പിള്ള ജയില്‍ ചട്ടം ലംഘിച്ചെന്ന് മുഖ്യമന്ത്രി

October 24th, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍‌മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറിനോട് ഫോണില്‍ സംസാരിച്ചത് ഗുരുതരമായ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ ചട്ടങ്ങളുടെ ഏണ്‍പത്തിയൊന്നാം വകുപ്പും ഇരുപത്തേഴാം ഉപവകുപ്പും പിള്ള ലംഘിച്ചതായി വ്യക്തമായെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ആശുപത്രിയില്‍ കഴിയവേ അവിടുത്തേ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ജയിലില്‍നിന്നും ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടു നാല് ദിവസം കൂടി അധിക തടവ്‌ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാക്ഷരതയില്‍ കേരളം മുന്നില്‍ തന്നെ

October 23rd, 2011

literacy-mission-kerala-epathram

തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നും സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കേരളം എന്ന് ദേശീയ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ദേശീയ വികസന വര്‍ദ്ധനവ്‌ 21 ശതമാനം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യം, ശുചിത്വം, പോഷണം എന്നീ രംഗങ്ങളില്‍ വന്‍ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ ആയുര്‍ ദൈഘ്യം 74 വയസാണ്. ഇത് വികസിത രാഷ്ട്രങ്ങളുടേതിന് ഒപ്പം വരും. ഇത്തരമൊരു നേട്ടം കേരളത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞത് മികച്ച ആരോഗ്യ പരിപാലന സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മോശമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പതിനായിരം പേര്‍ക്ക് 30 ആശുപത്രി കിടക്കകള്‍ ചൈനയില്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ശരാശരി കേവലം ഒന്പതാണ്.

ഫോട്ടോ കടപ്പാട് : http://emotionalliteracymission–kerala.blogspot.com/

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാര്‍ട്ടൂണിസ്റ്റ് കുലപതി കുട്ടി അന്തരിച്ചു

October 23rd, 2011

cartoonist-kutty-epathram

ടെക്സാസ്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കുട്ടി( ശങ്കരന്‍ കുട്ടി നായര്‍ – 90) അന്തരിച്ചു. അമേരിക്കന്‍ നഗരമായ മാഡിസണില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കയറാട്ടു നാരായണ മേനോന്റെയും കൊറ്റുതൊടി ലക്ഷ്മിയമ്മയുടേയും മകനായി  1921-ല്‍ ഒറ്റപ്പാലത്ത് ജനനം. മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ പ്രശസ്ത ഹാസ സാഹിത്യകാരന്‍ സഞ്ജയന്റെ  പത്രാധിപത്യത്തിലുള്ള വിശ്വരൂപത്തില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നു. കുട്ടിയുടെ കാര്‍ട്ടൂണുകള്‍ തുടക്ക കാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദില്ലിയില്‍ വച്ച് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ പരിചയപ്പെടാനായത് കുട്ടിയിലെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായി. ശങ്കേഴ്സ് വീക്കിലിയില്‍ ഒ.വി വിജയന്‍, അബു അബ്രഹാം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഒപ്പം  പഠനവും തുടര്‍ന്നു. നാഷ്ണല്‍ ഹെറാള്‍ഡ്, മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണല്‍, ആനന്ദ ബസാര്‍, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡ്, ആജ്കല്‍, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങി പ്രമുഖ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലനേഴിക്ക് സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കാരം നടത്തിയില്ല, ശക്തമായ പ്രതിഷേധം

October 23rd, 2011

തൃശൂര്‍ :ആയിരങ്ങളുടെ ആദരവേറ്റു വാങ്ങിക്കൊണ്ട് മുല്ലനേഴി മാഷ്ക്ക് വിടവാങ്ങി. എന്നാല്‍ സര്‍ക്കാര്‍ ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടുകയും കവി അഭിനേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുല്ലനേഴി മാഷ്ക്ക് സര്‍ക്കാര്‍ ബഹുമതികളൊടെ  വി.എസ് സുനില്‍‌കുമാര്‍ എം.എല്‍.എയും ഗീതാഗോപി എം.എല്‍.എയും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു, എന്നാല്‍ സര്‍ക്കാറിനു വേണ്ടി റീത്തു സമര്‍പ്പിക്കുവാന്‍ മാത്രമാണ് അറിയിപ്പു ലഭിച്ചിട്ടുള്ളൂ എന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. വി.എസ്.സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്നതിനു വേണ്ട നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരും രാവുണ്ണി, പ്രിയനന്ദന്‍ തുടങ്ങി സാംസ്കാരിക പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മുല്ലനേഴി നീലകണ്ഠന് അന്തരിച്ചു

October 22nd, 2011

Mullanezhi-epathram
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട്‌ 5.30 ന്‌ ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.

മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക്‌ ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ്‌ അവസാനമായി ഗാനമെഴുതിയത്‌. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്‌. ഉപ്പ്‌ ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അയ്യപ്പന്‍ എന്ന കവി
Next »Next Page » മുല്ലനേഴിക്ക് സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കാരം നടത്തിയില്ല, ശക്തമായ പ്രതിഷേധം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine