ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍

December 11th, 2020

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്ര ക്രിയ ചെയ്യാന്‍ അനുമതി നല്‍കി യതില്‍ പ്രതിഷേധിച്ച് ഐ. എം. എ. ആഹ്വാന പ്രകാരം അലോപ്പതി ഡോക്ടര്‍ മാര്‍ രാജ്യ വ്യാപകമായി നടത്തുന്ന സമരം അവശരായ രോഗികളേയും ദുരിതത്തിലാക്കി.

ഒ. പി. ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിന്ന് ഇറങ്ങിയത്. ജില്ലാ ആശുപത്രി കളിലും മെഡിക്കല്‍ കോളേജു കളിലും എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ മാരെ കാണാതെ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചില രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ നടത്തുകയില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സി യേഷന്‍ അറിയി ച്ചിരുന്നു. എന്താല്‍ അടിയന്തിര ശസ്ത്രക്രിയ കള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ. സി. യു. കെയര്‍ എന്നിവ യില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കും എന്നും ഐ. എം. എ. അറിയിപ്പ് നല്‍കിയിരുന്നു.

അത്യാസന്ന നിലയില്‍ എത്തുന്നവരും ഗുരുതര രോഗ ങ്ങളുമായി വരുന്ന വരേയും തിരുവനന്തപുരം മെഡി ക്കല്‍ കോളേജില്‍ ചികിത്സിക്കും എന്ന് കെ. ജി. എം. സി. ടി. എ. നേതൃത്വം അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, കൊവിഡ് വിഭാഗം എന്നിവ പ്രവര്‍ത്തി ക്കുന്നു എന്നും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി

October 28th, 2011

imcc-air-india-office-picketing-ePathram
കോഴിക്കോട് : പ്രവാസി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനി പ്പിക്കണമെന്നും, സീസണ്‍ സമയത്തെ അനാവശ്യമായ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണ മെന്നും, മംഗലാപുരം ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണ മെന്നും, കേരളത്തി ലേക്കുള്ള വിമാന സര്‍വ്വീസു കളുടെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണ മെന്നുമുള്ള ആവശ്യ ങ്ങളുയര്‍ത്തി ഐ. എം. സി. സി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ. എന്‍. എല്‍. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് യു. സി. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു.

ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ്, എന്‍. കെ. അബ്ദുല്‍ അസീസ്, സ്വാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.

മുസ്തഫ ഹാജി തൈക്കണ്ടി, ഹംസ ഹാജി ഓര്‍ക്കാട്ടേരി, ഷംസീര്‍ കുറ്റിച്ചിറ, സര്‍മ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സംഘടന യുടെ നിവേദനം എം. എ. ലത്തീഫിന്റെ നേതൃത്വ ത്തില്‍ എയര്‍ ഇന്ത്യാ കോഴിക്കോട് മേഖലാ മാനേജര്‍ക്ക് കൈമാറി.

ഐ. എം. സി. സി. യുടെ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതായ നടപടികള്‍ കൈ കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതായി നേതാക്കള്‍ അറിയിച്ചു.

– ഷിബു മുസ്തഫ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ഐ. എം. സി. സി. ധര്‍ണ

October 27th, 2011

കോഴിക്കോട് : ഗള്‍ഫ് മേഖല യിലെ പ്രവാസി കളെ ചൂഷണം ചെയ്യുന്ന ഹീന നടപടി യില്‍നിന്ന് എയര്‍ഇന്ത്യ പിന്തിരിയണമെന്ന് ഐ. എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ പത്ര സമ്മേളന ത്തില്‍ പറഞ്ഞു.

എയര്‍ഇന്ത്യ യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐ. എന്‍. എല്ലിന്‍റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട്ടെ എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.

സാധാരണ ക്കാര്‍ക്കു വേണ്ടി തുടങ്ങിയ ബജറ്റ് വിമാനമായ എയര്‍ഇന്ത്യാ എക്‌സ്​പ്രസ്സിന് ഇപ്പോള്‍ ഭീമമായ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. ക്രമാതീതമായി ടിക്കറ്റ് നിരക്ക് കൂട്ടി ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്ക ണമെന്ന് ഐ. എം. സി. സി. ജനറല്‍സെക്രട്ടറി എം. എ. ലത്തീഫ്, ഖജാന്‍ജി ഹംസഹാജി, സര്‍മദ്ഖാന്‍ ഒളവണ്ണ എന്നിവര്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കെ. സി അഹമ്മദ് നിര്യാതനായി
വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine