ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത ‘മാധ്യമ’ത്തിനെതിരെ കേസെടുക്കും: ആര്യാടന്‍

January 21st, 2012

aryadan-muhammad-epathram
മമ്പാട്: സര്‍ക്കാര്‍ താഴെ വീണാലും വേണ്ടില്ല  ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേസെടുക്കില്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മത സൗഹാര്‍ദം തകര്‍ക്കുന്നതാണ്. അതിനാല്‍ ആരെന്തു പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യും. വിട്ടുവീഴ്ച ചെയ്യുന്ന  പ്രശ്നമില്ല. മന്ത്രിസഭാ യോഗത്തില്‍ താനും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും. ആര്യാടന്‍ പറഞ്ഞു. എം. ഇ. എസ് മമ്പാട് കോളജില്‍ പുതിയ പദ്ധതികളുടെ ശിലാസ്ഥാപന നിര്‍വഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 258 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമമാണ് പുറത്ത് കൊണ്ടുവന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

January 20th, 2012

kerala-police-epathram

കൊച്ചി: കൊഫെപോസ നിയമ പ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയും, അഞ്ഞൂറു കോടിയിലധികം രൂപയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയുമായ  അലക്സ് സി. ജോസഫിന്‍െറ വ്യാജ പാസ്പോര്‍ട്ട് പ്രതിക്കു തന്നെ തിരിച്ചു കൊടുത്ത പൊലീസ് നടപടിയെ  കോടതി രൂക്ഷമായി  വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതല്‍ പ്രതിക്ക് തിരിച്ച് നല്‍കിയ നടപടി അവിശ്വസനീയമാണ്. പത്തനംതിട്ടയിലെ പൊലീസിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കോടതിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. അലക്സിന്‍െറ ജാമ്യാപേക്ഷ  പരിഗണിക്കവെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. ഇജാസ് പത്തനംതിട്ട പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു

January 20th, 2012

kerala-police-lathi-charge-epathram

കണ്ണൂര്‍ :കണ്ണൂര്‍ നഗര സഭയുടെ മാലിന്യം നിക്ഷേപിക്കുന്ന ചേലോറയില്‍ മാലിന്യങ്ങളുമായി എത്തിയ വണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാലിന്യം തള്ളുന്നത്  ചെറുത്തു നിന്ന സമരക്കാര്‍ക്ക് നേരെ  പൊലീസ് ലാത്തി വീശുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലിസ്‌ മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ  സ്ത്രീകളടക്കമുള്ള സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

ചേലോറയില്‍ മാലിന്യം തള്ളുന്നതിന് മാലിന്യ വണ്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കണ്ണൂര്‍ നഗര സഭ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാലിന്യ വണ്ടികള്‍ ചേലോറ ട്രെന്‍ഡിങ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്.

കഴിഞ്ഞ 150 വര്‍ഷമായി പ്രദേശത്ത് മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് ഇതിനെതിരെ സമീപവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ പല തവണ ഇതിനെതിരെ പ്രതിഷേധ സമര പരിപാടികള്‍ നടന്നിട്ടുണ്ട്. പല തവണ ഭരണാധികാരി കളുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമു ണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതു കൊണ്ട് തന്നെ രണ്ട് തവണ മന്ത്രി കെ. സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത് എന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ടാമത്തെ ചര്‍ച്ചയിലും സമരക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് മാലിന്യ നിക്ഷേപം തുടരാന്‍ നരസഭ നിര്‍ദേശം നല്‍കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16,000 ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡ്‌ റദ്ദാക്കും

January 20th, 2012

ration-card-epathram

തിരുവനന്തപുരം: 24000 ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അനധികൃതമായി ബി. പി. എല്‍. കാര്‍ഡുകള്‍ കരസ്‌ഥമാക്കിയ സാഹചര്യത്തില്‍ അനധികൃതമായി ബി. പി. എല്‍. പട്ടികയില്‍ നുഴഞ്ഞു കയറിയ 16,000 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മറ്റുള്ളവരുടെ പേരില്‍ ബി. പി. എല്‍. കാര്‍ഡുകള്‍ കരസ്‌ഥമാക്കി യിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഇത്തരത്തിലുള്ളവരുടെ കാര്‍ഡുകളും റദ്ദാക്കാന്‍ നടപടി ആരംഭിച്ചു. ഒപ്പം ഇനിയും ബി. പി. എല്‍. കാര്‍ഡുകള്‍ കൈവശം വയ്‌ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പു തല നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമൂഹത്തിന്റെ ഉന്നത സ്‌ഥാനത്തിരിക്കുന്നവരും, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരും ബി. പി. എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഈ അപാകത പരിഹരിക്കാന്‍ ശക്‌തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു.

January 19th, 2012
elephant-stories-epathram
ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു കാഴ്ച ശീവേലിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ ചാരുമ്മൂട് ശിവശങ്കരനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ഒന്നാം പാ‍പ്പാന്‍ ബിജുവിനെ തട്ടിയിട്ട് കുത്താന്‍ ആയുകയായിരുന്നു. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ആനയിടഞ്ഞത് കണ്ട് ഭക്തര്‍ നാലുപാടും ചിതറിയോടി. പാപ്പാനെ പുറത്തിരുത്തി കൊണ്ട് നടത്തിയ പരാക്രമത്തില്‍ ക്ഷേത്രത്തിലെ ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയും കല്‍‌വിളക്കും തകര്‍ത്തു. കൊടിമരം മറിച്ചിടുവാന്‍ ശ്രമം നടത്തി. ഉടമ സുരേഷ് എത്തി പഴവും മറ്റും നല്‍കി ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അയാളെയും ആക്രമിക്കുവാന്‍ മുതിര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ആളെ പുറത്തിരുത്തി ആനയെ മയക്കുവെടിവെക്കുന്നത് വളരെ അപകട സാധ്യതയുള്ളതാണ്. മയക്കുവെടി കൊണ്ടാല്‍ ഉടനെ ആന പുറത്തുള്ള ആളെ കുടഞ്ഞിട്ട് ആക്രമിക്കും. മുമ്പ് വണ്ടികുത്തി മോഹനന്‍ എന്ന ആന മയക്കുവെടികൊണ്ട ഉടനെ പുറത്തിരുന്ന പാപ്പാനെ കുടഞ്ഞിട്ട് കുത്തികൊന്നിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയിലിനകത്ത് മൊബൈല്‍ ഫോണ്‍
Next »Next Page » 16,000 ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡ്‌ റദ്ദാക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine