കോടിയേരിയുടെ പ്രസ്താവന പിഴച്ചു, മുഖ്യമന്ത്രി രാജിയില്‍ നിന്നും തലയൂരി

August 9th, 2011

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്ന കോടിയേരിയുടെ പ്രസ്താവനയാണ് ഉമ്മന്‍‌ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ആയുസ് നീട്ടിനല്‍കിയത് എന്ന് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നു . പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു . അങ്ങനെ സംഭവിക്കാതിരുന്നതിന് ഒരു കാരണം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം കോടതി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി എസ് പ്രതികരിക്കുന്നതിന് മുമ്പേ കോടിയേരി പ്രതികരിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നില്ല.

അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനുള്ള സന്നദ്ധത ഉമ്മന്‍‌ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെയും യു ഡി എഫ് നേതാക്കളെയും അറിയിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം പോലും മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ല എന്നും, വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനാല്‍ വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞാല്‍ മതി എന്നുമാണ് പാര്‍ട്ടിയുടെയും യു. ഡി. എഫിന്റെയും നിര്‍ദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന കാര്യത്തില്‍ പ്രതിപക്ഷം കടും‌പിടിത്തം നടത്തുന്നില്ല എന്നു മനസിലായതോടെ ഉമ്മന്‍‌ചാണ്ടി തീരുമാനത്തില്‍ നിന്ന് പിന്‍‌വാങ്ങുകയായിരുന്നു. ഉമ്മന്‍‌ചാണ്ടി ചൊവ്വാഴ്ച വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞത് – “നിങ്ങള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി അതൊഴിഞ്ഞു.” – എന്നാണ്. ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഥ മാറുമായിരുന്നു എന്ന് സാരം.
കോടിയേരിക്ക് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. കൂടാതെ . ‘വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ പോരാ. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണ’മെന്ന ആവശ്യവുമായി പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വനും ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍ ചാണ്ടിക്ക് ഉര്‍വശീശാപം ഉപകാരാമാകുകയായിരുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി, വിജിലന്‍സ് വകുപ്പ്‌ ഒഴിയും

August 8th, 2011

oommen-chandy-epathram

തിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍‌ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍‌ചാണ്ടി രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെയും, പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഉമ്മന്‍ ചാണ്ടി ഒഴിയുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍‌ചാണ്ടി തീരുമാനമെടുത്തുകഴിഞ്ഞതായാണ് സൂചന. പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി ഉമ്മന്‍‌ചാണ്ടി സംസാരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ആന്‍റണി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നേരിടുമ്പോള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ തുടരുന്നത് അഭംഗിയാ‍ണെന്ന് തിരിച്ചറിഞ്ഞാണ് വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഉമ്മന്‍‌ചാണ്ടി ഹൈക്കമാന്‍ഡിനെയും കെ പി സി സി – യു ഡി എഫ് നേതാക്കളെയും നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് വികാരപരമായ ഒരു തീരുമാനം കൈക്കൊള്ളരുതെന്നാണ് ഏവരും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അറിയിച്ചു.
ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്ത്‌ എത്തിക്കഴിഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്യ്ണന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു.

August 8th, 2011

ചങ്ങരംകുളം: തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ചക്കരംകുളം ചേനപ്പറമ്പില്‍ ബഷീര്‍-ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് ആദില്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. 11 മാസം പ്രായമുള്ള ആദിലിനെ കൈയ്യിലെടുത്ത് അമ്മ ഫാത്തിമ ഉണക്കാനിട്ടിരുന്ന തുണികളെടുക്കാനായി പുറത്തിറങ്ങിയതായിരുന്നു. അപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള തെങ്ങില്‍ നിന്നും തേങ്ങ വീടിന്റെ മുകളില്‍ പതിച്ച ശേഷം കുഞ്ഞിന്റെ തലയിലേയ്ക്ക് തെറിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

-

വായിക്കുക:

അഭിപ്രായം എഴുതുക »

വി. എസിനെതിരെ നടപടിയില്ല. പി. ബി. കേരളകാര്യത്ത്തില്‍ നേരിട്ടിടപെടുന്നു

August 8th, 2011

vs-achuthanandan-epathram

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്കു ലംഘിച്ച്‌ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയ വി.എസ്‌. അച്യുതാനന്ദനെതിരേ ഇനി അച്ചടക്ക നടപടിയില്ല എന്ന് പ്രകാശ്‌ കാരാട്ട് വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ കാര്യത്തില്‍ ഇനി മുതല്‍ പി. ബി. നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി അച്ചടക്ക നടപടിയല്ല കേരളത്തിലെ പാര്‍ട്ടിയില്‍ വേണ്ടതെന്നു സി.പി.എം കേന്ദ്ര നേതൃത്വം. അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നു കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ തീരുമാനിച്ചു. വി.എസിനെതിരേ ഏതെങ്കിലും രീതിയിലുള്ള അച്ചടക്ക നടപടി ഉണ്ടാവില്ലെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തന്നെയാണ്‌ വ്യക്‌തമാക്കിയത്‌. കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്‌തു പരിഹാരം കണ്ടെത്തേണ്ടെന്നും പി.ബിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രശ്‌നങ്ങള്‍ കേരളത്തില്‍തന്നെ പരിഹരിക്കാമെന്നുമാണ്‌ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്‌. പാര്‍ട്ടി സമ്മേളനത്തിനുളള പൊതു മാര്‍ഗരേഖയല്ലാതെ കേരളത്തിനു മാത്രമായി ഇത്തവണ മാര്‍ഗരേഖ വേണ്ടെന്നും തീരുമാനമായി. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അടുത്ത വര്‍ഷം ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോടു നടത്തും. പി. ബിയുടെ ഈ ശക്തമായ ഇടപെടല്‍ വരും കാലങ്ങളില്‍ പാര്‍ട്ടിക്കകത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചേക്കു മെന്നാണ് കരുതുന്നത് സംസ്‌ഥാനത്ത്‌ വിഭാഗീയത രൂക്ഷമായിട്ടുണ്ടെന്ന്‌ പാര്‍ട്ടി വിലയിരുത്തിയെങ്കിലും അത്‌ കേരളത്തില്‍ തന്നെ പരിഹരിച്ചാല്‍ മതിയെന്നാണു തീരുമാനം. കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിലേതുപോലെ ഇത്തവണ കേരളത്തിനു മാത്രമായി മാര്‍ഗരേഖ വേണ്ടെന്നും തീരുമാനമുണ്ട്‌. കഴിഞ്ഞ തവണ മാര്‍ഗരേഖ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ സമവായത്തിലാണ്‌ സമ്മേളനം നടന്നത്‌. ഇത്തവണ വിഭാഗീയത രൂക്ഷമാണെങ്കിലും മാര്‍ഗരേഖയില്ലാതെ തന്നെ സമ്മേളനം നടത്തണമെന്നുമാണ് തീരുമാനം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിടിയാന പാപ്പാനെ ചവിട്ടിക്കൊന്നു

August 8th, 2011

elephant-stories-epathramഅയിരൂര്‍: തടി പിടിക്കുന്നതിനിടയില്‍ പിടിയാന മൂന്നാം പാപ്പാനെ ചവിട്ടിക്കൊന്നു. എരുമേലി സ്വദേശി ജലാലുദ്ദീന്റെ സംരക്ഷണയിലുള്ള ലക്ഷ്മി എന്ന ആനയാണ് പാപ്പാന്‍ മണിമല സ്വദേശി സജിയെ (36) ചവിട്ടിക്കൊന്നത്. തടി പിടിക്കുന്നതിനിടയില്‍ ആന സജിയെ തുമ്പി കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. മുകളില്‍ ഇരുന്ന രണ്ടാം പാപ്പാന്‍ ആനയെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നിലത്തു വീണ സജിയെ ചവിട്ടി പരിക്കേല്പി ക്കുകയായിരുന്നു. ആനയെ ഉടനെ സംഭവ സ്ഥലത്തു നിന്നും മാറ്റി തളച്ചുവെങ്കിലും, സജിയുടെ ജീവന്‍ രക്ഷിക്കുവാനായില്ല.

സുലേഖയാണ് സജിയുടെ ഭാര്യ. സുചിത്ര, സൂരജ് എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് നിരോധനം
Next »Next Page » വി. എസിനെതിരെ നടപടിയില്ല. പി. ബി. കേരളകാര്യത്ത്തില്‍ നേരിട്ടിടപെടുന്നു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine