എന്‍ഡോസള്‍ഫാന്‍ ദുരന്തം അല്‍ ജസീറ ചാനലിലും

October 29th, 2011

endosulfan-victim-girl-epathram

കാസര്‍ഗോഡ്: തലമുറകളെ ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയില്‍. ‘കില്ലര്‍ സ്‌പ്രേ’ (India: Killer spray) എന്ന 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി അല്‍ ജസീറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ എന്നിവരുടെയെല്ലാം സഹായത്തോട് കൂടിയാണ് ഡോക്യമെന്ററി ചീത്രീകരിച്ചത്. ഡോക്യുമെന്ററി ഇരകളുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും വിശദീകരിക്കുന്നു എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ പറഞ്ഞു .

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തല്ലിക്കൊന്ന ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം

October 12th, 2011

mb-rajesh-epathram

പാലക്കാട് : പോക്കറ്റടിക്കാരന്‍ എന്ന സംശയത്തില്‍ ജനം മര്‍ദ്ദിച്ചു കൊന്ന രഘുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് എം. ബി. രാജേഷ്‌ എം. പി. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ച രഘുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുകയും മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം എന്നും രഘുവിന്റെ ശവ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച എം.പി. ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. രഘുവിനെ തല്ലിക്കൊന്ന സ്വന്തം ഗണ്‍മാനെ ന്യായീകരിക്കാന്‍ ശ്രമിച്ച കെ. സുധാകരനെയും രാജേഷ്‌ നിശിതമായി വിമര്‍ശിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 11th, 2011

violence-against-women-epathram

അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔ‌വര്‍ ലേഡി കോണ്‍‌വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍‌വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍‌വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോട്ടപകടം : ഇരകള്‍ക്ക്‌ ആദരാഞ്ജലി

October 1st, 2011

thekkady boat tragedy-epathram

കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.

75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ്‌ ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു

September 27th, 2011
school-bus-accident-epathram
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് ഇന്നലെ  മൂന്നു കുരുന്നുകള്‍ മരിച്ചു. കഴക്കൂട്ടത്തെ ജ്യോതി നിലയം സ്കൂളിലെ വിദ്യാര്‍ഥികളാണ് കഠിനം കുളം ചാന്നാങ്കര പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ പെട്ടത്. കനിഹ സന്തോഷ്, ആരോമല്‍, അശ്വിന്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ നാലു കുട്ടികളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ട കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സി.ആര്‍.പി.എഫും നേവിയും എത്തി രക്ഷാപ്രവര്‍ത്തനം എറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
parvathy puthanar-epathram
റോഡില്‍ ഒരു നായ വാഹനത്തിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് വാന്‍ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരങ്ങള്‍. റോഡില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ വാന്‍ ഒരു പഴയ കെട്ടുവള്ളത്തിനു മുകളിലേക്കാണ് വീണതിനാല്‍  പെട്ടെന്ന് വാഹനം പുഴയില്‍ മുങ്ങിയില്ല. ഇതു മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു.  എഴുമാസങ്ങള്‍ക്ക് മുമ്പ്  പാര്‍വ്വതി പുത്തനാറിലേക്ക് കരിക്കകത്ത് വച്ച് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ആറു കുട്ടികളും ആയയും കൊല്ലപ്പെട്ടിരുന്നു. ആ അപകടത്തില്‍ പെട്ട ചില കുട്ടികള്‍ ഇപ്പോളും ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി കൂടി ഇന്ന് രാവിലെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നാലായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 2310181920»|

« Previous Page« Previous « കായം കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി
Next »Next Page » ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭം: അന്വേഷണം സി.ബി.ഐക്ക് വിട്ടില്ല »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine