ബിന്ദു വധം: പ്രതിക്ക് വധശിക്ഷ

December 22nd, 2011

crime-epathram

കൊച്ചി: എറണാകുളം പച്ചാളത്ത് വീട്ടമ്മയായ ബിന്ദുവിനെ (38) നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് (34) വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷയാണ് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷയായുണ്ട്.

2010 നവമ്പര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പച്ചാളത്ത് താമസിച്ചു വരികയായിരുന്ന ബിന്ദുവിനെ വീടിന്റെ മുകള്‍ നില വാടക്ക് മുറിയെടുക്കുവാന്‍ എന്ന വ്യാജേന വീട്ടില്‍ കയറിയ റഷീദ് ബിന്ദുവിന്റെ സ്വര്‍ണ്ണ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചു. മല്‍‌പിടുത്തത്തിനിടയില്‍ താഴെ വീണ് റഷീദിന്റെ ഒരു കണ്ണിനു കാര്യമായ പരിക്കുപറ്റി. തുടര്‍ന്ന് ഇയാള്‍ ബിന്ദുവിനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുവാനായി ബിന്ദുവിന്റെ കഴുത്ത് അറുത്ത റഷീദ് തുടര്‍ന്ന് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും വളയും അപഹരിച്ചു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് പ്രതിയില്‍ നിന്നു തന്നെ പോലീസ് കണ്ടെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ രാമകൃഷ്ണന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്.വിദ്യാര്‍ഥികളായ അരവിന്ദ് അഞ്ജന എന്നിവര്‍ മക്കളാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാഹ ക്ഷണക്കത്തുമായി മമ്മൂട്ടി ജയലളിതക്ക് മുന്നില്‍

December 21st, 2011

mammootty-jayalalitha-epathram

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ ക്ഷണക്കത്തുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിനു ക്ഷണിച്ചത്. ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാന്റെ കല്യാണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ ഇതൊരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ ജയലളിത കേരളത്തിനെതിരെ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഈ ക്ഷണം കൂടുതല്‍ വിവാദമാകാന്‍ ഇടയുണ്ട്.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അണക്കെട്ടിന്‍റെ ചോര്‍ച്ച ശക്തം; പേടിക്കേണ്ട അവസ്ഥ – പെറ്റീഷന്‍ കമ്മിറ്റി

December 21st, 2011

thomas-unniyadan-epathram

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി  ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ്‌ ഉണ്ണിയാടന്‍‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന്

December 21st, 2011

mk-sanu-epathram

കൊച്ചി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. എം. കെ. സാനുവിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ ‘ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ ‘ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം.  ശ്രീ നാരായണ ഗുരു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, എം. സി. ജോസഫ്, ബഷീര്‍, ചങ്ങമ്പുഴ, മാമ്മന്‍ മാപ്പിള തുടങ്ങി അടുത്ത കാലത്ത് പി. കെ. ബാലകൃഷ്ണന്‍, വൈലോപ്പള്ളി തുടങ്ങി നിരവധി പ്രമുഖരുടെ ജീവചരിത്രവും എം. കെ. സാനു രചിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും

December 20th, 2011

കാസര്‍കോട്: ജില്ലയില്‍ നടപ്പ് വര്‍ഷം 250 ഹെക്ടര്‍ പ്രദേശത്ത് പച്ചക്കറി-നെല്‍കൃഷി പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കാസര്‍കോട് ബ്ളോക്കില്‍ മധൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക, ചെമ്മനാട്, ബേഡഡുക്ക, ദേലംപാടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഞ്ചേശ്വരം ബ്ളോക്കില്‍ മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍ മേഖലയിലെ പാടശേഖരങ്ങളുമാണ് നെല്‍കൃഷി പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

-

വായിക്കുക:

Comments Off on കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും


« Previous Page« Previous « വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്
Next »Next Page » കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine