തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ പിണറായിക്ക് അധികാരമില്ലെന്ന് കാന്തപുരം

February 20th, 2012
kanthapuram-epathram
കോഴിക്കോട്: തിരുകേശത്തെ സംബന്ധിച്ച് അഭിപ്രായം പറയുവാന്‍ സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍.  ഇസ്ലാം മതത്തെയും തിരുകേശത്തേയും കുറിച്ച് അഭിപ്രായം പറയുവാന്‍ രാഷ്ടീയക്കാര്‍ക്കോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്നും ഇക്കാര്യത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമേ അധികാരം ഉള്ളൂ എന്നും കാന്തപുരം പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടത് മതത്തിനകത്താണെന്നും രാഷ്ടീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ വര്‍ഗ്ഗീയതയും ആപത്തും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മതകാര്യങ്ങളില്‍ കൈകടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി.

കഴിഞ്ഞ ദിവസം വടകരയില്‍ സി. പി. എം 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോഥാനവും’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയില്‍ നമ്മുടെയെല്ലാം മുടി കത്തിച്ചാല്‍ കത്തുമെന്നും മുടികത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലും വിവാദങ്ങള്‍ ഉയരുന്ന കാലമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചും മതമേധാവികള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ സി. പി. എം ഹര്‍ത്താല്‍

February 20th, 2012
crime-epathram
കണ്ണൂര്‍: സി. പി. എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ ഉള്ള സി. പി. എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. തളിപ്പറമ്പിനു സമീപം പടുവത്ത് വച്ചായിരുന്നു കല്ലേറ്. ടി. വി. രാജേഷ് എം. എല്‍. എ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു. നേതാക്കള്‍ക്കു നേരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു സി. പി. എം ആഹ്വാനം നല്‍കി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ആണ് ഹര്‍ത്താല്‍. കൈരളി-ദേശാഭിമാനി വാര്‍ത്താ സംഘത്തിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സി. പി. എം ലീഗ് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുവാന്‍ എത്തിയതായിരുന്നു നേതാക്കള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാറില്‍ അനാശാസ്യം സി. പി. എം നേതാവും അധ്യാപികയും റിമാന്റില്‍

February 18th, 2012
immoral-traffic-epathram
തിരുവനന്തപുരം: അനാശാസ്യത്തിന് പോലീസ് പിടിയിലായ സി. പി. എം നേതാവ് എസ്. സുന്ദരേശനേയും അദ്യാപിക ശകുന്തളയേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.  സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരേയും കാറിനകത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.പൊതു നിരത്തില്‍ അനാശാസ്യം നടത്തിയതിനാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് അറിയുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് വര്‍ക്കല മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. സുന്ദരേശനെ ആറ്റിങ്ങല്‍ സബ്ജ്‌ ജയിലിലേക്കും അധ്യാപികയായ ശകുന്തളയെ തിരുവനന്തപുരം വനിതാ ജയിലിലേക്കും അയച്ചു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു കാരമുക്കിനു സമീപം നിര്‍ത്തിയിട്ട കാറില്‍ സ്ത്രീയും പുരുഷനും ഇടപെടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുവാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സുന്ദരേശന്‍ നാട്ടുകാരോട് തട്ടിക്കയറി.  ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.   ജില്ലയിലെ പ്രമുഖ സി. പി. എം നേതവായ എസ്. സുന്ദരേശന്‍ 2006-ലെ  നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു

February 18th, 2012
തൃശ്ശൂര്‍ : തൃശ്ശൂര്‍ കേച്ചേരിയില്‍ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അതുവഴി വരികയായിരുന്ന പാവറട്ടി മാളിയേക്കല്‍ ആന്റണിയുടെ മകന്‍ അലോഷ്യസാണ് (49) ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. തുടര്‍ന്ന് ആന കേച്ചേരി ആളൂര്‍  റൂട്ടിലോടുന്ന സെന്റ് ജോസഫ് എന്ന ബസ്സ് കുത്തി മറിച്ചിട്ടു. ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍ പെട്ട സിംസണ്‍ എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് റോഡിലൂടെ ഓടിയ ആന വഴിയില്‍ കണ്ട ഒരു ടിപ്പര്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുത്തി മറിച്ചു. മൂന്നു വീടു കള്‍ക്കും കേടുപാടു വരുത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ അസിയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പതിനാലോളം പേര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്.  ഡോ. രാജീവ് ടി. എസിന്റേയും, പി. വി. ഗിരിദാസിന്റേയും നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് എത്തി മയക്കു വെടി വെച്ചാണ് ആനയെ തളച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉത്സവകാലം വരവായി; ആനകള്‍ക്ക് പീഡനകാലവും

February 16th, 2012

elephant-chained-epathram

തൃശ്ശൂര്‍ : കേരളത്തില്‍ ഇനി ഉത്സവകാലമാണ്. മിക്കവാറും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മാസങ്ങളിലാണ് ഉത്സവങ്ങള്‍ അരങ്ങേറുന്നത്. വേനല്‍ ചൂടിന്റെ കാഠിന്യം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഈ സമയത്ത് മതത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ മിണ്ടാപ്രാണികളായ ആനകളെ വേഷം കെട്ടിച്ച് മണിക്കൂറുകളോളം എഴുന്നെള്ളിച്ച് നിര്‍ത്തുന്ന ദയനീയമായ കാഴ്ച കേരളം അങ്ങോളമിങ്ങോളം കാണാനാവുന്ന പീഡന കാലമാണിത്‌. മതാചാരത്തിന്റെ പേരില്‍ ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിലൂടെ ആനകളെ ദിവസങ്ങളോളം തന്നെ കൊടും വെയിലില്‍ നിര്‍ത്തുകയും നടത്തുകയുമൊക്കെ ചെയ്യുന്നത് മൃഗസ്നേഹികളെ ഏറെ വേദനിപ്പിക്കുന്നു. പലപ്പോഴും ഇവയെ മതിയായ ഉറക്കമോ, ഭക്ഷണമോ, കുടിവെള്ളമോ നല്‍കാതെയാണ് ഇങ്ങനെ കാഴ്ച വസ്തുക്കളായി കെട്ടി എഴുന്നെള്ളിക്കുന്നത്.

thrissur-pooram-epathram

പൂരത്തിലെ ആനക്കാഴ്ച

മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ അമ്പലങ്ങളില്‍ എഴുന്നെളിഇകുന്ന ആനകളുടെ ഉടമകള്‍ക്ക്‌ ലഭിക്കുന്ന ദിവസ വാടക. അതിനാല്‍ തന്നെ ഈ ഉത്സവകാലം ആന ഉടമള്‍ക്കും, കോണ്ട്രാക്ടര്‍മാര്‍ക്കും, പാപ്പാന്മാര്‍ക്കും കൊയ്ത്തുകാലം കൂടിയാണ്.

എഴുന്നെള്ളിക്കുന്ന ആനകള്‍ അമ്പല പറമ്പില്‍ അക്രമാസക്തമാവുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ക്ക്‌ കേരളം അടുത്തയിടെ ഒരുപാട് തവണ സാക്ഷിയായിട്ടുണ്ട്.

ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും വിനോദ സഞ്ചാരത്തിന്റെയും പേര് പറഞ്ഞ് ആനകളോട് കാണിക്കുന്ന ഈ ക്രൂരത തടയാന്‍ നടപടി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാം : ബിനോയ്‌ വിശ്വം
Next »Next Page » കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine