ഐ.ടി.ജീവനക്കാരിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി കീഴടങ്ങി

July 2nd, 2011

കൊച്ചി: ഐ.ടി കമ്പനിയിലെ ജോലിക്കാരിയായ തസ്നിഭാനുവിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ ഒന്നാം പ്രതി താജുദ്ദീന്‍ കോടതിയില്‍ കീഴടങ്ങി. വ്യാഴാഴ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍‌കൂര്‍ ജ്യാമത്തിന് താജുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങുവാന്‍ പ്രതി തയ്യാറായത്. കീഴടങ്ങിയ പ്രതിയെ കോടതി ജ്യാമത്തില്‍ വിട്ടു.
കാക്കനാട്ട് ഐ.ടി പാര്‍ക്കിനടുത്തുള്ള കോള്‍സെന്റര്‍ ജീവനക്കാരിയായ സുഹൃത്തിനേയും ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ ഒരു സംഘം മദ്യപര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയുകയായിരുന്നു. പ്രാരംഭഘട്ടത്തില്‍ കേസെടുക്കുവാന്‍ മടികാണിച്ച ലോക്കല്‍ പോലീസ് സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തു. കേസ് പിന്‍‌വലിക്കുവാന്‍ സമ്മര്‍ദ്ദവും തസ്നിക്കെതിരെ അപവാദപ്രചരണങ്ങളും പല കോണുകളില്‍ നിന്നും നടത്തിയെങ്കിലും അവര്‍ കേസില്‍ ഉറച്ചു നിന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബ്ദിക്കുന്ന കലപ്പ നിലച്ചു

July 2nd, 2011

ponkunnam-varkey-epathram

പൊന്‍കുന്നം വര്‍ക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടു പോയിട്ട് ഏഴു വര്ഷം. (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മ കള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിതായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിത അവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ജീവിതത്തിന്റെ മധ്യാഹ്നം വരെയേ എഴുതിയുള്ളൂ എങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവത്തതാണ്‌.

‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യ കവിതയുമായാണ്‌ വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമ കൃതിക്കു തന്നെ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകള്‍ വിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാര വര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നു.

നാടകവും ചെറുകഥയും ഉള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. താന്‍ തുടങ്ങി വെച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു.

2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ചാണ് മരണമടഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കോളറബാധിച്ച് മരണം കൂടി

June 30th, 2011

മാനന്തവാടി: വയനാട് ജില്ലയിലെ ആദിവാസി ഊരുകളില്‍ പടര്‍ന്നു പിടിക്കുന്ന കോളറ ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു. പുല്‍പ്പള്ളി സ്വദേശി വെള്ളനാണ് മരിച്ചത്.  മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളന്‍ (62) കൂടെ മരിച്ചതോടെ ജില്ലയില്‍ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. നൂറോളം പേര്‍ കോളറ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. കര്‍ണ്ണാടകത്തിലെ ഇഞ്ചികൃഷി നടക്കുന്ന പ്രദേശങ്ങളില്‍ ജോലിക്ക് പോയവരിലാണ് കോളറ ബാധ ആദ്യമായി കണ്ടത്. ഇവര്‍ വഴിയാകാം ജില്ലയില്‍ കോളറ പടര്‍ന്ന് പിടിച്ചതെന്ന് കരുതുന്നു. ജിലയിലെ വിവിധ ആശുപത്രികളില്‍ വയറിളക്കം പനി തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലാത്ത പല ആശുപത്രികളും പരിസരവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയില്‍ കൂടെയാണ്. ഇത് രോഗം പടര്‍ന്നു പിടിക്കുവാന്‍ ഇടവരുത്തുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മഴ ശക്തമായതോടെ ജില്ലയിലെ ആദിവാസി ഊരുകളീല്‍ പട്ടിണിയും രൂക്ഷമാണ്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ഉടമ ഉപേക്ഷിച്ച ആനയെ രക്ഷപ്പെടുത്തി

June 30th, 2011

elephant-stories-epathramതൃശൂര്‍ : ഉടമ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചൂരൂര്‍ മഠത്തില്‍ വല്ലഭദാസ് എന്ന ആനയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ദിവസങ്ങളായി ആനയ്ക്ക് ആഹാരമോ വെള്ളമോ നല്‍കാതെ ആനയെ വഴിയരികില്‍ കെട്ടിയിട്ടിരി ക്കുകയായിരുന്നു. മഴ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ആനയുടെ കാലുകള്‍ ചളിയില്‍ പൂണ്ട നിലയിലാണ്. പിന്‍‌കാലുകളില്‍ ചങ്ങലയുരഞ്ഞ് പഴുത്തിട്ടുണ്ട്. പുഴുവരിക്കുവാന്‍ തുടങ്ങിയിരിക്കുന്ന വ്രണങ്ങളില്‍ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുകയും ചെയ്യുന്നുണ്ട്. കാല്‍‌ നഖങ്ങളിലെ പഴുപ്പു മൂലം ആനയ്ക്ക് കാല്‍ നിലത്തുറപ്പിച്ച് നില്‍ക്കുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്.

പ്രായമായതിനാലാണ് ഉടമ ആനയെ വേണ്ട രീതിയില്‍ സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതെന്ന് പറയുന്നു. ഇയാള്‍ ആനയെ വില്‍ക്കുവാന്‍ ശ്രമിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ഉടമയും പാപ്പാനും ഉപേക്ഷിച്ചതോടെ ആന ഒറ്റപ്പെടുകയായിരുന്നു. തുടര്‍ച്ചയായി ആഹാരം ലഭിക്കാത്തതിനാല്‍ ആന തീര്‍ത്തും അവശനാണ്. വെറ്റിനറി ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ആന ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചത്. വിഷയം വനം – വന്യജീവി വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഉടമയ്ക്കെതിരെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി, സഭ നിര്‍ത്തിവച്ചു

June 30th, 2011

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ശന്തമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇരു പക്ഷത്തെ എം.എല്‍. എമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ഉന്തുംതള്ളുമുണ്ടായതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി
Next »Next Page » ഉടമ ഉപേക്ഷിച്ച ആനയെ രക്ഷപ്പെടുത്തി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine