വിവാദ കണ്ടല്‍‌ പാര്‍ക്ക് പൂട്ടി

July 20th, 2010

mangrove-forest-epathramകണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍‌ പാര്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി. രാവിലെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറി യതായി മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് പാര്‍ക്കിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും പാര്‍ക്ക് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതലേ ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം തീരദേശ നിയന്ത്രണ മേഖലാ നിയമം ലംഘിക്കു ന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിയ്ക്ക് കണ്ണൂര്‍ എം. പി. കെ. സുധാകരന്‍ പരാതി നല്‍കിയിരുന്നു.

കണ്ടല്‍ ചെടി സംരക്ഷണമാണ് പ്രസ്തുത പാര്‍ക്കിന്റെ ഉദ്ദേശ്യം എന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എങ്കിലും സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതെല്ലാം വിധത്തില്‍ കണ്ടല്‍ ചെടികളെ ദോഷകരമായി ബാധിച്ചു എന്ന് പഠിക്കുവാനായി ഏഴംഗ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു

July 19th, 2010

kottakkal-sivaraman-epathramപെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുന്തിയും, ദമയന്തിയു മൊക്കെയായി നൂറു കണക്കിനു വേദികളില്‍ കോട്ടക്കല്‍ ശിവരാമന്‍ നിറഞ്ഞാടി. സ്ത്രീ കഥാപാത്രങ്ങളെ അദ്ദേഹം വേദിയില്‍ അവതരിപ്പി ക്കുമ്പോള്‍ അതിനൊരു പ്രത്യേകത ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടിരുന്നു.

kottakkal-sivaraman-kathakali-epathram

കോട്ടക്കല്‍ ശിവരാമന്‍

പുരാണങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടയിരുന്നു ഇദ്ദേഹത്തിന്. കഥകളിയെ ജനകീയ മാക്കുവാന്‍ കലാമണ്ഡലം രാമന്‍ കുട്ടിക്കും, ഗോപിക്കുമൊപ്പം അദ്ദേഹം വലിയ പങ്ക് വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സംസ്കാരം നാളെ സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

July 17th, 2010

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. നാല്പത്തൊമ്പതോളം ആനകള്‍ പങ്കെടുത്ത ആനയൂട്ട് കാണുവാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമം നടത്തിയതിനു ശേഷമാണ് ആനയൂട്ട് തുടങ്ങിയത്. ആനകളെ ക്ഷേത്ര പരിസരത്ത് വരി വരിയായി നിര്‍ത്തിയതിനു ശേഷം ക്ഷേത്രം മേല്‍ശാന്തി കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന് ആദ്യമായി ഉരുള നല്‍കി. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. അവില്‍, ശര്‍ക്കര, നാളികേരം, ചോറ്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത ഉരുളകളും കൂടാതെ പഴം, കരിമ്പ് എന്നിവയും ആനയൂട്ടിനായി ഒരുക്കിയിരുന്നു.

രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ ഒരാന ഇടഞ്ഞോടി നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് ഈ ആനയെ മയക്കുവെടി വെച്ച് തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ഠര് രാജീവര് ശബരിമലയില്‍ തന്ത്രിയാകും

July 17th, 2010

വരുന്ന ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള അവകാശം കണ്ഠര് രാജീവര്‍ക്ക്. നിലവിലെ തന്ത്രി കണ്ഠര് മഹേശ്വരര് നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം  ഈ മാസം 23-ന് സ്ഥാനം ഒഴിയും.  താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ തമ്മില്‍ ഉള്ള വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കണ്ഠര് രാജീവരും കണ്ഠര് മഹേശ്വരരും തന്ത്രി സ്ഥാനം പരസ്പരം മാറി മാറി വഹിക്കും. കണ്ഠരര് കൃഷ്ണര്‍ പരേതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പുത്രന്‍ കണ്ഠര് രാജീവര് ഈ സ്ഥാനം ഏറ്റെടുത്തത്. ചിങ്ങം ഒന്നിനു പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആണ് കണ്ഠര് രാജീവര്‍ അടുത്ത വര്‍ഷത്തെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു

July 17th, 2010

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി ഇന്ന് ആനയിടഞ്ഞോടി. രാവിലെ തൃശ്ശൂര്‍ നഗരത്തില്‍ പൂങ്കുന്നത്തിനു സമീപത്ത് വെച്ച് ഭരതന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ കൊമ്പന്‍ റെയില്‍‌വേ സ്റ്റേഷനടുത്തേക്ക് ഓടി. കാറും ബൈക്കും തകര്‍ത്ത ആന അക്രമകാരിയായത് ആളുകളില്‍ പരിഭ്രാന്തി പരത്തി.  മയക്കു വെടി വെച്ചുവെങ്കിലും കൊമ്പന്‍ ശാന്തനായില്ല. പിന്നീട് വടം ഉപയോഗിച്ച് കുടുക്കിട്ട് തളക്കുകയായിരുന്നു.

ഗുരുവായൂര്‍ ആനക്കോട്ടയിലാണ് രണ്ടാമത്തെ സംഭവം. കൃഷ്ണ എന്ന് കൊമ്പനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വച്ചു. തുടര്‍ന്ന് അവിടെ തന്നെ ഉള്ള മറ്റു പാപ്പാന്മാര്‍ ചെര്‍ന്ന് ആനയെ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍
Next »Next Page » കണ്ഠര് രാജീവര് ശബരിമലയില്‍ തന്ത്രിയാകും » • മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍
 • തോമസ് ചാണ്ടി രാജി വെച്ചു
 • ദേവസ്വം ഒാർഡിനൻസിൽ ഗവർണ്ണര്‍ ഒപ്പു വെച്ചു
 • ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍
 • ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും
 • അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി
 • ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി
 • ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ
 • സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം
 • ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ : സോളാര്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍
 • തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍
 • ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
 • തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം
 • നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു
 • നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം
 • രാഷ്ട്രപതി കേരളത്തിൽ
 • പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു
 • ഐ.വി ശശി അന്തരിച്ചു
 • സമരം : അൽ ഷിഫ ആശുപത്രി അടച്ചുപൂട്ടി മാനേജ്മെന്റ്
 • നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine