ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭം: അന്വേഷണം സി.ബി.ഐക്ക് വിട്ടില്ല

September 27th, 2011
Kerala_High_Court-epathram
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് സി.ബി.ഐക്ക് വിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ  ആവശ്യം ഹൈക്കോടതി നിരാകരിച്ചു.  ആവശ്യമെങ്കില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.  മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി

September 24th, 2011
Kerala_High_Court-epathram
കൊച്ചി: കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു. ഇതു സാധാരണ കേസല്ലെന്നും സര്‍ക്കാരിനെതിരെയും പ്രമുഖരായ മറ്റു ചിലര്‍ക്കെതിരേയും ഗൌരവമുള്ള ആരോപണങ്ങള്‍ ഉണ്ട്. ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുകയാണെന്നും  ഹൈക്കോടതി  പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോളും അന്വേഷണം തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസ് ഡയറിയും കേസിന്റെ അന്വേഷണ പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. ഇതുവരെ 84 സാക്ഷികളില്‍ നിന്നും മൊഴിവെടുത്തതായും ഇവരില്‍ നിന്നും 56 രേഖകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം കാര്യമായി തന്നെ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഇനിയും വാദം തുടരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആറു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

September 22nd, 2011
child-rape-epathram
എരുമപ്പെട്ടി: ആറു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടി ഗവ.എല്‍.പി സ്കൂള്‍ അധ്യാപകനായ കുന്നംകുളം സ്വദേശി കരിപ്പറമ്പില്‍ സുധാസാണ് (48) അറസ്റ്റിലായത്. ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇടവേള സമയത്ത് മറ്റു കുട്ടികളെ കളിക്കാന്‍ പറഞ്ഞയച്ചതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് കുട്ടിയെ സുധാസ് ഭീഷണിപ്പെടുത്തി. സ്കൂളില്‍ പോകുവാന്‍ വിസ്സമ്മതിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും വിശദപരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അധ്യാപകനില്‍ നിന്നുമുണ്ടയ അനുഭവം തുറന്നു പറഞ്ഞു, തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പീഡനം നടന്നതായി മനസ്സിലായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസ് പ്രതിയെ സ്കൂളില്‍ നിന്നും അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായ വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലികയെ പിതാവും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു

September 16th, 2011

violence-against-women-epathram

പുതുക്കോട് : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും, സഹോദരനും ഇളയച്ഛനും പോലീസ്‌ പിടിയിലായി. വീട് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയുടെ അച്ഛന്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പിതാവ് മകളെ ബലമായി ലൈംഗിക ബന്ധത്തിന് വിധേയയാക്കിയത്. ഇത് അറിഞ്ഞ സഹോദരന്‍ രണ്ടു ആഴ്ചയ്ക്ക് ശേഷം സഹോദരിയെ പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. മെയില്‍ തൃശൂരില്‍ വെച്ച് പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിന് വിധേയയാക്കി. വിവരമെല്ലാം വീട്ടിനടുത്തുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ അറിയിച്ച പെണ്‍കുട്ടിയോട് മഠത്തിലേക്ക് താമസം മാറാന്‍ അവിടെ നിന്നും ഉപദേശിച്ചു. എന്നാല്‍ താമസം മാറാന്‍ പിതാവും സഹോദരനും അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്ക് നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വഴക്ക് ഉച്ചത്തിലായതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ്‌ എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അവധിക്ക് വിരുന്നു പോവുമ്പോള്‍ തന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ്‌ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പിതാവിനെയും സഹോദരനെയും ഇളയച്ഛനെയും പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗോപി കോട്ടമുറിക്കലിനെതിരെ തെളിവെടുപ്പ്

August 23rd, 2011

gopi-kottamurikkal-epathram

കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 1910151617»|

« Previous Page« Previous « മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി
Next »Next Page » മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine