അദ്ധ്യാപകന്റെ മര്‍ദ്ദനം : ഇടതു മുന്നണി സഭ സ്തംഭിപ്പിച്ചു

October 1st, 2011

r-balakrishna-pillai-epathram

തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു

സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ്‌ മന്ത്രിയുമായ കെ. ബി. ഗണേഷ്‌ കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു

October 1st, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍‌ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.

യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു

September 28th, 2011
adoor-prakash-epathram
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്ഥാവനയില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പനിബാധിച്ച് മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നതിനിടയില്‍ മരിച്ചവരില്‍ അധികവും മദ്യപാനികളോ കരള്‍ രോഗം ബാധിച്ചവരോ ആയിരുന്നു എന്ന് ആരൊഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിയുടെ പ്രസ്ഥാവന നിരുത്തരവാദപരവും മരിച്ചവരോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും ആണെന്നും ഇവര്‍ക്ക് മദ്യപാനം മൂലം കരള്‍ വീക്കം ഉണ്ടായിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. അംഗങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്ഥാവന മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്ഥാവന നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഒടുവില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു.  ആരോഗ്യമന്ത്രിയുടെ  പ്രസ്ഥാവനയില്‍ സര്‍ക്കാരിനു വേണ്ടി മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ച പനി തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്ഥാവന: മുഖ്യമന്ത്രി മാപ്പു പറഞ്ഞു

സ്കൂള്‍ വാന്‍ അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ കേസ്

September 27th, 2011
ACCIDENT-epathram
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാര്‍വതിപുത്തനാറിലേക്ക്  സ്കൂള്‍ വാന്‍ മറിഞ്ഞ് നാലു കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍  ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവറല്ലെന്നും ക്ലീനറായിരുന്നു എന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ലീനര്‍ ഷിബിന്‍ കേസില്‍ ഒന്നാം പ്രതിയാകും. പത്തൊമ്പതുകാരനായ ഇയാള്‍ക്ക് വാഹനമോടിക്കുന്നതിനു ലൈസന്‍സില്ല. ഡ്രൈവര്‍ ജഫേഴ്സണെ രണ്ടാം പ്രതിയും സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയുമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥകാണിച്ചതിനാണ് സ്കൂള്‍ അധികൃതരെ പ്രതിചേര്‍ത്തത്. പത്തുവര്‍ഷം ഡൈവിങ്ങ് പരിചയം ഉള്ളവര്‍ ആയിരിക്കണംസ്കൂള്‍ വാഹനം ഓടിക്കേണ്ടതെന്നിരിക്കെ അഞ്ചു ദിവസം മുമ്പ് മാത്രം ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ച ജഫേഴ്സണേയും ഡൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ഷിബിനേയും വാഹനം ഏല്പിച്ചത് അധികൃതരുടെ ഭാഗത്തുനിന്നും ഉള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു.
അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നേരത്തെ കരിക്കകം അപകടത്തെ തുടര്‍ന്ന്  സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് സംബന്ധിച്ചും ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ചുമെല്ലാം ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഇന്നലത്തെ അപകടം വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ്  അധികൃതരുടേയും  സ്കൂള്‍ മാനേജുമെന്റുകളുടെയും അനാസ്ഥമൂലം ഒരു വര്‍ഷത്തിനിടെ രണ്ടുതവണയായി നിരവധി പിഞ്ചു ജീവിതങ്ങളാണ് പാര്‍വ്വതി പുത്തനാറില്‍  പൊലിഞ്ഞത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭം: അന്വേഷണം സി.ബി.ഐക്ക് വിട്ടില്ല

September 27th, 2011
Kerala_High_Court-epathram
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് സി.ബി.ഐക്ക് വിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ  ആവശ്യം ഹൈക്കോടതി നിരാകരിച്ചു.  ആവശ്യമെങ്കില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.  മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു
Next »Next Page » സ്കൂള്‍ വാന്‍ അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരെ കേസ് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine