മന്ത്രി ഗണേഷ്‌ കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാപ്പ് പറഞ്ഞു

October 29th, 2011

oommen-chandy-epathram

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദന് കാമഭ്രാന്താണ് എന്ന് അധിപക്ഷേപിച്ചു സംസാരിച്ച മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന്റെ പ്രസ്താവന തെറ്റായി പോയി എന്നും സര്‍ക്കാരിന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തന്റെ പ്രസ്താവന പെട്ടെന്നുള്ള വികാര പ്രകടനത്തിന്റെ ഭാഗമായിരുന്നു എന്നും ഇതില്‍ താന്‍ മാപ്പ് അപേക്ഷിക്കുന്നു എന്നും മന്ത്രി ഗണേഷ്‌ കുമാറും അറിയിച്ചു.

അധികാരം ഏറ്റതിനു ശേഷം മൂന്നു തവണ പരസ്യമായി മാപ്പ് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാപ്പ്മന്ത്രി ആയിരിക്കുകയാണ് എന്ന് മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്‌ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വാളകം സംഭവം ആക്രമണമാണെന്ന് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍

October 29th, 2011

Ganesh-Kumar-epathram

തിരുവനന്തപുരം : വാളകം സംഭവം അപകടമാണ് എന്ന് പോലീസ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചു വരുന്നതിനിടയില്‍ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തു എന്ന് ഒരു പ്രസംഗത്തിനിടയില്‍ മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പരസ്യമായി പറഞ്ഞത്‌ കേസിന് പുതിയ വഴിത്തിരിവ്‌ ഉണ്ടാക്കി. കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തതാണ് എന്ന് പറഞ്ഞതിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മന്ത്രിക്ക്‌ വ്യക്തമായി അറിയാം എന്ന് വെളിപ്പെട്ടു. ഗണേഷ്‌ കുമാറിനെതിരെ കേസെടുത്ത്‌ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുമെന്നും ഗണേഷ്‌ കുമാറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം എന്നും മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്കപ്പ് പീഡനം : എല്‍.ഡി.എഫ്. സഭ ബഹിഷ്ക്കരിച്ചു

October 28th, 2011

kerala-police-torture-epathram

തിരുവനന്തപുരം : വിതുരയില്‍ പോലീസ്‌ പിടിച്ചു ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മനം നൊന്ത് യുവാവ്‌ ആത്മഹത്യ ചെയ്തതിനെ ചൊല്ലി എല്‍. ഡി. എഫ്. നിയമ സഭ ബഹിഷ്ക്കരിച്ചു. 26 കാരനായ സിനു വാണ് പോലീസ്‌ മര്‍ദ്ദനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. യുവാവിനെ മദ്യപിച്ച നിലയിലാണ് പോലീസ്‌ പിടികൂടിയത്‌ എന്ന ആരോപണം തെറ്റാണ് എന്നും കാര്യമായ പ്രകോപനം ഒന്നും കൂടാതെ പോലീസ്‌ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നും പ്രമേയം അവതരിപ്പിച്ച കോലിയക്കോട് എന്‍, കൃഷ്ണന്‍ നായര്‍ സഭയെ അറിയിച്ചു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഇയാളെയും കൂടെ ഉണ്ടായിരുന്ന ആളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്‌. ആരെയും മര്‍ദ്ദിക്കാന്‍ പോലീസിനെ അനുവദിക്കില്ല. ഒരു ഡി. വൈ. എസ്. പി. യ്ക്ക് യുവാവിന്റെ മരണം അന്വേഷിക്കാനുള്ള ചുമതല നല്‍കും. യുവാവ്‌ ഒരു സ്ത്രീയെ സംഘം ചേര്‍ന്ന് ആക്രമിച്ച ഒരു കേസില്‍ പ്രതിയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള ജാമ്യത്തില്‍ ഇറങ്ങിയത്‌. എന്നാലും ഈ വിഷയം ഗൌരവമായി തന്നെ കണ്ട് അന്വേഷിക്കുമെന്നും യുവാവിന്റെ മരണത്തിന് കാരനമായവര്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മരിച്ച യുവാവിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം മദ്യപിച്ചവരെ തല്ലിക്കൊല്ലാന്‍ പോലീസിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ് എന്ന് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി

October 28th, 2011

imcc-air-india-office-picketing-ePathram
കോഴിക്കോട് : പ്രവാസി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനി പ്പിക്കണമെന്നും, സീസണ്‍ സമയത്തെ അനാവശ്യമായ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണ മെന്നും, മംഗലാപുരം ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണ മെന്നും, കേരളത്തി ലേക്കുള്ള വിമാന സര്‍വ്വീസു കളുടെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണ മെന്നുമുള്ള ആവശ്യ ങ്ങളുയര്‍ത്തി ഐ. എം. സി. സി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ. എന്‍. എല്‍. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് യു. സി. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു.

ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ്, എന്‍. കെ. അബ്ദുല്‍ അസീസ്, സ്വാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.

മുസ്തഫ ഹാജി തൈക്കണ്ടി, ഹംസ ഹാജി ഓര്‍ക്കാട്ടേരി, ഷംസീര്‍ കുറ്റിച്ചിറ, സര്‍മ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സംഘടന യുടെ നിവേദനം എം. എ. ലത്തീഫിന്റെ നേതൃത്വ ത്തില്‍ എയര്‍ ഇന്ത്യാ കോഴിക്കോട് മേഖലാ മാനേജര്‍ക്ക് കൈമാറി.

ഐ. എം. സി. സി. യുടെ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതായ നടപടികള്‍ കൈ കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതായി നേതാക്കള്‍ അറിയിച്ചു.

– ഷിബു മുസ്തഫ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ടപ്പദവി: പി.സി. ജോര്‍ജിന്‌ തെര. കമ്മിഷന്റെ നോട്ടീസ്‌

October 28th, 2011

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയെ സംബന്ധിച്ച പരാതിയില്‍ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചു. മുന്‍ എം.പി. സെബാസ്‌റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ്‌ നടപടി.
കാബിനറ്റ്‌ പദവിയോട്‌ കൂടിയുളള ചീഫ്‌ വിപ്പ്‌ സ്‌ഥാനം ഇരട്ടപ്പദവിയുടെ നിര്‍വചനത്തില്‍ വരുമെന്നും പി.സി. ജോര്‍ജിനെ എം. എല്‍‍.എ. സ്‌ഥാനത്തുനിന്ന്‌ നീക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്കാണ്‌ സെബാസ്റ്റ്യന്‍പോള്‍ പരാതി നല്‍കിയത്‌. ഗവര്‍ണര്‍ പരാതി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കൈമാറുകയായിരുന്നു. സെബാസ്‌റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിച്ചശേഷമാണ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചത്‌. ഇതോടെ പി. സി. ജോര്‍ജ്ജ് വെട്ടിലായിരിക്കുകയാണ്
പി.സി. ജോര്‍ജിന്റെ മറുപടിക്കു ശേഷം അദ്ദേഹത്തിനേയും പരാതിക്കാരനായ സെബാസ്‌റ്റ്യന്‍പോളിനേയും വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു വിളിക്കും. ഇരുവരുടേയും അഭിപ്രായം കേട്ടശേഷം കമ്മിഷന്റെ തീരുമാനം ഗവര്‍ണറെ അറിയിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ്. അച്യുതാനന്ദന്‍ കാമഭ്രാന്തനും ഞരമ്പുരോഗിയും: മന്ത്രി ഗണേഷ്‌ കുമാര്‍
Next »Next Page » എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine