മന്ത്രി കെ. പി. മോഹനന്‍െറ വേദിക്കരികില്‍ ബോംബ് കണ്ടെത്തി.

January 18th, 2012

kp-mohanan-epathram

പാനൂര്‍: കൃഷിമന്ത്രി കെ. പി. മോഹനന്‍, സോഷ്യലിസ്റ്റ് ജനത-ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരടക്കം സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുന്‍മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി. ആര്‍. കുറുപ്പിന്‍െറ 11ാം ചരമവാര്‍ഷികാചരണ അനുസ്മരണ റാലിയും പൊതുയോഗവും നടക്കുന്ന പാറാട് ടൗണിലെ വേദിക്കു സമീപത്തു നിന്നാണ്   ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തത്. സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത് ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ എസ്. ഐ ഫായിസ് അലി സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സി. ഐ ജയന്‍ ഡൊമിനിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി അശ്വനികുമാറിനെ പ്രസ്താവന അപക്വം, മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:സുധീരന്‍

January 18th, 2012

vm-sudheeran-epathram

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത്  സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം വെറുതെ : പോലീസ്

January 18th, 2012

dgp-jacob-punnus-epathram

തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം  ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്‌.   മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു.  ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ്‌ ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മന്ത്രിയെ പിന്‍വലിക്കാനുള്ള നീക്കം ശക്തം, ഗണേഷ്‌ കുമാര്‍ കോണ്ഗ്രസ്സിലേക്ക് ചേക്കേറാന്‍ സാദ്ധ്യത

January 18th, 2012

Ganesh-Kumar-epathram

കൊല്ലം: മന്ത്രി ഗണേഷ്കുമാറും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ  ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു നീങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ‍ബാലകൃഷ്ണപിള്ള തീരുമാനിച്ചു ഇതിന് കേരള കോണ്‍ഗ്രസ് (ബി) നേതാക്കളുടെ പിന്തുണയുണ്ട് . എന്നാല്‍  22ന് കൊട്ടാരക്കരയില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മന്ത്രിയെ പിന്‍വലിക്കാനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തു ചേര്‍ന്ന ജില്ലയിലെ 11 നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗം മന്ത്രി ഗണേഷ്‌കുമാറിനെ ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക യോഗം ചേര്‍ന്നത്.  പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ ഒഴിവാക്കി സിനിമാക്കാരെയും ആശ്രിതരെയും കുത്തിനിറക്കുകയും ചെയ്യുന്ന മന്ത്രിയെ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു. കൊല്ലത്തു ചേര്‍ന്ന നിയോജകമണ്ഡലം പ്രസിഡന്‍റുമാരുടെ സംയുക്തയോഗത്തില്‍ കൊല്ലം മണ്ഡലം പ്രസിഡന്‍റ് തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊടിയന്‍ വര്‍ഗീസ് (കൊട്ടാരക്കര), വാസുദേവന്‍പിള്ള (പത്തനാപുരം), ബാലചന്ദ്രന്‍ നായര്‍ (പുനലൂര്‍), പൂരം ശ്രീകുമാര്‍ (കുണ്ടറ), പ്രതാപന്‍ കുണ്ടറ (ഇരവിപുരം), ദിവാകരന്‍ കടലോടി (ചവറ), രാജു പണ്ടകശാല (കരുനാഗപ്പള്ളി), രവികുമാര്‍ (കുന്നത്തൂര്‍), രാധാകൃഷ്ണക്കുറുപ്പ് (ചടയമംഗലം), അറപ്പുരയ്ക്കല്‍ ശ്രീകുമാര്‍ (ചാത്തന്നൂര്‍) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിണറായിക്കും കോടിയേരിക്കും എതിരെ കേസ്

January 17th, 2012

pinarayi-vijayan-epathram

കണ്ണൂര്‍: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി. പി. എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്ച പയ്യന്നൂര്‍ ടൌണില്‍ പാര്‍ട്ടി പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
Next »Next Page » മന്ത്രിയെ പിന്‍വലിക്കാനുള്ള നീക്കം ശക്തം, ഗണേഷ്‌ കുമാര്‍ കോണ്ഗ്രസ്സിലേക്ക് ചേക്കേറാന്‍ സാദ്ധ്യത »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine