എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കണം : കാന്തപുരം

April 25th, 2011

kanthapuram-endosulfan-epathram

കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കു കയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വ രഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റി വെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ട പരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടു ത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌. വൈ. എസ്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി. എസ്‌. അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി. കെ. അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി. ഇ. താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം. എ. റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു.

(അയച്ചു തന്നത് : ഷാഫി)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസം

April 25th, 2011

vs-achuthanandan-epathram

തിരുവനന്തപുരം : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിതത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിനെതിരെ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷനില്‍ നിലപാട് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ഉപവാസ സമരം നടത്തും.

തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് കൂട്ട ഉപവാസം നടത്തുക. രാഷ്ടീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടക്കം ഉള്ളവര്‍ എന്‍ഡോസള്‍ഫാന് എതിരെ അണിനിരക്കും. വൈകീട്ട് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തം പേറുന്ന ജീവിച്ചിരിക്കുന്ന രക്ഷസാക്ഷികളില്‍ ഒരാളായ കാസര്‍കോട് സ്വദേശിനി ഷാഹിന മുഖ്യമന്ത്രിക്ക് നാരങ്ങാ നീരു നല്‍കി ഉപവാസം അവസാനിപ്പിക്കും.

എന്‍ഡോസള്‍ഫാന് എതിരെ കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ തുടക്കം മുതലേ കേന്ദ്ര കൃഷി വകുപ്പ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അനുകൂലമായ ഒരു മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളെ പറ്റി പഠിക്കുവാന്‍ പുതിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രംഗ ചേതന നാടകോത്സവം ആരംഭിച്ചു

April 24th, 2011

old-man-and-the-sea-epathram

തൃശൂര്‍ : 10 ഓര്‍മ്മപ്പെടുത്തലുകള്‍ എന്ന പേരില്‍ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന രംഗ ചേതന നാടകോത്സവം ഇന്നലെ വൈകീട്ട് 06 മണിക്ക് പ്രസിദ്ധ കവിയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ രാവുണ്ണി ഉദ്ഘാടനം ചെയ്തു.

കെ. പി. എ. സി. ലളിത മുഖ്യാതിഥി ആയിരുന്നു. ഐ. ജി. ബി. സന്ധ്യ അദ്ധ്യക്ഷയായിരുന്നു. പ്രിയനന്ദനന്‍, ജോയ് എം. മണ്ണൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ശ്രീ കെ. ടി. മുഹമ്മദ്‌ സ്മാരക ഹാളില്‍ (തൃശൂര്‍ റീജണല്‍ തിയ്യറ്റര്‍) ദിവസേന വൈകീട്ട് 06:30ക്ക് നാടകങ്ങള്‍ അരങ്ങേറും. ഉദ്ഘാടന ദിനമായ ഇന്നലെ ഹെമിംഗ്‌വേയുടെ കിഴവനും കടലും എന്ന നാടകമാണ് അരങ്ങേറിയത്‌. അവതരണം രംഗ ചേതന, തൃശൂര്‍. പി. ടി. മനോജ്‌, അഭിലാഷ്‌, പ്രേം കുമാര്‍, ആന്റോ കല്ലേരി, പ്രശാന്ത്‌, നിതിന്‍ തിമോത്തി, വിഷ്ണു പ്രസാദ്‌ എന്നിവര്‍ അഭിനയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എനിക്കും വിവാഹം ആലോചിക്കുന്നുണ്ട് : ശ്രീശാന്ത്

April 21st, 2011

Sreesanth_RiyaSen-epathram

കൊച്ചി: ഗോസിപ്പുകള്‍ കേട്ട് മടുത്തു. ബന്ധുക്കള്‍ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ട്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കേരള സാന്നിധ്യമായ താരം ശ്രീശാന്താണ്. വധു ആരെന്ന അടുത്ത ചോദ്യത്തിന്, കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബ്രാന്‍ഡ്‌ അംബാസഡറായ ബോളിവുഡ്‌ നടി റിയാ സെന്‍ ആണെന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് നിരാശ. റിയ തന്റെ നല്ല സുഹൃത്ത്‌ മാത്രമാണ് എന്ന് ശ്രീശാന്ത്‌ ഉറപ്പിച്ചു പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ല എന്ന് ശ്രീശാന്ത്‌ പറയുന്നു. മാധ്യമങ്ങള്‍ തനിക്ക് വേണ്ടി ഒത്തിരി പ്രണയങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇനിയും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ല എന്ന് ശ്രീ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്കാരം അനുസരിച്ച് വീട്ടുകാരാണ് നമ്മുക്ക് വേണ്ടി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുക. താന്‍ കുടുംബ ബന്ധങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവനാനെന്നും, അച്ഛനും അമ്മയും തെരഞ്ഞെടുക്കുന്ന ഏതു പെണ്‍കുട്ടിയെയും മനസ്സുതുറന്നു സ്നേഹിക്കാന്‍ കഴിയുമെന്നും ശ്രീ പറയുന്നു.

മലയാളത്തിലെയും ഹിന്ദിയിലേയും പല നായികമാരുടെ പേരിലും ശ്രീശാന്തിനെ ചേര്‍ത്തുള്ള നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അവ ഹിന്ദി സീരിയല്‍ നടിയായ സുര്‍വീന്‍ ചൗള മുതല്‍ മലയാളത്തിന്റെ പ്രിയ നടിയായ ലക്ഷ്മി റായ്‌ വരെ എത്തി. ഇപ്പോള്‍ റിയ സെന്‍ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ ഏതു സ്‌റ്റേഡിയത്തിലും ഉണ്ടാവും എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശ്രീശാന്ത്‌ ഓരോ പന്തെറിയുമ്പോഴും റിയ തികഞ്ഞ പ്രാര്‍ഥനയില്‍ ആണെന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ ഇവയെല്ലാം പച്ചക്കള്ളമാണെന്നാണ് അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച ഈ ബംഗാളി സുന്ദരിയുടെ നിലപാട്

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

ബി. കെ. ശേഖര്‍ അന്തരിച്ചു

April 21st, 2011

b-k-shekar-epathram
തിരുവന്തപുരം : ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. കെ. ശേഖര്‍ (51) അന്തരിച്ചു. ഉച്ചക്ക് രണ്ടു മണിയോടെ കൊച്ചി യിലെ അമൃത ആശുപത്രി യില്‍ വച്ചായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദ മായിരുന്നു മരണ കാരണം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡല ത്തില്‍ നിന്നും ജനവിധി തേടി ഫലം കാത്തിരിക്കുക യായിരുന്നു ബി. കെ. ശേഖര്‍. പ്രചാരണ ത്തിനിടെ ക്ഷീണം തോന്നി യതിനെ തുടര്‍ന്ന് നടത്തിയ പരിശോധന യിലായിരുന്നു കരളിനെ ഗുരുതരമായ വിധത്തില്‍ അര്‍ബുദം ബാധിച്ച തായി തിരിച്ചറിഞ്ഞത്. നല്ലൊരു വാഗ്മി കൂടിയായ ബി. കെ. ശേഖര്‍ സംഘപരിവാര്‍ പ്രസ്ഥാന ങ്ങളുടെ മികച്ച പ്രചാരകന്‍ കൂടെ യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 10 ഓര്‍മ്മപ്പെടുത്തലുകള്‍
Next »Next Page » എനിക്കും വിവാഹം ആലോചിക്കുന്നുണ്ട് : ശ്രീശാന്ത് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine