ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

December 23rd, 2010

eachara-warrier-epathram

നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്‌. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.

ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.

ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.

ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ്‌ സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.

കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?

ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.

മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍” എന്ന പുസ്തകത്തിലെ വരികളാണിവ.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

കരുണാകരന്‍ അന്തരിച്ചു

December 23rd, 2010

k-karunakaran-epathram

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു. 92 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട അദ്ദേഹത്തെ ഡിസംബര്‍ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വൈകീട്ട് 05:30 ഓടെയാണ് മരണം സംഭവിച്ചത്‌. മരണ സമയം മക്കളായ മുന്‍ കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, പദ്മജ വേണുഗോപാല്‍ എന്നിവര്‍ സമീപത്ത്‌ ഉണ്ടായിരുന്നു.

കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ്‌ അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1931ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌ എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1945ല്‍ ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1948ല്‍ ഒള്ളൂക്കരയില്‍ നിന്നും കൊച്ചി നിയമ സഭയിലേക്ക് ജയിച്ചതോടെയാണ് കരുണാകരന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കൊച്ചി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും പരാജയപ്പെട്ടു. 1965ല്‍ മാള നിയോജക മണ്ഡലം രൂപം കൊണ്ടത്‌ മുതല്‍ മുപ്പത്‌ വര്‍ഷക്കാലം അദ്ദേഹം കേരള നിയമ സഭയില്‍ മാളയുടെ പ്രതിനിധിയായിരുന്നു.

1971 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ കേരളത്തിന്റെ മുഖ്യ മന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത്‌ കോഴിക്കോട്‌ ആര്‍. ഈ. സി. യില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കാണാതായ കേസില്‍ പ്രതികൂലമായ കോടതി വിധിയെ തുടര്‍ന്ന് അധികാരത്തിലേറി ഒരു മാസത്തിനകം കരുണാകരന് മുഖ്യ മന്ത്രി പദം രാജി വെയ്ക്കേണ്ടി വന്നു.

1981ലും, 1982ലും, 1991ലും മുഖ്യമന്ത്രിയായ കരുണാകരന്‍ രാജന്‍ കേസിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ ജയിച്ചത്‌ രാജന്റെ പിതാവും അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകവുമായ പ്രൊഫസര്‍ ഈച്ചര വാര്യരുടെ മരണത്തോട് പ്രതികരിച്ച് സംസാരിക്കവേ പരാമര്‍ശിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ഒരു നായയുടെ വന്ധ്യംകരണത്തിനു 8500 രൂപ ചിലവ്

December 22nd, 2010

spca-trivandrum-epathram

തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.

ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.

ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട്‌ സ്വീകരിച്ചത്‌ കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

December 21st, 2010

തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുജിത് കുട്ടനു കണ്ണീരില്‍ കുതിര്‍ന്ന റിക്കോര്‍ഡ്

December 19th, 2010

sujith-kuttan-epathram

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ട്രാക്കിലെ കുതിപ്പില്‍ റിക്കോര്‍ഡിട്ട് സ്വര്‍ണ്ണവുമായി സുജിത് കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.9 സെക്കന്റില്‍ ഓടിയെത്തിയ സുജിത് കുട്ടന്റെ ആഹ്ലാദം പക്ഷെ അധിക സമയം നീണ്ടു നിന്നില്ല. മകന്റെ ഓരോ കുതിപ്പിലും പ്രോത്സാഹനമായി നിന്നിരുന്ന തന്റെ പിതാവിന്റെ മരണ വിവരം ആയിരുന്നു അവനെ കാത്തിരുന്നത്.

ഇന്ത്യയുടെ അന്തര്‍ ദേശീയ താരങ്ങളായ മുരളി കുട്ടന്റേയും ഒളിമ്പ്യന്‍ മേഴ്സി കുട്ടന്റേയും മകനായ സുജിത്തിന്റെ ട്രാക്കിലെ ആദ്യത്തെ റിക്കോര്‍ഡായിരുന്നു ഇന്ന് കുറിച്ചത്. ഇന്നു പുലര്‍ച്ചയോടെ മുരളിക്കുട്ടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണ മടഞ്ഞുവെങ്കിലും സംഘാടകരും മാധ്യമങ്ങളും മറ്റു ബന്ധുക്കളും വിവരം സുജിത്തിനെ അറിയിച്ചിരുന്നില്ല. സുജിത്ത് കുട്ടന്റെ കായിക ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ മത്സരം എന്ന നിലയ്ക്കായിരുന്നു അവര്‍ അത് മറച്ചു വെച്ച് സുജിത്തിനെ മത്സരത്തിനായി ഇറക്കിയത്.

1975 മുതല്‍ 1981 വരെ വിവിധ മത്സരങ്ങളില്‍ സ്വര്‍ണ്ണമുള്‍പ്പെടെ നിരവധി മെഡലുകള്‍ മുരളിക്കുട്ടന്‍ നേടിയിരുന്നു. റിലേ യിലായിരുന്നു തന്റെ മികവ് പ്രകടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പല തവണ പങ്കെടുക്കുകയും തുടര്‍ന്ന് തന്റെ കഴിവും അനുഭവ പരിചയവും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത മുരളിക്കുട്ടന്റെ അകാല വിയോഗം കായിക രംഗത്തിനു കനത്ത നഷ്ടമാണ് വരുത്തി യിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു
Next »Next Page » നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine