സി. ആര്‍. നീലകണ്ഠനെ ആക്രമിച്ചു

May 21st, 2010

c-r-neelakantanകോഴിക്കോട്‌ : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച  സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക്‌ ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.

സംഭവത്തിന്‌ ശേഷം ആക്രമിച്ച സംഘം ടൌണില്‍ പ്രകടനം നടത്തി. ഡി. വൈ. എഫ്. ഐ. പഞ്ചായത്ത് സെക്രട്ടറി കെ. എം. സുരേഷ്, സി. പി. എം. ബ്രാഞ്ച് സെക്രട്ടറി കെ. വി. അശോകന്‍ എന്നിവര്‍ പ്രകടനം നയിച്ചു.

താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ക്ഷമ കാണിക്കാതെ തന്നെ ആക്രമിച്ചത് ഡി. വൈ. എഫ്. ഐ. യുടെ ഫാസിസ്റ്റ്‌ മുഖമാണ് വെളിപ്പെടുത്തിയത് എന്ന് സംഭവത്തെ കുറിച്ച് പ്രതികരിക്കവെ സി. ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു

May 19th, 2010

കര്‍ണ്ണാടക, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വന അതിര്‍ത്തിക്ക് ഉള്ളില്‍ ഉള്ള കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഈ പ്രദേശത്തെ ആനകളുടെ എണ്ണം എടുക്കുവാന്‍ ആണ് പരിപാടി. പ്രദേശത്തെ വിവിധ ബ്ലോക്കുകള്‍ ആയി തിരിച്ച് ആണ് കണക്കെടുപ്പ് നടത്തുക. നിലമ്പൂര്‍ സൌത്ത്, നോര്‍ത്ത്, ആനമുടി, പെരിയാര്‍ എന്നിങ്ങനെ ആണ് ബ്ലോക്കുകള്‍ തിരിച്ചിരിക്കുന്നത്.

കേരളത്തില്‍ ആന സെന്‍സെസിന്റെ ചുമതല പെരിയാര്‍ ഫൌണ്ടേഷനാണ്. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ഇതിനായി വനത്തില്‍ പോയി നേരിട്ട് കണ്ട് ആനകളുടെ എണ്ണം, ലിംഗം, പ്രായം, കൊമ്പിന്റെ വലിപ്പം എന്നിങ്ങനെ തരം തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കും. 2007-ല്‍ ആണ് കേരളത്തില്‍ അവസാനമായി കാട്ടാനകളുടെ സെന്‍സെസ് നടന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലയനം : കോണ്‍ഗ്രസ്സ് – മാണി ചര്‍ച്ച പരാജയം

May 18th, 2010

പി. ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇരു പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. ചര്‍ച്ച വീണ്ടും തുടരും എന്ന് നേതാക്കള്‍ പിന്നീട് അറിയിച്ചു. പി. ജെ. ജോസഫ് മാണിയുമായി ലയിച്ച് യു. ഡി. എഫില്‍ എത്തുന്നതിനെ കോണ്‍ഗ്രസ്സും, യൂത്ത് കോണ്‍ഗ്രസ്സും, കെ. എസ്. യു. ഉള്‍പ്പെടെ ഉള്ള സംഘടനകളും ഒരു വിഭാഗം യു. ഡി. എഫ് നേതാക്കളും ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി

May 18th, 2010

കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ്‌ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക്

May 15th, 2010

സി. പി. എമ്മില്‍ നിന്നും രാജി വെച്ച മുന്‍ ആലപ്പുഴ എം. പി. ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സില്‍ ചേരുവാന്‍ അപേക്ഷ നല്‍കി. ഇതിന്റെ ഭാഗമായി ഇദ്ദേഹം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും, കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല യേയും കണ്ടിരുന്നു. മനോജിന്റെ അപേക്ഷ കേന്ദ്ര നേതൃത്വത്തിനു കൈമാറുമെന്ന് നേതാക്കള്‍ പറഞ്ഞു. മത വിശ്വാസം സംബന്ധിച്ച സി. പി. എം. നിലപാടില്‍ യോജിക്കുവാന്‍ ആകില്ലെന്ന് പറഞ്ഞാണ് ഡോ. മനോജ് ഏതാനും മാസം മുന്‍പ് സി. പി. എം. വിട്ടത്.

മുന്‍പ് സി. പി. എം. വിട്ട മുന്‍. എം. പി. അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. കെ. സുധകരന്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സി. പി. എമ്മിന്റെ പ്രമുഖ നേതാവ് എം. വി. ജയരാജനെ പരാജയ പ്പെടുത്തി എം. എല്‍. എ. ആയി. ഡോ. കെ. എസ്. മനോജ്, അബ്ദുള്ളക്കുട്ടി, എസ്. ശിവരാമന്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് മുന്‍. എം. പി. മാര്‍ അടുത്തടുത്തായി സി. പി. എം. വിട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡറേഷന്‍ വിഷയം ഗൌരവം ഉള്ളതെന്ന് സുപ്രീം കോടതി
Next »Next Page » വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി » • സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു
 • നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി
 • സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം
 • അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തരുത് : ഹൈക്കോടതി
 • കുപ്പി വെള്ള ത്തിന്‍റെ വില 12 രൂപ യായി കുറയും
 • ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം
 • ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം
 • മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി
 • സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ
 • സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ
 • മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
 • കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും
 • സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം
 • ബസ്സ് സമരം പിൻലിച്ചു
 • സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ
 • സ്വകാര്യബസ്സ് സമരം : ഞായറാഴ്ച ഗതാ ഗത മന്ത്രി യുമായി ചര്‍ച്ച
 • സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍
 • മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി
 • മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു
 • വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine