മുല്ലപ്പെരിയാര്‍ എന്ന മരണ മതില്‍

November 26th, 2011

mullaperiyar-dam-epathram

ഇപ്പോഴും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് മരണ ദൂതനായ് ഒരു ജനപഥത്തെ മുഴുവന്‍ മുക്കി കൊല്ലാന്‍ കാത്തിരിക്കുന്ന മരണ മതില്‍. മനുഷ്യ നിര്‍മ്മിതമായ ഈ തേക്കടി കായല്‍ ഇനി എത്ര കാലം ഭീതിയുടെ വിനോദമായി നിലനില്‍ക്കും? ഇടയ്ക്കിടയ്ക്ക് ഭൂമി തന്റെ മുഖപടം ഒന്നിളക്കി വെയ്ക്കുമ്പോള്‍ നെഞ്ചിടിപ്പോടെ വലിയൊരു സമൂഹം താഴെ കഴിയുന്നു. രാഷ്ട്രീയം അതിന്റെ വഴി തേടി മനുഷ്യനെ മറക്കുന്നു. തര്‍ക്കത്തിനിടയില്‍ മുല്ലപ്പെരിയാര്‍ എന്ന വാര്‍ദ്ധക്യം പേറി മരണാസന്നനായ മരണമതില്‍ ഒരട്ടഹാസത്തോടെ പിളരുമ്പോള്‍ ഈ തര്‍ക്കത്തിനും വാദങ്ങള്‍ക്കും തിരിച്ചു നല്‍കാനാവാത്ത 30 ലക്ഷം ജനങ്ങള്‍ മുങ്ങി മരിക്കും. ഈ കൊടും പാതകത്തിന് എന്ത് നല്‍കി പരിഹരിക്കാനാകും?

ഫോട്ടോ എടുത്തത് : ഫൈസല്‍ ബാവ

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

1 അഭിപ്രായം »

മുല്ലപ്പെരിയാര്‍ : കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്ന് സുബ്രമണ്യം സ്വാമി

November 26th, 2011

subramanian-swamy-epathram

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറയുന്നത് കേവലം ഭീതി പരത്താനാണ് എന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനാണ് ഈ തന്ത്രം ആദ്യമായി പയറ്റിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് ചെയ്തു കൊടുക്കുകയാണെങ്കില്‍ ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കാം എന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നതാണ്. ഈ വാഗ്ദാനത്തില്‍ നിന്നും കേരളം പിന്നീട് പുറകോട്ടു പോയ സാഹചര്യത്തിലാണ് താന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയില്‍ എത്തിച്ചത്‌. എട്ടു വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന് സുപ്രീം കോടതി 2006ല്‍ വിധിച്ചു.

റൂര്‍ക്കി ഐ. ഐ. ടി. പഠനം നടത്തി എന്ന് കേരളം പറയുന്നത് വ്യാജമാണ്. അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം: പി. ജെ. ജോസഫ്‌

November 26th, 2011

p.j.joseph-epathram

തിരുവനന്തപുരം: നാല് ജില്ലകളിലായി കഴിയുന്ന മുപ്പത് ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ മന്ത്രി സ്ഥാനമെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം കേട്ടുന്നില്ല എങ്കില്‍ മന്ത്രി സ്ഥാനത്ത്‌ തുടരില്ലെന്നും പി. ജെ ജോസഫ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ താഴ്വാരത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാത്ത ദേശീയ പാര്‍ട്ടികളുടെ നിലപാടിനോട് യോജിപ്പില്ല. കേരളത്തില്‍ എത്തിയാല്‍ ഒരുനിപാട് തമിഴ്നാട്ടിലെത്തിയാല്‍ മറ്റൊരു നിലപാട് എന്നാ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചുബാവ കഥാലോകത്തെ വലിയ ബാവ

November 25th, 2011

tv-kochubava-epathram

കൊച്ചുബാവ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് (നവംബര്‍ 25) പതിനൊന്നു വര്‍ഷം തികയുന്നു. സമാനതകള്‍ ഇല്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു, കഥയും ജീവിതവും ഒന്നായി തീരുന്നതിനെപ്പറ്റി, വൃദ്ധ സദനം, പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വൃദ്ധ സദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് പുരസ്കാരവും 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1999 നവംബര്‍ 25നാണ് ഈ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞത്.

അദ്ദേഹത്തിന്‍റെ ആത്മ സുഹൃത്തും കവിയുമായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘കൊച്ചുബാവ’ എന്ന കവിത:

ഓര്‍മകള്‍
കൈപുസ്തകം
തുറന്ന് ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നു,
ഒരു തുള്ളി
തിളക്കത്തിന്‍റെ തിളക്കം
ബാവയെന്ന കൊച്ചുബാവ.
കഥയില്‍ വലിയ ഭാവം
ഭാഷയില്‍ കയ്യൊതുക്കം.

കേട്ടുകേള്‍വി മാത്രമായിരുന്ന
വൃദ്ധസദനം
മലയാളത്തില്‍ വരച്ചു തന്നവന്‍.
കിളികള്‍ക്കും പൂക്കള്‍ക്കും
പറയാന്‍ കഥയുണ്ടെന്ന്
കാണിച്ചു തന്നവന്‍
മുഖമ്മൂടിയണിഞ്ഞ മനുഷ്യവേഷങ്ങള്‍
ചുവടുകള്‍ മാറ്റിച്ചവിട്ടും
ബംഗ്ലാവുകള്‍ മലര്‍ക്കെ തുറന്നവന്‍.

ഉച്ചയുറക്കമില്ലാത്തവന്‍.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി
വെളിച്ചം കാണുന്ന സൃഷ്ടികളുടെ
ആദ്യാനുഭവം അറിയിക്കുന്നു.
പുതു നാമ്പുകള്‍ കണ്ടെത്തുമ്പോഴുള്ള
വേവലാതികള്‍ പങ്കു വെക്കുന്നു.
സാഹിത്യ സൌഹൃദ ചര്‍ച്ചകളില്‍
ആയിരം നാവുള്ള ചക്രം ഉരുളുന്നു.

പിണങ്ങാന്‍ കാരണം
തേടിയലയുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്ത്‌ സൌഹൃദമെന്ന്‌
ചോദിക്കുന്നവര്‍ക്ക്
ഉത്തരം തന്നെ കൊച്ചുബാവ.

-

വായിക്കുക: ,

1 അഭിപ്രായം »

‘നോക്കുകൂലി’ ലോഡിറക്കാതെ പച്ചക്കറി കെട്ടിക്കിടക്കുന്നു

November 24th, 2011

vegetables-epathram

തൃശൂര്‍: നോക്കുകൂലി സംബന്ധിച്ച് ലോറിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാത്തതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് മേട്ടുപ്പാളയത്തു നിന്നെത്തിയ പത്ത് ലോഡ് പച്ചക്കറി കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലെ അംഗീകൃത തൊഴിലാളികള്‍ ലോഡ് ഇറക്കാതെ കടക്കാരില്‍ നിന്നും വൗച്ചര്‍ തുക വാങ്ങിയ ശേഷം പിന്‍വാങ്ങിയതായി കടയുടമകള്‍ ആരോപിച്ചു. പുലര്‍ച്ചെയാണ് മാര്‍ക്കറ്റിലേക്ക് പത്ത് ലോഡ്‌ പച്ചക്കറി എത്തിയത്‌. 11 സി. ഡി. പൂളിലെ ‘വലിയ’ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ ഉടന്‍ ലോഡിന്‍റെ കണക്കെടുത്ത് ‘വൗച്ചര്‍തുക’ വാങ്ങി പച്ചക്കറി ഇറക്കാതെ സ്ഥലം വിടുകയായിരുന്നു. ഇവയില്‍ പകുതി പിന്നീട് രണ്ടാം നിര തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കിയെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കേണ്ടി വന്നു. ‘നോക്കുകൂലി’ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മിനി വിമാനത്താവളം സ്ഥലമെടുപ്പ്; വയനാട്ടില്‍ പ്രതിഷേധം ശക്തം
Next »Next Page » കൊച്ചുബാവ കഥാലോകത്തെ വലിയ ബാവ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine