ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍

December 11th, 2020

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്ര ക്രിയ ചെയ്യാന്‍ അനുമതി നല്‍കി യതില്‍ പ്രതിഷേധിച്ച് ഐ. എം. എ. ആഹ്വാന പ്രകാരം അലോപ്പതി ഡോക്ടര്‍ മാര്‍ രാജ്യ വ്യാപകമായി നടത്തുന്ന സമരം അവശരായ രോഗികളേയും ദുരിതത്തിലാക്കി.

ഒ. പി. ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിന്ന് ഇറങ്ങിയത്. ജില്ലാ ആശുപത്രി കളിലും മെഡിക്കല്‍ കോളേജു കളിലും എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ മാരെ കാണാതെ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചില രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ നടത്തുകയില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സി യേഷന്‍ അറിയി ച്ചിരുന്നു. എന്താല്‍ അടിയന്തിര ശസ്ത്രക്രിയ കള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ. സി. യു. കെയര്‍ എന്നിവ യില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കും എന്നും ഐ. എം. എ. അറിയിപ്പ് നല്‍കിയിരുന്നു.

അത്യാസന്ന നിലയില്‍ എത്തുന്നവരും ഗുരുതര രോഗ ങ്ങളുമായി വരുന്ന വരേയും തിരുവനന്തപുരം മെഡി ക്കല്‍ കോളേജില്‍ ചികിത്സിക്കും എന്ന് കെ. ജി. എം. സി. ടി. എ. നേതൃത്വം അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, കൊവിഡ് വിഭാഗം എന്നിവ പ്രവര്‍ത്തി ക്കുന്നു എന്നും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

July 13th, 2017

nurse_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് എടുത്ത തീരുമാനപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരായാണ് ഇങ്ങനെയൊരു തീരുമാനം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എടുത്തത്.

സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്സുമാര്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. പനിമരണം കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഈ തീരുമാനം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക്

July 9th, 2017

Thomas_Isaac-epathram

ആലപ്പുഴ : ജി. എസ്. ടി യുമായി ബന്ധപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. തിങ്കളാഴ്ച കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച മുതല്‍ മറ്റുള്ളവരും കടകളടച്ച് സമരത്തിനിറങ്ങും.

87 രൂപയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് സമരത്തിനു തുടക്കമായത്. ജി.എസ്.ടി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്താന്‍ മൂന്നു മാസത്തെ സമയമെങ്കിലും വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം കൊടുത്തുവെങ്കിലും ധനമന്ത്രി അതു തള്ളുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ സമരം: തൊഴില്‍ മന്ത്രിയുമായി ഇന്നു വീണ്ടും ചര്‍ച്ച

July 4th, 2017

nurse_epathram

തിരുവനന്തപുരം : ശമ്പള വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹര സമരം ചര്‍ച്ച ചെയ്യാന്‍ ഇന്നു തൊഴില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തു. സമരത്തിന്റെ ഏഴാം ദിവസത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന നഴ്സുമാരെയാണ് യോഗത്തിനു വിളിച്ചിട്ടുള്ളത്.

പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും നഴ്സുമാര്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 16 മാസമായി ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരു വിധ തീരുമാനങ്ങളും ഉണ്ടാകാത്ത അവസ്ഥയിലാണ് സമരത്തിലേക്ക് കടന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി
ജി. എസ്. ടി : നിലപാടിലുറച്ച് ധനമന്ത്രി, വ്യാപാരികള്‍ സമരത്തിലേക്ക് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine