പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം; പ്രതികളുടെ ജീവപര്യന്തം സുപ്രീംകോടതി ശരി വെച്ചു

September 6th, 2010

crime-epathramന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യനൂര്‍ ചന്ദ്രനെ വധിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്. എസ്. നിരഞ്ജാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ചന്ദ്രന്‍ വധക്കേസില്‍ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ എം. സുരേന്ദ്രന്‍, കെ. പുരുഷോത്തമന്‍, കെ. പ്രേമന്‍, എം. സുകുമാരന്‍ എന്നീ സി. പി. എം. പ്രവര്‍ത്തകരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ അരുന്ധതിയുടെ സാക്ഷി മൊഴി പരിഗണിക്കരുതെന്ന് കേസിന്റെ വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

1996 മെയ്‌ മാസം 25 നു ഭാര്യയ്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചക്കുകയും സ്വന്തം ഭാര്യയുടെ മുമ്പില്‍ വച്ച് അതി ക്രൂമായി പന്ന്യന്നൂര്‍ ചന്ദ്രനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്‌. തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരകമായ മുറിവുകളേറ്റ ചന്ദ്രന്‍ അധികം താമസിയാതെ മരിച്ചു.

സി. പി. എം. – ബി. ജെ. പി. സംഘര്‍ഷം രൂക്ഷമായിരുന്ന കണ്ണൂരില്‍ പന്ന്യന്നൂര്‍ ചന്ദ്രന്റെ വധത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാം മുറ അനുവദിക്കില്ല : വി. എസ്.

September 5th, 2010

custodial-torture-epathram

തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇത്തരം മുറകള്‍ സ്വീകരിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കടുത്ത നടപടി നേരിടേണ്ടി വരും എന്ന് അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പേരൂര്‍ക്കടയില്‍ പുതിയ ബാച്ച് പോലീസ്‌ കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡ്‌ അഭിസംബോധന ചെയ്തു സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. “അഴിമതി രഹിത പോലീസ്‌ – ജന സൌഹൃദ പോലീസ്‌” എന്ന ലക്‌ഷ്യം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം. ജനത്തെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും ഉള്ള ഒരു ഉപകരണമായിട്ടാണ് പോലീസിനെ പലരും കാണുന്നത്. ഈ അവസ്ഥ മാറ്റി പോലീസിനെ ഒരു സംരക്ഷകന്റെ വേഷം അണിയിക്കണം. ക്രമ സമാധാനം പാലിക്കപ്പെടുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അഴിമതി ഇല്ലാതാവേണ്ടത്‌ അത്യാവശ്യമാണ് എന്നും വി. എസ്. ചൂണ്ടിക്കാട്ടി.

സഹായം ആവശ്യപ്പെട്ടു ഏതു നേരത്തും ഭയരഹിതരായി പോലീസ്‌ സ്റ്റേഷനില്‍ കയറി വരാന്‍ പൊതു ജനത്തിന് കഴിയണം. പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസ്‌ ബാദ്ധ്യസ്ഥരാണ്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ്‌ സേനയാണ് കേരളാ പോലീസ്‌. എന്നിട്ടും കേരളാ പോലീസിനു പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സേനയിലെ ഒരു ന്യൂനപക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ്.

പുതിയതായി നടപ്പിലാക്കിയ ജന മൈത്രി പോലീസ്‌ സംവിധാനം ഏറെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാനും ജനത്തെ സഹായിക്കുവാനും ഈ പദ്ധതിക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 പോലീസ്‌ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ ജന മൈത്രി പദ്ധതി 23 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. താമസിയാതെ 100 പോലീസ്‌ സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാറ്റണ്‍ വിവാദം അടിസ്ഥാന രഹിതം

September 3rd, 2010
cwg-baton-srilanka-elephant-epathram

ശ്രീലങ്കയില്‍ ആനസവാരി നടത്തുന്ന ബാറ്റണ്‍

കൊച്ചി: കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാക്കിയ ആനപ്രേമി സംഘത്തിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കായിക രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വ്യക്തമാക്കുന്നു.

common-wealth-games-baton-closeup-epathram

ബാറ്റണ്‍

2009 ഒക്ടോബര്‍ 29ന് എലിസബത്ത്‌ രാജ്ഞി ഗെയിംസ് ബാറ്റണ്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീലിന് കൈമാറിയതിനു ശേഷം ഈ ബാറ്റണ്‍ ഒട്ടേറെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയില്‍ എത്തിയത്. ഇതിനിടയില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികളുടെ കൈകളിലൂടെ ഈ ബാറ്റണ്‍ സഞ്ചരിച്ചു. പല സ്ഥലങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി ബാറ്റണ്‍ മൃഗങ്ങളുടെ സ്പര്‍ശവും ഏറ്റുവാങ്ങി. ഫെബ്രുവരി രണ്ടിന് നമീബിയയില്‍ എത്തിയ ബാറ്റണില്‍ ഒരു നീര്‍നായ മുത്തമിട്ടു.

cwg-baton-namibia-seal-epathram

നമീബിയയില്‍ വെച്ച് ബാറ്റണില്‍ ഒരു നീര്‍നായ ചുംബിക്കുന്നു

ഫെബ്രുവരി 16ന് ഫോക്ക്ലാന്‍ഡ്‌ ദ്വീപില്‍ എത്തിയ ബാറ്റണെ വരവേറ്റത് അവിടത്തെ 3000 ത്തിലേറെ വരുന്ന പെന്‍ഗ്വിന്‍ പക്ഷികളാണ്.

cwg-baton-falkland-penguins-epathram

ഫോക്ക് ലാന്‍ഡില്‍ ബാറ്റണ്‍ വരവേറ്റ പെന്‍ഗ്വിന്‍ പക്ഷിക്കൂട്ടമാണ്

ജൂണ്‍ 20ന് ശ്രീലങ്കയില്‍ എത്തിയ ബാറ്റണ്‍ പിന്നവേല ആന വളര്‍ത്തു കേന്ദ്രത്തിലും എത്തി. ഇവിടെ 60 ലേറെ ആനകളുണ്ട്. ഇവിടെ ബാറ്റണ്‍ ഒരു ആന സവാരി തന്നെ നടത്തി.

ഇതെല്ലാം കഴിഞ്ഞാണ് ബാറ്റണ്‍ കേരളത്തില്‍ എത്തിയതും രാജകീയമായ വരവേല്‍പ്പിന്റെ ഭാഗമായി ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചതും.

ഈ ചരിത്രമൊന്നും അറിയാതെയാണ് ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും മറ്റും പറഞ്ഞ് ആനപ്രേമി സംഘം പരാതി ഉയര്‍ത്തിയതും ജില്ലാ കളക്ടറെ കോടതി കയറ്റും എന്ന് ഭീഷണി മുഴക്കുന്നതും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു

September 3rd, 2010

common-wealth-games-baton-epathram

കൊച്ചി: കേരളത്തില്‍ എത്തിയ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു.  ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും വന്യജീവി നിയമത്തിനും എതിരാണെന്നും ആരോപിച്ച് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഡോ. ബീനയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചത്. ഇതു സംബന്ധിച്ച് പരാതി പ്രധാനമന്ത്രി യുള്‍പ്പെടെ ഉള്ളവര്‍ക്ക് നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ആനപ്രേമി സംഘം പ്രസിഡണ്ട് വെങ്കിടാചലം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞു

September 2nd, 2010

elephant-stories-epathramഅമ്പലപ്പുഴ: ശ്രീകൃഷണ ജയന്തിയോട നുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ പങ്കെടുപ്പി ക്കുവാനായി കൊണ്ടു വന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ വിജയ കൃഷണന്‍ എന്ന കൊമ്പന്‍ ആണ് ഇടഞ്ഞത്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ കൊണ്ടു വന്ന വിജയ കൃഷണന്‍ രാവിലെ തിടമ്പേറ്റു ന്നതിനിടയില്‍ ഇടയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ചുറ്റിത്തിരിഞ്ഞ ആന അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു തെങ്ങ് കുത്തി മറിച്ചു. പൊതുവില്‍ ശാന്ത സ്വഭാവ ക്കാരനായ കൊമ്പന്‍ പെട്ടെന്നാണ് അക്രമകാരിയായത്.

ചമയം കെട്ടുവാനായി പുറത്ത് കയറിയിരുന്ന പാപ്പാന്‍ ആനയുടെ പരാക്രമങ്ങള്‍ ക്കിടയില്‍ ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കേറ്റു. മറ്റൊരു പാപ്പാനായ ഗോപകുമാര്‍ സാഹസികമായി ആനയെ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു
Next »Next Page » കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine