തൊമ്മിയുടെ കാര്‍ട്ടൂണിന് അന്താരാഷ്‌ട്ര പുരസ്കാരം

August 13th, 2010

dr-thommy-kodenkandath-epathramജെര്‍മ്മനി : e പത്രത്തില്‍ നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുള്ള കാര്‍ട്ടൂണിസ്റ്റ് ഡോ. തോമസ്‌ കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണ്‍ അന്താരാഷ്‌ട്ര ചിത്ര മല്‍സരത്തില്‍ സമ്മാനാര്‍ഹമായി. UNESCO, IUPAC – International union of Pure and applied Chemistry, എന്നീ അന്താരാഷ്ട്ര സംഘടനകള്‍ 2011 അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രസതന്ത്ര സൊസൈറ്റി  (European Chemical Society) “എല്ലാം രസതന്ത്രം” (Everything is Chemistry) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ അന്താരാഷ്‌ട്ര ചിത്ര മത്സരത്തിലാണ് ഡോ. തൊമ്മിയുടെ “Chemistry is Life and Everything” എന്ന കാര്‍ട്ടൂണ്‍ സമ്മാനാര്‍ഹമായത്.

chemistry-is-life-epathram

സമ്മാനാര്‍ഹമായ കാര്‍ട്ടൂണ്‍

സെപ്തംബര്‍ 1, ബുധനാഴ്ച ജെര്‍മ്മനിയില്‍ നടക്കുന്ന യൂറോപ്യന്‍ രസതന്ത്ര കോണ്ഗ്രസ്സി നോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും എന്ന് ജെര്‍മ്മന്‍ രസതന്ത്ര സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു.

e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വൈകും

August 13th, 2010

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ  നടത്തുവാന്‍ വഴിയൊരുങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞിട്ട് തുടര്‍ നടപടിയെടുക്കും എന്നും തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ കാരണം കമ്മീഷന്‍ അല്ലെന്നും സര്‍ക്കാരിന്റെ വീഴ്ചയാണ് ഇതിനു കാരണം എന്നും കമ്മീഷന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ഡ് പുന: സംഘടനയുമായി ബന്ധപ്പെട്ട് 22 തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ച സമയത്തിനു നടത്തുവാന്‍ കഴിയാതെ വന്നതാണ് ഇതു സംബന്ധിച്ച്  വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

സര്‍ക്കാരിന്റെ പിടിപ്പുകേടും നടപടി ക്രമങ്ങളില്‍ വന്ന കാലതാമസവും തിരഞ്ഞെടുപ്പു വൈകുവാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തു ന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇത് വോട്ടര്‍മാര്‍ക്കും രാഷ്ടീയ കക്ഷികള്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ടീയ പാര്‍ട്ടി നേതാക്കന്മാരും അഭിപ്രായപ്പെട്ടു. എത്രയും വേഗം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തീര്‍ത്ത് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തുവാനാണ് തീരുമാനം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ശരി വെച്ചു

August 13th, 2010

ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സെ‌ന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശരി വെച്ചു. വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തച്ചങ്കരിക്കെതിരെ നടപടി എടുത്തിരുന്നു. വിദേശ യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി ലഭിയ്ക്കാതെയാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയത്‌. അനുമതി തേടി സമര്‍പ്പിച്ചു എന്ന് പറഞ്ഞു തച്ചങ്കരി ഹാജരാക്കിയ രേഖ യാത്ര വിവാദമായതിനു ശേഷം വ്യാജമായി ഉണ്ടാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വാദം കേട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു നടപടിക്ക്‌ വിധേയനായ തച്ചങ്കരിയുടെ വാദം.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ആനപ്പുറത്ത് കയറിയ ആളെ കുടഞ്ഞിട്ട് കുത്തിക്കൊന്നു

August 13th, 2010

wild-elephant-kerala-epathramകുളത്തുങ്കല്‍ : ഒരു കൌതുകത്തിനു ആനപ്പുറത്ത് കയറിയ ആളെ ആന കുടഞ്ഞിട്ട് കുത്തിക്കൊന്നു. മണിമല വേലം മുറിയില്‍ രഘുവരന്‍ നായരാണ് (51) ആനയുടെ കൂത്തേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുളത്തുങ്കലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തടി പിടിക്കുവാന്‍ കൊണ്ടു വന്ന ആനയെ തടി പിടുത്തത്തിനു ശേഷം തളയ്ക്കുവാന്‍ കൊണ്ടു പോകും വഴിയാണ് രഘുവരന്‍ നായര്‍ ആനപ്പുറത്ത് കയറിയത്. അലപ ദൂരം സവാരി ചെയ്തു ആനയെ തളയ്ക്കുവാന്‍ ഉള്ള സ്ഥലത്തെത്തി. ഇതിനിടയില്‍ പാപ്പന്റെ ശ്രദ്ധ തെറ്റിയതോടെ ആന രഘുവരന്‍ നായരെ കുടഞ്ഞിട്ട് കുത്തുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ രഘുവരന്‍ നായര്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുകയും മരണം സംഭവിക്കുകയും ചെയ്തു. രഘുവരന്‍ നായരെ കൊന്ന കൊമ്പന്‍ പിന്നീട് പ്രകോപനം ഒന്നും കാണിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇടതുപക്ഷ ഏകോപന സമിതി അഖിലേന്ത്യാ തലത്തില്‍ നിലവില്‍ വന്നു

August 13th, 2010

സി.പി.എമ്മില്‍ നിന്നും വിട്ടുപോയവരും പുറത്തക്കപ്പെട്ടവരും മുന്‍‌കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമിതി ഇനി അഖിലേന്ത്യാ തലത്തിലും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഉള്ള സംഘടനകളുമായി ചേര്‍ന്നാണ് അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഏകോപന സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ ഏകോപന സമിതി, സി.പി.എം (എം) പഞ്ചാബ്, സി.പി.ഐ (എം.എല്‍) ലിബറെഷന്‍സ് തുടങ്ങിയ സംഘടനകൾ ആണ് ഇതില്‍ പ്രധാനമായും ഉള്ളത്. കേരളത്തില്‍ എം.ആര്‍.മുരളിയടക്കം ഉള്ളവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സി.പി.എം വലതു വ‌ല്‍ക്കണത്തിന്റെ പാതയില്‍ ആണെന്നും ശക്തമായ ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന സംഘടനകൾ അനിവാര്യമാണെന്നുമാണ് ഇവരുടെ ചിന്താഗതി.  ദേശീയതലത്തില്‍ യദാര്‍ഥ ഇടതുപക്ഷ നിലപാടുകൾ ഉയര്‍ത്തിപ്പിടിക്കുകയും അതോടൊപ്പം പൊതു രാഷ്ടീയ നിലപാടുകൾ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ആണ് സംഘടനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം എന്ന് നേതാക്കൾ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി
Next »Next Page » ആനപ്പുറത്ത് കയറിയ ആളെ കുടഞ്ഞിട്ട് കുത്തിക്കൊന്നു » • ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി
 • അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍
 • എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.
 • എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത
 • മഴ കനത്തു : വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ബുധനാഴ്ച അവധി
 • അതിജീവന ത്തിനുളള എല്ലാ പിന്തുണ യും സര്‍ക്കാര്‍ നല്‍കും : മുഖ്യമന്ത്രി
 • ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകളും മാറ്റി
 • ബംഗാള്‍ ഉള്‍ ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം : മഴ കൂടുതല്‍ ശക്തമാവും
 • കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി
 • കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും : നിരവധി മരണം
 • എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി
 • കേരളത്തിൽ അടുത്ത നാലുദിനം അതിതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
 • ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി
 • പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും
 • നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി
 • യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍
 • യുഡിഎഫ് നേതൃത്വത്തിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങി തീരുമാനം എടുത്തു: പി ജെ ജോസഫ്
 • പോലീസും കെ. എസ്. യു. ക്കാരും ഏറ്റു മുട്ടി : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്
 • കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ ഭാഗിക അവധി • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine