ഉറൂബ് മലയാളത്തിന്റെ പുണ്യം

July 11th, 2011

uroob-epathram

സുഖകരമായ വായന പ്രദാനം ചെയ്യുന്ന എഴുത്തുകാര്‍ അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന നമ്മിലേക്ക് വീണ്ടും കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന ബോധമാണ് ഉറൂബിനെ പോലുള്ള എഴുത്തുകാരെ വീണ്ടും കാണാന്‍ നാം ആഗ്രഹിക്കുന്നത്. മുഖവുരയുടെയോ നമ്മുടെ പിന്തുണയോ ആവശ്യമില്ലാതെ എഴുത്തുകാരന്‍, കാലത്തെ മറി കടന്ന കലാകാരന്‍, പുതുമ അംഗീകരിക്കുന്ന കഥാകാരന്‍ വിശേഷണങ്ങള്‍ എന്തുമാകാം. പക്ഷെ മലയാള ഭാഷ ഉള്ളിടത്തോളം ഉറൂബിന്റെ സൃഷ്ടികള്‍ നിലനില്കും. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാ പാടവം എല്ലാം വിസ്മയത്തോടെ മാത്രം കാണാനേ നമുക്ക് കഴിയൂ. അറിവിന്റെ നിറവു വായന ആകണമെങ്കില്‍ നല്ല ഭാഷയില്ലുള്ള നന്മ ഉള്ള കൃതികള്‍ വേണം. ഭാഗ്യവശാല്‍ നമുക്ക് അത് ആവശ്യത്തിനുണ്ട്. അങ്ങനെയുള്ള കൃതികളുടെ സൃഷ്ടാവാണ് ഉറുബ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഓര്‍മ്മകള്‍ അനുഭൂതി നല്കുകന്ന, വായനയുടെ ഇന്ദ്രീയ സുഖം നല്കുന്ന ഉറൂബിന്റെ കൃതികളുടെ പുനര്‍വായന ഈ അവസരത്തില്‍ അനുയോജ്യമാണെന്ന് കരുതുന്നു. മലയാളിയുടെ സംസ്കാരം വളര്‍ത്താന്‍ ഉതകുന്ന ഉറൂബിന്റെ രചനകള്‍ക്ക് മുമ്പില്‍ നമോവാകം.

ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി. സി. കുട്ടികൃഷ്ണന്‍ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ ജൂണ്‍ 11 നു അന്തരിച്ചു. കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര കലാ സമിതി അവാര്‍ഡ് (തീ കൊണ്ട് കളിക്കരുത്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഉമ്മാച്ചു), എം. പി. പോള്‍ പുരസ്കാരം (ഗോപാലന്‍ നായരുടെ താടി) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മാച്ചു (1954), മിണ്ടാപ്പെണ്ണ് (1958), സുന്ദരികളും സുന്ദരന്മാരും (1958), അണിയറ (1967), അമ്മിണി (1972), ചുഴിക്കു പിന്‍പേ ചുഴി (1980) എന്നിവയാണ് പ്രധാന നോവലുകള്‍.

സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുന്‍പുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലില്‍. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാല കൃഷ്‌ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. താമരത്തൊപ്പി (1955), മുഖംമൂടികള്‍ (1966), തുറന്നിട്ട ജാലകം (1973), നിലാവിന്റെ രഹസ്യം (1974), തിരഞ്ഞെടുത്ത കഥകള്‍ (1982), രാച്ചിയമ്മ (1985) എന്നീ ചെറുകഥാ സമാഹാരങ്ങളും, കവി സമ്മേളനം (1969) ഉപന്യാസവും ഇദ്ദേഹത്തിന്റെ കൃതികളാണ്.

കൃഷ്ണകുമാര്‍ തലേക്കാട്ടില്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9th, 2011

കൊച്ചി: ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍(88) അന്തരിച്ചു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. ഭാര്യ: സുജന നന്ദിനി. മക്കള്‍: കെ.എന്‍. സുനില്‍ (കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌), അഡ്വ. അനില്‍ കെ. നരേന്ദ്രന്‍ (ഹൈക്കോടതി അഭിഭാഷകന്‍), കെ.എന്‍. മിനി. മരുമക്കള്‍: ജയകുമാര്‍ (എന്‍ജിനീയര്‍), സന്ധ്യ. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബജറ്റില്‍ റോഡുവികസനത്തിനു മുന്‍ഗണന

July 9th, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തി റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ള ആദ്യ ബജറ്റ് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.

കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി, കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. റോഡ്,റെയില്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ചുകൊണ്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയായി കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

July 8th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.

11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

-

വായിക്കുക: , ,

1 അഭിപ്രായം »

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

July 7th, 2011

tomin-thachankary-epathram

തിരുവനന്തപുരം: ഈ മാസം പത്തിനു സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതോടെ സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ്‌ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി. ജി. പി. എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട്‌ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍വീസില്‍ പ്രവേശിക്കുന്നതു അന്വേഷണത്തെ ബാധിക്കില്ലേ എന്നു ചോദ്യത്തിന് അദ്ദേഹത്തിന്റെ നിയമനത്തെ ക്കുറിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും നിയമ നടപടികളും തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരള കോണ്ഗ്രസ് നേതാവ് പി. സി. ജോര്‍ജ്ജ് എം. എല്‍. എ. യും സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരെ പോലീസില്‍ നിന്നും ഒഴിവാക്കും എന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നത്.

എന്‍. ഐ. എ. യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നു റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഐ. പി. എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരി ഔദ്യോഗികാനുമതി ഇല്ലാതെ നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. കൂടാതെ വിദേശത്ത്‌ വെച്ച് തീവ്രവാദ ബന്ധമുളളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണത്തെ പറ്റിയും എന്‍. ഐ. എ. അന്വേഷിച്ചു വരികയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Next »Next Page » ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine