ഒഴുകുകയും തുടര്‍ന്ന്  ഉണ്ടായ ഉഗ്രസ്ഫോടനത്തോടെ തീ പടരുകയായിരുന്നു.  അപകടം ഉണ്ടായ ഉടനെ ലോറിയുടെ ഡ്രൈവര്‍ പ്രദേശവാസികളെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് പലര്‍ക്കും രക്ഷപ്പെടുവാന്‍ സാധിച്ചത്.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശം സംഭവിക്കുകയും മരങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പത്തോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവരെ സന്ദര്‍ശിക്കുകയും ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തെ പറ്റി അന്വേഷിക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി.
Reply
Forward

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം
 • ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം
 • യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി
 • മഹ ചുഴലിക്കാറ്റ് : 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
 • എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍
 • പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്
 • വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി
 • പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍
 • ഉപ തെരഞ്ഞെടുപ്പ് : മൂന്നു സീറ്റില്‍ ഐക്യ മുന്നണി രണ്ട് സീറ്റില്‍ ഇടതു മുന്നണി
 • പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം
 • എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍
 • മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
 • ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍
 • തുലാവര്‍ഷം ശക്തമായി – വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
 • അഞ്ചു മണ്ഡല ങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ്
 • കാലവർഷം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
 • കെ – ഫോണ്‍ : കേരള ത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്
 • തുലാവർഷം എത്തുന്നു
 • പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി
 • മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine