ലോക്കപ്പ് മര്‍ദ്ദനം : തച്ചങ്കരിയുടെ വിചാരണ മാറ്റി

October 15th, 2011

tomin-thachenkary-epathram

ആലപ്പുഴ : പോലീസ്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി ക്കെതിരെയുള്ള ലോക്കപ്പ് മര്‍ദ്ദന കേസില്‍ വിചാരണ നടത്തുന്നത് കോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി. ഇന്നലെ ഈ കേസില്‍ വിചാരണ നടത്താന്‍ ഇരുന്നതായിരുന്നു. തച്ചങ്കരി അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നുവെങ്കിലും ഇരു ഭാഗത്തെയും അഭിഭാഷകര്‍ കോടതിയോട് കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.

1991ല്‍ തച്ചങ്കരി ആലപ്പുഴ എ. എസ്. പി. ആയിരുന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ആത്മഹത്യാ കേസ്‌ കൊലപാതകമാക്കി മാറ്റി അദ്ദേഹം പുന്നപ്ര സ്വദേശിയായ പ്രകാശന്‍ എന്നയാളെ പ്രതിയാക്കി അറസ്റ്റ്‌ ചെയ്തു. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയനാക്കി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. ഏഴു ദിവസം കസ്റ്റഡിയില്‍ വെച്ച് ഇയാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പ്രകാശന്‍ നിരപരാധിയാണ് എന്ന് കണ്ടെത്തി. പ്രകാശന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി തച്ചങ്കരിക്കെതിരെ വിചാരണ നടത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രോ വാസുവിനെ വിട്ടയച്ചു

October 14th, 2011

grow-vasu-epathram

തൃശൂര്‍ : മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച് പോലീസ്‌ കസ്റ്റഡിയില്‍ എടുത്ത പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ വിട്ടയച്ചു. ഇദ്ദേഹത്തെ പോലീസ്‌ പിടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയാതിനെ തുടര്‍ന്നാണ് പോലീസ്‌ അദ്ദേഹത്തെ വിട്ടയച്ചത്‌ എന്നാണ് സൂചന.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. അറസ്റ്റ്‌ രേഖപ്പെടുത്താതെ ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്ന് പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രോ വാസു പോലീസ്‌ കസ്റ്റഡിയില്‍

October 14th, 2011

grow-vasu-epathram

തൃശൂര്‍ : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആയിനൂര്‍ വാസു എന്ന ഗ്രോ വാസുവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ്‌ പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്‌ എന്നാണ് പോലീസ്‌ ഭാഷ്യം.

ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ്‌ ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട്‌ സ്വദേശിയെ നേരത്തെ പോലീസ്‌ പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട്‌ ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ്‌ പിടിയില്‍ ആയത്. വലപ്പാട്‌ ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ്‌ പിടി കൂടിയത് എന്ന് പോലീസ്‌ പറയുന്നു.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ്‌ സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ്‌ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്‌. ഇവരുടെ അറസ്റ്റ്‌ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ്‌ ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുത്തതാണ് എന്നും പോലീസ്‌ അറിയിച്ചു.

സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ്‌ പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തല്ലിക്കൊന്ന ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം

October 12th, 2011

mb-rajesh-epathram

പാലക്കാട് : പോക്കറ്റടിക്കാരന്‍ എന്ന സംശയത്തില്‍ ജനം മര്‍ദ്ദിച്ചു കൊന്ന രഘുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് എം. ബി. രാജേഷ്‌ എം. പി. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ച രഘുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുകയും മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം എന്നും രഘുവിന്റെ ശവ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച എം.പി. ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. രഘുവിനെ തല്ലിക്കൊന്ന സ്വന്തം ഗണ്‍മാനെ ന്യായീകരിക്കാന്‍ ശ്രമിച്ച കെ. സുധാകരനെയും രാജേഷ്‌ നിശിതമായി വിമര്‍ശിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള പ്രവാസി സംഘം : കെ. വി. അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി

October 12th, 2011

k-v-abdul-khader-gvr-mla-epathram
ഗുരുവായൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യായി ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സ്പെഷല്‍ കണ്‍വെന്‍ഷനില്‍ സി. പി. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍, എം. വിജയ രാഘവന്‍, ഇ. പി. ജയരാജന്‍, ബേബി ജോണ്‍, എ. സി. മൊയ്തീന്‍, എം. കൃഷ്ണദാസ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

വിദേശ നിക്ഷേപ കര്‍ക്ക് നല്‍കുന്ന പരിഗണന പ്രവാസി കള്‍ക്കും നല്‍കണം എന്നും പ്രവാസി കളുടെ സംരക്ഷണ ത്തിനായി സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നല്കണം എന്നും കണ്‍വെന്‍ഷനില്‍ പിണറായി ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്നും തിരിച്ച് എത്തുന്ന വര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ്‌ ആവിഷ്കരിക്കണം എന്ന്‌ കേരളാ പ്രവാസി സംഘം സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സാന്ത്വനം പദ്ധതി പ്രകാരം പ്രവാസി കള്‍ക്കുള്ള മരണാന്തര ആനുകൂല്യം ഒരു ലക്ഷം രൂപയായും ചികില്‍സാ സഹായം അമ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിക്കുക, അറുപതു വയസ്സു തികഞ്ഞ പ്രവാസി കള്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക്‌ അര്‍ഹമായ നഷ്ട പരിഹാരം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോക്കറ്റടി ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു
Next »Next Page » തല്ലിക്കൊന്ന ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine