സുനന്ദ പുഷ്കറിനു നേരെ അക്രമം: പ്രതിഷേധവുമായി വനിതാ സംഘടനകള്‍

October 31st, 2012

sunanda-pushkar-attacked-epathram

തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു നേരെ ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധിച്ചു. കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ശശി തരൂരിന്റെ ഒപ്പം എത്തിയ സുനന്ദയ്ക്ക് നേരെ വിമാനത്താവളത്തില്‍ തടിച്ചു കൂടിയ ഏതാനും പ്രവര്‍ത്തകരില്‍ നിന്നും അപമര്യാദയായ പെരുമാറ്റം ഉണ്ടായി. തിരക്കിനിടയില്‍ തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ സുനന്ദ കൈ കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ ആരാണെന്ന് വ്യക്തമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ശശി തരൂര്‍ പറഞ്ഞു. തിരക്കിനിടയില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ പോലീസിനും വീഴ്ച വന്നതായി കരുതുന്നു.

വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനു നേരെ ഉണ്ടായ ആക്രമണം കോണ്‍ഗ്രസ്സ് സംസ്കാരത്തെയാണ് വെളിവാക്കുന്നതെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുനന്ദയെ അപമാനിക്കുവാന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ »

വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

September 22nd, 2012

sexual-exploitation-epathram

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനും മത പണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുജാഹിദീന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പ്രമുഖ നേതാവും പ്രഭാഷകനുമാണ് ഇദ്ദേഹം. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍ മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളിലും മറ്റും കൊണ്ടു പോയാണ് ഷംസുദ്ദീന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഭാര്യയും അഞ്ചു കുട്ടികളും ഉള്ള ഇയാള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുവര്‍ക്കും ആശയ വിനിമയം നടത്തുവാന്‍ പ്രത്യേക ഭാഷയും രൂപപ്പെടുത്തിയായി പറയുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം. പി. ജയരാജ് റിമാൻഡ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

September 20th, 2012

sex-abuse-epathram

പിണറായി: ഭര്‍തൃമതിയായ യുവതിയെ പെണ്‍‌വാണിഭത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പിണറായി വെണ്ടുട്ടായിയില്‍ അനില്‍ കുമാര്‍ (38), തൊഴിൽ കോൺട്രാക്ടർ താഴെ ചൊവ്വ കാപ്പാട് റോഡിലുള്ള നസീര്‍ (49) എന്നിവരെയാണ്  യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. പെണ്‍‌വാണിഭ സംഘത്തിലെ പ്രധാനിയായ എടക്കാട് സ്വദേശിനി സാജിതയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

19 വയസ്സുള്ള നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് നസീര്‍ വശത്താക്കുകയായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. തുടര്‍ന്ന് നസീറുമായി പ്രണയത്തിലായ യുവതി ഈ മാസം ആദ്യം സ്വര്‍ണ്ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും നസീറിനൊപ്പം പോകുകയായിരുന്നു. ഇയാള്‍ യുവതിയെ പെണ്‍‌വാണിഭ സംഘത്തിനു കൈമാറി. പിണറായിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍ വച്ച് നിരവധി പേര്‍ യുവതിയെ പീഢിപ്പിച്ചതായാണ് സൂചന. സാജിതയുടെ വീട്ടില്‍ വെച്ചും യുവതിയെ പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. സംഘത്തില്‍ വേറേയും യുവതികള്‍ അകപ്പെട്ടതായാണ് കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

September 8th, 2012

emerging-kerala-cabaret-epathram

തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍‌കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാ‍ലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ്‌ ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍

August 28th, 2012
kunjalikutty-epathram
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി തനിക്ക് അനുകൂലമായ മൊഴി  നല്‍കുന്നതിനായി പണം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് നല്‍കാതെ പറ്റിക്കുകയും ചെയ്തതായി വെളിപ്പെടുത്തിക്കോണ്ട് കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും രംഗത്ത്. വ്യാജമൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്ന് പറഞ്ഞിരുന്നു എന്നും ഇതു പ്രകാരം മൊഴി നല്‍കിയെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ പോയി പി. കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതായും ഇരുവരും പറഞ്ഞു.  രണ്ട് പ്രമുഖ മലയാളം വാര്‍ത്താ ചാനലുകളിലൂടെ ആണ് ഇവര്‍ ഇന്നലെ ഉച്ചക്ക് ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിലൂടെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഇവര്‍ നല്‍കിയ മൊഴി തെറ്റാണെന്ന് ഇരുവരും സമ്മതിക്കുന്നു.
ഏ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ജയ്സണ്‍ കെ.എബ്രഹാം അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോള്‍ ചേളാ‍രി സ്വദേശി ഷെരീഫ് തങ്ങളെ സമീപിച്ചുവെന്നും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ഇരുവരും വ്യക്തമാക്കി. ജീവിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഷെറീഫിന്റെ വാക്കു വിശ്വസിച്ച് അന്വേഷണ സംഘം മുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫിയുമൊത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണുവാന്‍ സെക്രട്ടേറിയേറ്റില്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി മന്ദിരത്തില്‍ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആദ്യം പരിചയ ഭാവം കാണിച്ചില്ലെങ്കിലും പിന്നീട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. ഷെറീഫ് നല്‍കിയ വാഗ്ദാനത്തെ പറ്റി പറഞ്ഞപ്പോല്‍ നേരിട്ട് പണം നല്‍കാന്‍ ആകില്ല്ലെന്നും ട്രസ്റ്റ് മുഖേനയോ അനാഥാലയം മുഖേനയോ  പണം നല്‍കാമെന്നും അതിനു മുമ്പ് റൌഫ് ആണ് എല്ലാം ചെയ്യീച്ചതെന്ന് ജെയ്സണ്‍ കെ. എബ്രഹാമിനെ പോയി കണ്ട് പറയണമെന്നും നിര്‍ബന്ധിച്ചു.

പറഞ്ഞ പണം നല്‍കാത്ത കുഞ്ഞാലിക്കുട്ടിയില്‍ ഇനി വിശ്വാസമില്ലെന്നും അതിനാലാണ് ഇക്കാര്യം ചാനലുകള്‍ക്ക് മുമ്പാകെ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കേസുകാരണം കുടുമ്പവും ബന്ധങ്ങളും തകര്‍ന്നതായും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് വ്യാജമൊഴി നല്‍കിയതെന്നും ഇനി സത്യസന്ധമായേ പറയൂ എന്നും  ഐസ്ക്രീം കേസില്‍ പത്തിലധികം ഇരകളുടെ പേരു പുറത്തു വരാനുണ്ടെന്നും ഇവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍

9 of 198910»|

« Previous Page« Previous « ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം
Next »Next Page » കെ. പങ്കജാക്ഷന്‍ അന്തരിച്ചു. »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine