ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

July 20th, 2012

തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂര്‍ പയ്യന്നൂര്‍ പിലാത്തറ സ്വദേശിനി യായ യുവതിക്ക് നേരെ യാണ് പീഡനശ്രമം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുക യായിരുന്ന ട്രെയിനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ യായിരുന്നു സംഭവം. ബര്‍ത്തില്‍ ഉറങ്ങുക യായിരുന്നയുവതിയെ കയറി പ്പിടിച്ച് മാനഭംഗ പ്പെടുത്താന്‍ ശ്രമിക്കുക യുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ടി. ടി. ഇ. യോട് പരാതി പ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്ന് യുവതി പറഞ്ഞു. യുവതി തിരുവനന്തപുരം ചിറയന്‍ കീഴ് പൊലീസില്‍ പരാതി നല്‍കി.

തീവണ്ടി യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ നിത്യസംഭവം ആയിട്ടും ആവശ്യമായ നടപടി എടുക്കാന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതായി നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. അതിനിടെയാണ് പുതിയ സംഭവം.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ മാനഭംഗ പ്പെടുത്തിയ യുവാവ് അറസ്റ്റില്‍

July 20th, 2012

violence-against-women-epathram

കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഊട്ടിയില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

മാറാട് വട്ടക്കിണര്‍ വാട്ടര്‍ ടാങ്കിന് സമീപം താമസക്കാരനായ ഷാന്‍ (22) ആണ് പിടിയിലായത്. ഇന്നലെ രാത്രി ഊട്ടിയിലെ ഒരു ഹോട്ടലില്‍ എത്തി പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയില്‍ എടുക്കുക യായിരുന്നു.

നഗര ത്തിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 13കാരിയായ പെണ്‍കുട്ടി വെള്ളിപറമ്പ് സ്വദേശിയായ ഒരു സിനിമ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ മകളാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട് താമസമാക്കിയ വരാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍… സ്വകാര്യ മൊബൈല്‍ കമ്പനി യുടെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് യുവാവ്.

കഴിഞ്ഞ 13 മുതല്‍ പെണ്‍ കുട്ടിയെ കാണാതാവുക യായിരുന്നു. അന്നുതന്നെ അച്ഛന്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവാവിന്റെയും പെണ്‍കുട്ടി യുടെയും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് ഇരുവരും ഊട്ടിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച് വരികയാണെന്ന് പൊലീസ് കണ്ടെത്തിയത്.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

Comments Off on വിദ്യാര്‍ത്ഥിനിയെ മാനഭംഗ പ്പെടുത്തിയ യുവാവ് അറസ്റ്റില്‍

യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സി ഐ അറസ്റ്റില്‍

July 19th, 2012

police-ci-subramanyan-ePathram തൃശൂര്‍ : ബസ് യാത്രക്കാരിയെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് സി. ഐ. ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടിയില്‍ 38 കാരനായ സുബ്രഹ്മണ്യ നെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.

ചെറുതുരുത്തി യില്‍ ബലിതര്‍പ്പണം നടത്തിയ ശേഷം തിരികെ തൃശൂരി ലേക്ക് പ്രൈവറ്റ് ബസില്‍ പോവുക യായിരുന്ന 48 കാരിയുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സഹായ ത്തിനായുള്ള ഇവരുടെ അഭ്യര്‍ത്ഥനയെ ത്തുടര്‍ന്ന് യാത്രക്കാര്‍ സുബ്ര ഹ്മണ്യനെ ബസിനുള്ളില്‍ തടഞ്ഞു വെച്ച് വടക്കാഞ്ചേരി പോലീസിന് കൈമാറുക യായിരുന്നു.

മാനഭംഗശ്രമം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധയ്ക്കയച്ചു. ഡി. ജി. പി. ജേക്കബ് പുന്നൂസ് ഐ. പി. എസിന്റെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ റെയിഞ്ച് ഐ. ജി. എസ്. ഗോപിനാഥ് ഐ പി എസ്. സുബ്രഹ്മണ്യനെ സസ്‌പെന്റ് ചെയ്തു.

-തയാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

1 അഭിപ്രായം »

പീഢനശ്രമം ചെറുത്ത യുവതിയെ ബൈക്കിടിച്ച് കൊലപ്പെടുത്തി

June 25th, 2012
violence-against-women-epathram
കൊല്ലം: പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ യുവതി മരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വര്‍ക്കല മുണ്ടയില്‍ പഴവിള ലിജി (19) ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയതി വൈകീട്ട് ആണ്  യുവതി ആക്രമണത്തിനിരയായത്. വര്‍ക്കലയിലെ ഒരു ഫാന്‍സി കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ലിജി ജോലി കഴിഞ്ഞ് മടങ്ങു വഴി ബൈക്കിലെത്തിയ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് പുറകെ എത്തിയ യുവാവ് യുവതിയുടെ മേല്‍ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിജിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍  യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാ‍ഴ്ച രാത്രിയാണ് ലിജി മരിച്ചത്. പ്രതിയെ തിരിച്ചറിയാ‍ാന്‍ സാധിക്കും എന്ന് ലിജി പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതിയെ ഇനിയും പിടികൂടുവാന്‍ പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന്

June 17th, 2012

rauf-kunhalikutty-epathram

കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീൻ ചിറ്റ്. കേസ് അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി ജഡ്ജിമാർക്ക് കൈക്കൂലി നല്കി എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ കേസ് എഴുതി തള്ളുകയാണ് എന്നും എ. ഡി. ജി. പി. വിൻസെന്റ് എം. പോൾ അദ്ധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും മനഃസ്സാക്ഷി സൂക്ഷിപ്പുകാരനുമായ കെ. എ. റൌഫാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 19101112»|

« Previous Page« Previous « വോട്ടുമറിച്ചെന്ന ആരോപണം ശരിയ്യല്ല, വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍
Next »Next Page » സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine