സത്‌നം സിങ്ങിന്റെ മരണം : ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തു

August 9th, 2012

bihar-man-satnam-sing-death-police-custody-ePathram
കൊല്ലം : പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ ബിഹാര്‍ സ്വദേശി സത്‌നം സിങ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ. സംഭവത്തെ ക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഡി. എം. ഒ. ടി. പീതാംബരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. സത്‌ന ത്തിന് പേരൂര്‍ക്കട ആസ്പത്രിയില്‍ മര്‍ദനമേറ്റു എന്ന് ഡി. എം. ഒ. യുടെയും കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എമ്മിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവത്തെ ക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മാനസികാരോഗ്യ കേന്ദ്ര ത്തിലെ ആറു ജീവനക്കാരെ ബുധനാഴ്ച ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കി. ആസ്പത്രി ജീവന ക്കാരായ രാജീവ്, ജയകുമാര്‍, അനില്‍ കുമാര്‍, സുഭാഷ്, അജിത് കുമാര്‍, ജയില്‍ വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയ മാക്കിയത്.

ചികിത്സ യില്‍ കഴിയുന്ന മൂന്ന് അന്തേവാസി കളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തവരെ വൈകീട്ട് വിട്ടയച്ചു. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആസ്പത്രി ജീവന ക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച രേഖപ്പെടുത്തും.

കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമം, കൊല്ലം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ആസ്പത്രി എന്നിവിട ങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊല്ലം ജില്ലാ ജയിലില്‍ വച്ച് സത്‌നത്തിനു നേരെ വാര്‍ഡന്മാരുടെ കൈയേറ്റം ഉണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര ത്തില്‍ വച്ച് നടന്ന മര്‍ദ്ദനമാണ് മരണത്തിന് ഇടയാക്കി യതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലാ ആസ്പത്രി യില്‍ നിന്ന് കൈയും കാലും ബന്ധിച്ച നില യിലാണ് സത്‌നത്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ പേരൂര്‍ക്കട ആസ്പത്രിയില്‍ ദേഹ പരിശോധന നടത്തി യിരുന്നതായി രേഖ പ്പെടുത്തിയിരുന്നില്ല എന്ന് ഡി. എം. ഒ. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിനും കഴുത്തിനുമേറ്റ ക്ഷത ങ്ങളാണ് മരണ കാരണമെന്ന് ഡി. എം. ഒ. യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രവേശിപ്പിച്ച ഇയാളെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ മരിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴു മണി യോടെയാണ് വിവരം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുന്നത്.

ഭക്ഷണം നല്‍കാന്‍ എത്തിയവര്‍ സത്‌നത്തെ കക്കൂസില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. താടിയും മുടിയും വെട്ടുന്നതിനെ സത്‌നം എതിര്‍ത്തതാണ് മര്‍ദ്ദന ത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ് അവശനായ സത്‌നത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡ്യൂട്ടി ഡോക്ടര്‍ വീഴ്ച വരുത്തി യതായും അന്വേഷണ ത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നാട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച ആചാര പ്രകാരം സംസ്‌കരിച്ചു. വീണ്ടും പോസ്റ്റ്‌ മോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ബന്ധുക്കളുടെ എതിര്‍പ്പു കാരണം ഇത് പിന്നീട് വേണ്ടെന്നു വച്ചു. സംഭവത്തെ ക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ക്കായി ബിഹാര്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

സത്‌നം സിങ് മരിക്കാന്‍ ഇടയായ സംഭവ ത്തില്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് സപ്തംബര്‍ 15ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ജെ. ബി. കോശി ആവശ്യപ്പെട്ടു. സത്‌നം സിങ്ങിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വാങ്ങി ക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. പ്രഭാകരന്‍, അഡ്വ. ബി. ഹരിദാസ് എന്നിവര്‍ നല്‍കിയ പരാതി കളിന്മേലാണ് ഈ നടപടി.

-അയച്ചത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്നം സിങ് മാന്റെ മരണം ദുരൂഹതകള്‍ ഏറെ ബാക്കി

August 6th, 2012

കൊല്ലം: ബിഹാര്‍ സ്വദേശി സത്നം സിങ് മാന്‍ (24) മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണവുമായി ബന്ധപെട്ട് ഏറെ ദുരൂഹതകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതിനു തൊട്ടു പിറകെയാണ് ഈ റിപ്പോര്‍ട്ട്.  മാതാ അമൃതാനന്ദമയി മഠത്തില്‍ ദര്‍ശന വേദിയിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍  മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്‌. എന്നാല്‍ അവിടെ   ചികിത്സയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണ മടയുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകള്‍ ഉണ്ടായിരുന്നതായി   മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിനു ശേഷം കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്യും. സത്നം സിങ് ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

പീഢനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചെരിഞ്ഞു

July 25th, 2012

elephant-chained-epathram

ഗുരുവായൂര്‍ : ആന പ്രേമികളെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചരിഞ്ഞു. പാ‍പ്പാന്മാരുടെ പീഢനത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥ യിലായിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന അര്‍ജ്ജുന്‍ വെള്ളിയാഴ്ച രാവിലെ ആണ് ചെരിഞ്ഞത്. ഏതാനും ദിവസങ്ങളായി ആനയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നു. വേദനയും ക്ഷീണവും മൂലം ആന നില്‍ക്കുവാന്‍ ആകാതെ തളര്‍ന്നു വീണിരുന്നു. അന്ത്യ സമയത്ത് മറ്റൊരാനയുടെ പാപ്പാനായ സുരേഷാണ് അര്‍ജ്ജുനനെ പരിപാലിച്ചിരുന്നത്.

പ്രമുഖ വ്യവസായി നന്ദിലത്ത് ഗോപുവാണ് 1997 സെപ്റ്റംബറില്‍ അര്‍ജ്ജുനനെ നടയ്ക്കിരുത്തിയത്. ഇരുപത്തെട്ട് വയസ്സു പ്രായമുള്ള അര്‍ജ്ജുനന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ലക്ഷണത്തികവൊത്ത കൊമ്പന്മാരില്‍ ഒരുവന്‍ ആയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിരവധി എഴുന്നള്ളിപ്പുകള്‍ക്ക് അര്‍ജ്ജുനന്‍ പതിവുകാരനായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം അര്‍ജ്ജുനന്റെ പാപ്പാന്‍ ആയി ജോലി ചെയ്തിരുന്ന മണികണ്ഠനെ അടുത്തിടെ ആണ് ഇന്ദ്രസെന്‍ എന്ന ആനയിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ജ്ജുനന്റെ മൂന്നു മാസം മുമ്പ് പുതിയ പാപ്പാന്‍ നടത്തിയ ഭേദ്യം ചെയ്യലാണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്. വലിയ കോൽ ഉള്‍പ്പെടെ ഉള്ള അയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ ആനയുടെ മുന്‍‌കാലിലെ (നടയിലെ) അസ്ഥി ഒടിഞ്ഞിരുന്നു. ഇതിന്റെ ഫലമായി കാലില്‍ നീരും പഴുപ്പും ഉണ്ടായി. ഇത് പിന്നീട് ശരീരത്തില്‍ പടരുകയായിരുന്നു. ചികിത്സകള്‍ നടത്തിയെങ്കിലും കാലിന്റെ എല്ലു ഒടിഞ്ഞ് പഴുപ്പ് വ്യാപിച്ചാല്‍ ആനകള്‍ രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്.

ശാ‍ന്ത സ്വഭാവക്കാരനായ അര്‍ജ്ജുനനില്‍ പുതുതായി വന്ന പാപ്പാന്‍ ആനയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയുള്ള ആള്‍ അല്ല. ആനകളെ മര്‍ദ്ദിക്കുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനുമാണ്. ശക്തമായ തൊഴിലാളി യൂണിയന്‍ ഉള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനകളെ പീഢിപ്പിക്കുകയും വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യാതിരിക്കുന്ന പാപ്പാന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാ‍രികള്‍ തയ്യാറാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ പേരിനൊരു അന്വേഷണത്തിനപ്പുറം അര്‍ജ്ജുനനന്റെ കൊലപാതകി കള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഒരു വിഭാഗം ആന പ്രേമികള്‍ പറയുന്നത്.

ആനപ്പണി അറിയാത്തവരും ആനകളുടെ സ്വഭാവം അറിഞ്ഞ് പെരുമാറാത്തവരുമായ പാപ്പാന്മാരാണ് ആനകളുടെ ജീവനു ഭീഷണിയായി മാറുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖരായ ആനകളുടെ പാപ്പാന്മാരെ അടുത്തിടെ മാറ്റിയിരുന്നു. പുതിയ പാപ്പാന്മാര്‍ ആനയില്‍ കയറുമ്പോള്‍ അവയെ ചട്ടത്തിലാക്കുവാന്‍ പലപ്പോഴും അശാസ്ത്രീയമായ മൂന്നാം മുറയാണ് പ്രയോഗിക്കുന്നത്. മിക്കവാറും രാത്രിയിലാണ് ഭേദ്യം ചെയ്യല്‍ നടക്കുക. ഇത്തരത്തില്‍ നടത്തുന്ന പ്രയോഗത്തിനു ആനപ്പണി അറിയാത്തവരും എത്തുന്നു. ആനയെ അറിഞ്ഞ് അടിക്കണം എന്ന മുതിർന്ന പാപ്പാന്മാരുടെ ഉപദേശം പുതു തലമുറക്കാര്‍ ചെവിക്കൊള്ളാറില്ല. ഇതാണ് പലപ്പോഴും അപകടത്തിനു വഴി വെയ്ക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പാപ്പാന്മാരുടെ ക്രൂരമായ കെട്ടിയഴിക്കലിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് മുറിവാലന്‍ മുകുന്ദന്‍ എന്ന ആന. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു കാല്‍ ഒടിഞ്ഞു. കഴിഞ്ഞ പതിനാറു വര്‍ഷമായി മൂന്നു കാലില്‍ കെട്ടും തറിയില്‍ നില്‍ക്കുകയാണ് ഈ കൊമ്പൻ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍

July 25th, 2012

illicit-epathram

തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1991011»|

« Previous Page« Previous « അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്
Next »Next Page » തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine