കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്

May 8th, 2010

കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു.  തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ്  പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍‌വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരം – ടി.കെ. സുജിത്തിനു ഹാട്രിക്ക്

May 6th, 2010

T.K. Sujithചിരിയും ചിന്തയും സമന്വയിപ്പിച്ച്, കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണുകള്‍ വരക്കുന്ന ടി. കെ. സുജിത്തിന് തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള കൌമുദിയിലെ സ്റ്റാഫ് കാര്‍ടൂണിസ്റ്റായ ഇദ്ദേഹം, 2009 ഡിസംബര്‍ 27 നു കേരള കൌമുദിയുടെ വാരാന്ത്യ കൌമുദിയില്‍ വരച്ച “നവരസങ്ങള്‍” എന്ന രാഷ്ടീയ കാര്‍ട്ടൂണാണ് അവാര്‍ഡിന് അര്‍ഹമായത്. തോമസ് ജേക്കബ്, യേശുദാസന്‍, പ്രസന്നന്‍ ആനിക്കാട് എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

2009 ലെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി വരച്ച ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

navarasangal-sujith

പുരസ്കാരത്തിന് അര്‍ഹമായ "നവരസങ്ങള്‍" എന്ന കാര്‍ട്ടൂണ്‍

തൃശ്ശൂര്‍ തിരുമിറ്റക്കാട് ടി. ആര്‍. കുമാരന്റേയും, പി. ആര്‍. തങ്കമണിയുടേയും മകനായ സുജിത്ത് വിദ്യാര്‍ഥി യായിരിക്കെ തന്നെ കാ‍ര്‍ട്ടൂണ്‍ രചനയില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയിട്ടുണ്ട്. 1997 മുതല്‍ 2000 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കലാ മത്സരങ്ങളില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 2000-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചിത്ര പ്രതിഭ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇന്ദുലേഖ.കോം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ടൂണ്‍ എക്സിബിഷന്‍ ലിംകാ ബുക്സ് ഓഫ് റെക്കോര്‍ഡ്സ് 2009-ല്‍ ഇടം പിടിച്ചിരുന്നു. 2005 ലാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. കേരള ലളിത കലാ അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍, 2006 ലും 2008 ലും തിരുവനന്തപുരം പ്രസ്‌ ക്ലബ് അവാര്‍ഡ്, പാമ്പന്‍ മാധവന്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

രാഷ്ടീയം പ്രധാന പ്രമേയമാക്കി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന സുജിത്തിന്റെ രചനകള്‍ക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആണ് സമീപ കാലത്ത് ഏറ്റവും അധികം വിഷയ മായിട്ടുള്ളത്. സുജിത്തിന്റെ ബ്ലോഗ്ഗായ www.tksujith.blogspot.com മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ബ്ലോഗ്ഗാണ്. എല്‍. എല്‍. എം. ബിരുദധാരിയായ സുജിത് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ഭാര്യ അഡ്വ. എം നമിത , മക്കള്‍: അമല്‍, ഉമ.

കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലയനം യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യണം : കുഞ്ഞാലിക്കുട്ടി

May 4th, 2010

ജോസഫ്‌ മാണി കൊണ്ഗ്രസ്സില്‍ ലയിക്കുന്നത് യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യണമെന്നു തന്നെ യാണ് തങ്ങളുടെയും അഭിപ്രായമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രെട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

- സ്വന്തം ലേഖകന്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മാണി ജോസഫ്‌ ലയനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: ഉമ്മന്‍ ചാണ്ടി

May 4th, 2010

പി. ജെ. ജോസഫും കേരള കോണ്ഗ്രസ് ജെ യിലെ ഒരു വിഭാഗവും യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിക്കുമ്പോള്‍ അത് യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷക്കാലം എല്‍. ഡി. എഫ്. മന്ത്രിസഭയില്‍ അംഗമായിരിക്കെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഒരാളെ യു. ഡി. എഫില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ അപഹാസ്യ മാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ലയനം മാണി കോണ്ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെങ്കില്‍ ലയനത്താല്‍ ഉണ്ടാകുന്ന ഗുണവും ദോഷവും മാണി തന്നെ സഹിക്കേണ്ടി വരും എന്നും യു. ഡി. എഫിന് ഒരു ബാധ്യതയും ഉണ്ടായിരി ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

- സ്വന്തം ലേഖകന്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആക്രമണം നടത്തിയ കാട്ടു കൊമ്പന്‍ ചരിഞ്ഞു

May 3rd, 2010

മൂന്നാര്‍ വന മേഘലയില്‍ മാ‍ട്ടുപെട്ടിയ്ക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ആക്രമിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കാട്ടുകൊമ്പന്‍ ചരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ക്ഷീണിതനായി പുഴയോരത്ത് കാണപ്പെട്ട ആനയെ ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ആണത്രെ കൊമ്പന്‍ പ്രകോപിതനായത്. തുടര്‍ന്ന് ആന സന്ദര്‍ശകര്‍ക്ക് ഇടയിലേക്ക് പാഞ്ഞു വരികയും അവിടെ ഉണ്ടായിരുന്ന ഇരുപതില്‍ പരം വാഹനങ്ങള്‍ കൊമ്പു കൊണ്ട് കുത്തിയും തുമ്പി കൊണ്ട് അടിച്ചും കേടുപാട് വരുത്തി. വാഹനങ്ങള്‍ തകര്‍ക്കുന്നതിനിടയില്‍ ആനയുടെ തുമ്പിക്കും തലക്കുന്നിക്കും പരിക്കേറ്റു.

സ്ഥലത്ത് ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെടുവാനായി കടകളുടേയും മറ്റു കെട്ടിടങ്ങളുടേയും മറവില്‍ ഒളിച്ചു. ഇതിനിടയില്‍ ചെണ്ടാറില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസ്സ് ആനയുടെ മുന്നില്‍ പെട്ടു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ്സിന്റെ മുന്‍ വശത്തെ ചില്ല് ആന തകര്‍ത്തു എങ്കിലും യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  ഫയര്‍ ഫോഴ്സിന്റെ വാഹനത്തിന്റെ സൈറന്‍ കേട്ടതോടെ കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. അല്പം കഴിഞ്ഞു വീണ്ടും ആന തിരിച്ചെത്തിയെങ്കിലും വീണ്ടും കൊമ്പനെ വിരട്ടിയോടിച്ചു. പിന്നീട് ആനയെ ചരിഞ്ഞ നിലയില്‍ പുഴക്കരയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ ആനയുടെ മരണകാരണം അറിയാന്‍ കഴിയൂ എന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

389 of 3941020388389390»|

« Previous Page« Previous « വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
Next »Next Page » മാണി ജോസഫ്‌ ലയനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: ഉമ്മന്‍ ചാണ്ടി » • മദ്യ ഉപയോഗം : പ്രായ പരിധി 23 വയസ്സാക്കാൻ തീരുമാനം
 • വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം
 • ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ
 • മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍
 • തോമസ് ചാണ്ടി രാജി വെച്ചു
 • ദേവസ്വം ഒാർഡിനൻസിൽ ഗവർണ്ണര്‍ ഒപ്പു വെച്ചു
 • ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍
 • ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും
 • അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി
 • ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി
 • ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ
 • സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം
 • ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ : സോളാര്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍
 • തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍
 • ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
 • തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം
 • നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു
 • നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം
 • രാഷ്ട്രപതി കേരളത്തിൽ
 • പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine