സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

December 10th, 2011

sukumar-azhikode-epathram

തൃശൂര്‍:അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആസ്പത്രിയിലായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതാണ് അമല ആസ്പത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി ആഴ്ചകളായി പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അഴീക്കോടിന്‍റെ എല്ലാ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ കഴിഞ്ഞദിവസം അഴീക്കോടുമായി സംസാരിച്ചിരുന്നു.

-

വായിക്കുക: , , ,

Comments Off on സുകുമാര്‍ അഴീക്കോട് ആശുപത്രിയില്‍, രോഗനിലയില്‍ മാറ്റമില്ല

സിഗ്നല്‍ പാളിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

December 10th, 2011

emirates-trivandrum-epathram

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ദുരന്തമാകുമായിരുന്ന വിമാന കൂട്ടിയിടി നേരിയ വ്യത്യാസത്തില്‍ ഒഴിവായി. എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ദുബായ്‌ വിമാനവും ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനവുമാണ്‌ മുഖാമുഖം റണ്‍വേയില്‍ കണ്ടത്‌. ശ്രീലങ്കന്‍ എയര്‍വേയ്‌സ് പൈലറ്റിന്റെ അവസരോചിതമായ തീരുമാനമാണ് അപകടം ഒഴിവാക്കിയത്‌. സിഗ്നല്‍ നല്‍കിയതിലെ പാളിച്ചയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ കാരണം. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്‌ ദുബായിലേക്കു പോകാനൊരുങ്ങുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്‌ എ.ടി.സി. സ്‌റ്റാര്‍ട്ട്‌ അപ്പ്‌ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്11.11 ന്‌ 286 യാത്രക്കാരുമായി വിമാനം റണ്‍വേയിലെത്തി പൊങ്ങാനൊരുങ്ങുകയായിരുന്നു. ഇതേ സമയത്ത് തന്നെ 146 യാത്രക്കാരുമായി ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനം ലാന്‍ഡിംഗിനായെത്തി‌. എന്നാല്‍ റണ്‍വെയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന്‌ അരമണിക്കൂറിനുശേഷമേ ഇറങ്ങുകയുളളൂവെന്ന സന്ദേശം ശ്രീലങ്കന്‍ പൈലറ്റ്‌ യാത്രക്കാര്‍ക്കു നല്‍കി ലങ്കന്‍ വിമാനം ലാന്‍ഡ്‌ ചെയ്യാതെ ഉയര്‍ന്നു പൊങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റിക്കു റിപ്പോര്‍ട്ട്‌ നല്‍കാന്‍ എയര്‍ട്രാഫിക്‌ സര്‍വീസ്‌ ജോയിന്റ്‌ ജി.എം. ഷിബു റോബര്‍ട്ടിന്‌ ഡി.ജി.സി.എ. (ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍) നിര്‍ദേശംനല്‍കി. രണ്ടുദിവസത്തിനുശേഷം ചെന്നൈയില്‍നിന്ന്‌ ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. സംഭവത്തിന്‌ ഉത്തരവാദിയായ എയര്‍ട്രാഫിക്‌ കണ്‍ട്രോളറെ മാറ്റാന്‍ സാധ്യതയുണ്ട്.

-

വായിക്കുക: , ,

Comments Off on സിഗ്നല്‍ പാളിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

പിള്ളക്കെതിരെ കൂടുതല്‍ തെളിവുകളുമായി വി. എസ്.

December 8th, 2011

vs-achuthanandan-shunned-epathram

ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ള ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് തെളിവുകള്‍ നല്‍കിയത്‌. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ വി. എസ്‌. സുപ്രീം കോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്‌. ഇടമലയാര്‍ കേസില്‍ തടവ്‌ അനുഭവിച്ചു കൊണ്ടിരിക്കെ ചികിത്സയ്‌ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ജയില്‍ നിയമം പാലിക്കാതെ യാണെന്നും വി. എസ്‌. നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

കൂടാതെ ബാലകൃഷ്‌ണപ്പിള്ള ജയിലില്‍ കഴിയുന്ന സമയത്ത്‌ ചട്ടം ലംഘിച്ച്‌ ഒരു ചാനലിന്റെ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്‌ വിവാദമായിരുന്നു. ജയില്‍ ചട്ടം ലംഘിച്ചു എന്ന കാരണത്താല്‍ പിളള നാല് ദിവസം അധികം തടവ്‌ അനുഭവിക്കേണ്ടിയും വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍‌സണ്‍ മാഷ്‌ അനുസ്മരണം എ. ആര്‍. റഹ്മാന്‍ പങ്കെടുക്കും

December 7th, 2011

A-R-Rahman-epathram

തൃശൂര്‍: മണ്‍‌മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ ജേതാവും സം‌ഗീത സം‌വിധായകനുമായ എ. ‌ആര്‍. റഹ്മാന്‍ സംബന്ധിക്കും. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഫെബ്രുവരി 11-ന് തൃശൂര്‍ പാലസ്‌ ഗ്രൗണ്ടില്‍ എ. ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മെഗാ ഷോയില്‍ ഗാനഗന്ധര്‍‌വന്‍ യേശുദാസ്‌, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്‌ തുടങ്ങിയവരും പിന്നണി ഗായകരും പങ്കെടുക്കും.

ജോണ്‍‌സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൌണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാ ഷോയുടെ ലക്‌ഷ്യം. മെഗാ ഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. എം. പി. വിന്‍സെന്റ്‌ എം എല്‍. എ. യെ സംഘാടക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്‌ കോ – ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും. തൃശൂര്‍ മേയര്‍ ഐ. പി. പോള്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ആര്‍. വിശ്വംഭരന്‍, സംവിധായകന്‍ പ്രിയനന്ദന്‍, ഗായകന്‍ ഫ്രാങ്കോ, വാണിജ്യ പ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ്‌, തോമസ്‌ കൊള്ളന്നൂര്‍, എന്‍. ഐ. വര്‍ഗീസ്‌, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോക്‌ടര്‍ സി. കെ. തോമസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോയ്‌ എം. മണ്ണൂര്‍, എം. പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്‌, ആറ്റ്ലി തുടങ്ങിയവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

December 7th, 2011

dandapani-epathram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

-

വായിക്കുക: , , ,

Comments Off on എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം


« Previous Page« Previous « പ്രകൃതി വാതകത്തില്‍ ഓടും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വരുന്നു
Next »Next Page » ജോണ്‍‌സണ്‍ മാഷ്‌ അനുസ്മരണം എ. ആര്‍. റഹ്മാന്‍ പങ്കെടുക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine