വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

February 13th, 2012

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു

February 8th, 2012

s-janaki-epathram

തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്‌. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത്‌ ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ സ്ഫോടനം : 6 പേര്‍ മരിച്ചു

December 29th, 2011

bomb-explosion-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളറ്റ ഏഴു പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമയായ ജോഫിയും കൊല്ലപ്പെട്ടു. വാഹനങ്ങള്‍ എത്തുവാന്‍ ബുദ്ധിമുട്ടുള്ള ഒരു കുന്നിന്റെ മുകളില്‍ ആയിരുന്നു പടക്ക നിര്‍മ്മാണ ശാല. അപകടം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്തുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുവാന്‍ ഇടയാക്കി. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണയ്ക്കുവാനായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

December 26th, 2011

flood-kerala-epathram

മംഗലാപുരം: പുഴയില്‍ വീണ പന്തെടുക്കാന്‍ പോയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിനാസ്, കാസര്‍കോട് സ്വദേശി സബാദ്, കൂത്തുപറമ്പ് സ്വദേശി സഫ് വാന്‍, നീലേശ്വരം സ്വദേശി ഷിഹാദ് എന്നിവരാണ് മരിച്ചത്. ഇനോളിക്കു സമീപം നേത്രാവതി പുഴയില്‍ ഒഴുക്കില്‍പെട്ട് ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വിനോദ യാത്രാ സംഘത്തില്‍ പെട്ട ഇവര്‍ പന്തെടുക്കാനായി പുഴയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇനോളിലെ ബ്യാരീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു

December 26th, 2011

elephant-stories-epathramമൂന്നാര്‍: മൂന്നാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. ആറു ആനകളുള്ള ഒരു കൂട്ടത്തിലെ ഇരുപത് വയസ്സു പ്രായമുള്ള പിടിയാനയാണ് ചൊക്കനാട്ടെ ഫാക്ടറി ഡിവിഷനിലെ സെപ്റ്റിക് ടാങ്കില്‍ വീണത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ആനകളുടെ ചിഹ്നം വിളിയും കരച്ചിലും കേട്ട് ആളുകള്‍ ഉണര്‍ന്നെത്തിയെങ്കിലും അവ ആക്രമിക്കുമോ എന്ന് ഭയന്ന് അടുത്തേക്ക് ചെന്നില്ല. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ആനയെ ടാങ്കില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ അസി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 2310111220»|

« Previous Page« Previous « വയനാട്ടില്‍ കാട്ടാന കാറു തകര്‍ത്തു
Next »Next Page » നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു » • മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും
 • ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി
 • വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
 • പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി
 • നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും
 • ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം : മുഖ്യമന്ത്രി
 • പി. സദാശിവം : മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം
 • ബസ്സ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ 1000 രൂപ പിഴ
 • കൊച്ചി മെട്രോ കുതിക്കുന്നു : തൈക്കൂടം വരെ ദീര്‍ഘിപ്പിച്ചു
 • പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ
 • മോട്ടോർ വാഹന നിയമ ലംഘനം : ചൊവ്വാഴ്ച മുതൽ കർശ്ശന പരിശോധന എന്ന് മന്ത്രി
 • പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
 • സൈനിക് സ്‌കൂൾ പ്രവേശന ത്തിന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം
 • എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്
 • ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും
 • കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം
 • ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു
 • നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു
 • ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ
 • ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine