എം. ഐ. ഷാനവാസിനെതിരെ നടപടി എടുക്കണം: ടി. എച്ച്. മുസ്തഫ

April 6th, 2011

election-epathramതിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാ‍അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിച്ചന്റെ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു

April 5th, 2011

manichan-hooch-epathram

ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതിയായ മണിച്ചന്റെയും രണ്ട് കൂട്ടു പ്രതികളുടെയും ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. മണിച്ചന്‍, കൊച്ചനി‍, വിനോദ് കുമാര്‍ എന്നിവരുടെ ശിക്ഷയാണ് ശരി വെച്ചത്. രണ്ട് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തി യാക്കുന്നതിനു മുമ്പ് വെറുതെ വിടാനും കോടതി ഉത്തരവിറക്കി. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനും കോടതി തീരുമാനിച്ചു. ഇരുവരും ഇതു വരെ അനുഭവിച്ച തടവ് ശിക്ഷയായി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ശിക്ഷയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടു കൊണ്ട്  മണിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്യ ലോബിയുമായി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൌരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

April 3rd, 2011

തിരൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥികളെ നിരന്തരം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി. പി. അങ്ങാടി ജി. എം. യു. പി സ്കൂളിലെ പ്രധാന അധ്യാപകന്‍ സെയ്തലവിയെ (48) പോലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂതകാലം മറക്കുന്ന ഒരു ജനതയായി ഇന്ത്യയെ ലോകം വിധി എഴുതും : മുല്ലക്കര രത്നാകരന്‍

April 1st, 2011

mullakkara-ratnakaran-epathram

തിരുവനന്തപുരം : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ്ണമായി വിദേശ കുത്തകകള്‍ക്ക് കടന്നു വരുവാനുള്ള തരത്തില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നടപടി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പോലും മറക്കുന്ന നടപടിയാണ് എന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രതികരിച്ചു.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് സ്വതന്ത്രമായ വിദേശ നിക്ഷേപം കൊണ്ടല്ല. ആഭ്യന്തര നിക്ഷേപം കൊണ്ടും, ദരിദ്ര കര്‍ഷകരെ സഹായിച്ചും ആയിരിക്കണം. സാങ്കേതിക വിദ്യ വിദേശത്ത് നിന്നും വാങ്ങിക്കാം. എന്നാല്‍ ലോകത്ത്‌ നിന്നും സമ്പൂര്‍ണ്ണമായി പണക്കാരുടെയും കോര്‍പ്പൊറേറ്റുകളുടെയും നിക്ഷേപം നമ്മുടെ മണ്ണിലേക്ക്‌ സ്വതന്ത്രമായി വരുന്നത് നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കും. ഭൂതകാലം മറക്കുന്ന ഒരു ജനതയായി നമ്മളെ കുറിച്ച് ലോകം വിധി എഴുതും.

kerala-farmer-epathram

കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. കാരണം കേരളത്തിലെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയും നിലനിര്‍ത്തുന്നത് ഇവിടത്തെ സ്വതന്ത്രവും വിപുലവുമായ കമ്പോള വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലേക്ക് കോര്‍പ്പൊറേറ്റുകള്‍ കടന്നു വരുന്നത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആകെ തകിടം മറിക്കും എന്നും മന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ മണ്ണില്‍ വിദേശ നിക്ഷേപം ഇറക്കുന്നത് കാര്‍ഷിക മേഖലയുടെ തനത് സ്വഭാവം തന്നെ ഇല്ലാതാക്കും. ഈ നീക്കം കേരളത്തില്‍ എന്ത് വില കൊടുത്തും ചെറുക്കും എന്നും മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ലാ‌വ്‌ലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

March 31st, 2011

pinarayi-vijayan-epathram

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ ചെയ്യുവാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മന്ത്രി സഭാ തീരുമാനത്തെ മറി കടന്നു കൊണ്ടായിരുന്നു ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. ഭരണ ഘടനയുടെ 32-ആം അനുച്ഛേദം അനുസരിച്ച് പരാതി സ്വീകരിക്കുവാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനം മൌലികാവകാശ ലംഘനമല്ലെന്ന്ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാക്കുവാന്‍ സമയ പരിധി നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍. വി. രവീന്ദ്രന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ എച്ച്. എസ്. ബേദി, സി. ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംസ്ഥാന രാഷ്ടീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലാ‌വ്‌ലിന്‍ കേസില്‍ മന്ത്രി സഭാ തീരുമാനം മറി കടന്നു കൊണ്ട് ഗവര്‍ണ്ണര്‍ എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കിണറ്റില്‍ വീണ രംഭയെ രക്ഷപ്പെടുത്തി
Next »Next Page » പി. ശശിയ്ക്കെതിരെ ക്രൈം നന്ദകുമാറിന്റെ പരാതി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine