ഏങ്ങണ്ടിയൂരില്‍ പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

September 19th, 2013

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കനോലി കനാലില്‍ ലൈഫ് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേട്ടയ്ക്കൊരുമകന്‍ കടവിനടുത്ത് താമസിക്കുന്ന മേലേടത്ത് മോഹനന്‍ (60), മേലേടത്ത് നരേന്ദ്ര ബാബു (58) എന്നിവരുടെ മൃതദേഹങ്ങളാണ് ചേറ്റുവ പാലത്തിനു സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കുവാന്‍ പുഴക്ക് കുറുകെ ഊന്നു വലകെട്ടിയിരുന്നു. രാത്രി എട്ടുമണിയോടെ നരേന്ദ്ര ബാബുവിന്റെ മൃതദേഹം ഇതിനു സമീപത്ത് അടിഞ്ഞു. രാത്രി 12 മണിയോടെ മോഹനന്റെ മൃതദേഹവും കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇവര്‍ പുഴയില്‍ വീണത്. വായുനിറച്ച ബോട്ടില്‍ അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കണ്ടശ്ശാംകടവ് ജലോത്സവത്തിനു പോയതായിരുന്നു ഇവര്‍. ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിലേക്ക് നരേന്ദ്ര ബാബു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന കുട്ടികളെ മോഹനന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് നരേന്ദ്ര ബാബുവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ ആയില്ല.

പി.എ.മാധവന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതിനിടെ രാവിലെ ഒമ്പതുമണിക്ക് എത്തും എന്ന് അറിയിച്ച ഹെലികോപ്റ്റര്‍ ഉച്ചക്ക് രണ്ടുമണിയോടെ ആണ് എത്തിയത്. പ്രവാസികളായിരുന്ന ഇരുവര്‍ക്കും വലിയ ഒരു സൌഹൃദ വൃന്ദം ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് ബസ്സപകടം 14 പേര്‍ മരിച്ചു നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

September 6th, 2013

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിലക്കുകള്‍ നീങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരിച്ചെത്തുന്നു

September 4th, 2013

തൃശ്ശൂര്‍:തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ നിശ്ശബ്ദരായിനടത്തിയ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. ആനപ്രേമികളുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്പറമ്പുകളിലേക്ക്‌ തിരിച്ചെത്തുന്നു. പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ രാമചന്ദ്രന്‌ ഉണ്ടായിരുന്ന വിലക്ക്‌ സി.സി.എഫിന്റെ ഉത്തരവ്‌ വന്നതോടെ ഇല്ലാതായി. വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും പരിശോധന നടത്തി സമര്‍പ്പിച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സി.സി.എഫ്‌ ഉത്തരവ്‌ ഇറക്കിയത്‌. ഉത്തരവില്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവര്‍ത്തി എന്നാണ്‌ രാമചന്ദ്രന്‍ അറിയപ്പെടുന്നത്‌. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും ഉയരക്കൂടുതലും തലയെടുപ്പുമുള്ള രാമചന്ദ്രന്‍ ഏറ്റവും അധികം ആരാധകരുള്ള ആനകൂടിയാണ്‌. ഉത്സവ സീസണ്‍ ആയാല്‍ ഏറ്റവും ഡിമാന്റുള്ള ആനയാണ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. രണ്ട്‌ ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ റെക്കാര്‍ഡ്‌ ഏക്കത്തിനാണ്‌ കഴിഞ്ഞ വര്‍ഷം രാമചന്ദ്രനെ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ്‌ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്‌.

പെരുമ്പാവൂര്‍ അപകടത്തെ തുടര്‍ന്ന് കടുത്ത അപവാദങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും രാമചന്ദ്രനു വിധേയനാകേണ്ടി വന്നു. മാധ്യമങ്ങളില്‍ നുണകളുടെ പെരുവെള്ളപ്പാച്ചില്‍ ആയിരുന്നു. 24 വര്‍ഷമായി ആനയ്ക്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ കരാറുകാരന്‍ അടുത്തിടെ മാറ്റി എന്ന് പ്രമുഖ പാര്‍ട്ടിയുടേ മുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ അപകടം നടക്കുമ്പോള്‍ 18 വര്‍ഷമായി ആനയെ പരിചരിച്ചിരുന്നത്‌ ഒന്നാം പാപ്പാന്‍ മണിയാണ്‌ ആനയെ നിയന്ത്രിച്ചിരുന്നത്‌ എന്നതാണ്‌ സത്യം.രാമചന്ദ്രനെ മറ്റാനകളെ പോലെ സ്ഥിരമായി കരാറുകാരനു നല്‍കിയിട്ടുമില്ലായിരുന്നു. ദേവസ്വം ആണ് ആനയുടെ ബുക്കിങ്ങ് എടുത്തിരുന്നത്.

വാര്‍ത്താ മാധ്യമങ്ങളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും രാമചന്ദ്രനുമായി ബന്ധപ്പെട്ട്‌ പലരും അസത്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമചന്ദ്ര വിരുദ്ധര്‍ക്കൊപ്പം രാമചന്ദ്ര സ്നേഹികള്‍ എന്ന നാട്യത്തിലും പലതരത്തില്‍ രാമചന്ദ്രനു ദോഷകരമാകുന്ന നുണകള്‍ പ്രചരിപ്പിച്ചു. ഇപ്രകാരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ വരാനിരിക്കുന്ന കോടതി വിധി പോലും നേരത്തെ വിധിച്ചു കളന്‍ഞ്ഞു!! 2013 മാര്‍ച്ച്‌ 6 ആം തിയതി കേസ്‌ പരിഗണിക്കാനിരിക്കെ 4ആം തിയതി തന്നെ രാമചന്ദ്രനെ 2013 മാര്‍ച്ച്‌ 6 മുതല്‍ 2014 മാര്‍ച്ച്‌ 6 വരെ ആനയെ ബാന്‍ ചെയ്തു എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാമനെ സ്നേഹിക്കുന്നവരെ സംബന്ധിച്‌ ഏറേ വേദനയുണ്ടാക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍.

കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടവരെ അവഗണിച്ച്‌ തെച്ചിക്കോട്ട്കാവ്‌ ദേവസ്വത്തോട്‌ സഹകരിച്ച്‌ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളുമായി രാമനെ സ്നേഹിക്കുന്നവര്‍ സജീവമായി.വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ടു, നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി അഴിച്ചെടുത്തു.ഒടുവില്‍ രാമനുണ്ടായിരുന്ന വിലക്കുകള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുന്നു. കെട്ടും തറിയില്‍ നിന്ന് ശിഷ്ടജീവിതം നരകിക്കണമെന്ന് ആഗ്രഹിച്ച്‌ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കും കനത്ത തിരിച്ചടിയാണ്‌ രാമചന്ദ്രന്റെ മടങ്ങി വരവ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

രാമനും ഞങ്ങളും പ്രതിസന്ധിയിലായപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ള രാമനെ സ്നേഹിക്കുന്നവര്‍ ദേവസ്വത്തിനു പിന്‍തുണയായി എത്തി. ഒരു മനസ്സോടെ രാമനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവനെ തിരിച്ചുകൊണ്ടുവരുവാനായി സഹകരിച്ച ബഹു: മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ രാഷ്ടീയ-ഉദ്യോഗസ്ഥ-നിയമ വൃന്ദങ്ങളില്‍ ഉള്ളവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹായവുമായി എത്തിയ മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നതായി തെച്ചിക്കോട്ട്കാവ്‌ ദേവസ്വം അംഗം ഈ പത്രത്തെ അറിയിച്ചു.രാമചന്ദ്രന്റെ വിലക്ക്‌ മാറിയതറിഞ്ഞ്‌ നിരവധി ടെലിഫോണ്‍ കോളുകളാണ്‌ ദേവസ്വം ഓഫീസിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നത്‌.

രാമചന്ദ്രനെ സംബന്ധിച്ച്‌ അടുത്ത സീസണ്‍ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. 18 വര്‍ഷമായി പരിചരിച്ചിരുന്ന ഒന്നാം പാപ്പാന്‍ മണി ഒഴിഞ്ഞ സാഹചര്യത്തില്‍ മികച്ച പാപ്പാന്മാരെ നിയോഗിച്ച്‌ കൃത്യമായ വിശ്രമവും പരിചരണവും നല്‍കിക്കൊണ്ടയിരിക്കും ദേവസ്വംവരും വര്‍ഷം അവനെ ഉത്സവപ്പറമ്പുകളിലേക്ക്‌ ഇറക്കുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴക്കെടുതിയില്‍ മരണം 14 ആയി; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കുന്നു

August 6th, 2013

ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് ഇടുക്കി ജില്ലയില്‍ ഇന്നലെ 14 പേര്‍ മരിച്ചു. ചീയപ്പാറ, മലയിഞ്ചി, തടിയമ്പാട്, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നില്‍ക്കാത്ത മഴ മൂലം ഇനിയും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്നലെ അടിമാലിക്കും നേര്യമംഗലത്തിനും ഇടയില്‍ ചീയമ്പാറ റോഡിലേക്ക് മലവെള്ളപ്പാച്ചിലില്‍ മണ്ണും മരങ്ങളും ഇടിഞ്ഞു വീണിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെ ഉരുള്‍പൊട്ടുകയും ആളുകളും വാഹനങ്ങളും ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ചീയമ്പാറ മേഘലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരും എം.എല്‍.എ മാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്തുനിന്നും ഹെലികോപ്ടറില്‍ നേര്യമംഗലത്തെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗ്ഗം ചീയമ്പാറയില്‍ എത്തി. കേന്ദ്രസര്‍ക്കാറിനോട് അടിയന്തിരമായി സഹായം എത്തിക്കണമെന്നും പ്രദേശത്തെ ദുരന്തത്തെ പറ്റി പഠിക്കുവാന്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പാരഞ്ഞു. കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ആരംഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കാലവര്‍ഷക്കെടുതിയെ പറ്റി വിലയിരുത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും അടിയന്തിര മന്ത്രിസഭാ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിശു മരണത്തിനു കാരണം ഗര്‍ഭിണികളുടെ മദ്യപാനം: മന്ത്രി കെ. സി. ജോസഫ്

July 22nd, 2013

child-mortality-adivasi-kerala-epathram

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണത്തിനു കാരണം ഗര്‍ഭിണീകളുടെ മദ്യപാനമാണെന്ന് മന്ത്രി കെ. സി. ജോസഫ്. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കിടയിൽ
ചാരായം ഉപയോഗം വ്യാപകമാണെന്നും ഇത് കുറയ്ക്കാതെ ഗര്‍ഭിണീകളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികളുടെ
സംരക്ഷണത്തിനായി സര്‍ക്കാര്‍ ചെയ്യാവുന്നതെന്തും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം അവര്‍ ഭക്ഷണം കഴിക്കാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദിവാസി ഊരുകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു എന്ന് പ്രതിപക്ഷ
നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനു പുറകെയാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ ചാരായം കുടിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണമടയുന്നതെന്ന മന്ത്രി കെ. സി. ജോസഫിന്റെ പ്രസ്ഥാവന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

9 of 23891020»|

« Previous Page« Previous « കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍
Next »Next Page » “ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine