സദാചാരപോലീസ് ചമഞ്ഞ് കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

November 14th, 2011
crime-epathram
കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ തല്ലിക്കൊന്നതിന്റെ പേരില്‍ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിനെ മര്‍ദ്ദിച്ചവരില്‍ സ്ഥലവാസികളല്ലാത്ത പലരും ഉണ്ടെന്ന് സൂചനയുണ്ട്. ഇതിനിടയില്‍ യുവാവിന്റെ കൊലക്കു പിന്നില്‍ തീവ്രവാദ ബന്ധമുള്ളവര്‍ ഉണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുവാന്‍ ആലോചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെറുവാടി ചുള്ളിക്കാപറമ്പ് സ്വദേശി ഷഹീദ് ബാവ (26) കൊടിയത്തൂരില്‍ വച്ച് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനരയായത്. മര്‍ദ്ദനമേറ്റ യുവാവ് രക്ഷപ്പെടുവാനായി മരത്തില്‍ കയറിയെങ്കിലും അയാളെ എറിഞ്ഞിട്ടു വീഴ്ത്തി കെട്ടിയിട്ട് മര്‍ദ്ധിക്കുകയായിരുന്നു. അവശനായ ഷഹീദിനെ ബന്ദുക്കള്‍ക്കോ പോലീസിനോ ഇടപെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ പോലും ജനക്കൂട്ടം സമ്മതിച്ചില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റതിനാല്‍ ഗുരുതരാവസ്ഥയിലായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചു. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു. ഡി. എഫും, എല്‍. ഡി. എഫും കൊടിയത്തൂരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

- ലിജി അരുണ്‍

1 അഭിപ്രായം »

വി. എസിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് പി. സി. ജോര്‍ജ്ജ്

November 14th, 2011
PC-George-epathram
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പൊട്ടനെന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ്. വി. എസിനോട് മാത്രമല്ല തന്റെ സംസാരത്തിനിടയില്‍ പരാമര്‍ശത്തിനു വിധേയരായ എം. എല്‍. എ മാരായ വി. ഡി. സതീശന്‍, ടി. എന്‍ പ്രതാപന്‍ എന്നിവരോടും നേരിട്ടു കണ്ട് ഖേദം പ്രകടിപ്പിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.   മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും  അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിച്ച് വി. എസിനെ വ്യക്തിപരമായി അധിക്ഷേപിക്കും വിധം പ്രസ്ഥാവന നടത്തുന്നതിനെതിരെ യു. ഡി. എഫിനകത്തും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ വി. ഡി. സതീശനും, ടി. എന്‍ പ്രതാപനും ജോര്‍ജ്ജിന്റെ പ്രസ്താവനകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും എം. എല്‍. എ മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നതായി പറഞ്ഞ് ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നു. നേരത്തെ വി. എസിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നാട്ടുകാര്‍ ജോര്‍ജ്ജിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയുണ്ടായി.  വി.എസിനെതിരെ നേരത്തെ വനം വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പത്തനാപുരത്തെ ഒരു പൊതുയോഗത്തില്‍  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനു ഖേദം പ്രകടിപ്പിച്ചിരുന്നു. ആ സംഭവത്തില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും

November 12th, 2011

lady-of-justice-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ക്കൂളിലെ ക്യാമറ : വിദ്യാര്‍ത്ഥി സമരം വിജയിച്ചു

November 10th, 2011

kendriya-vidyalaya-kozhikode-central-school-calicut-epathram

കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട്‌ വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ്‌ ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ്‌ അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന്‌ നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ്‌ ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്‌. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട്‌ നിര്‍ദ്ദേശിച്ചു.

അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക്‌ ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « തൃശ്ശൂരില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു
Next »Next Page » സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine