തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം പാഠം പഠിക്കാത്തതെന്തുകൊണ്ട്? എം.മുകുന്ദന്‍

December 15th, 2013

കോഴിക്കോട്: തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം എന്തു കൊണ്ട് പഠിക്കുന്നില്ലെന്ന് എം.മുകുന്ദന്‍.തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൌസ് ഉപരോധത്തിനെതിരെ വീട്ടമ്മ സന്ധ്യയുടെ പ്രതിഷേധം പൊതുജനങ്ങളുടെ വികാരമാണെന്നും സന്ധ്യയെ അവഹേളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ കേജ്‌രിവാള്‍ ചൂലെടുക്കും മുമ്പ് കേരളത്തില്‍ അജിതയുടേയും സാറാജോസഫിന്റേയും നേതൃത്വത്തില്‍ സ്ത്രീകള്‍ ചൂലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് സന്ധ്യ പ്രതിഷേധിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടു അത് വൈകാതെ നാടെങ്ങും ദൃശ്യമാകും.

മാറിയ കാലത്തിനനുസരിച്ച്സമര മാര്‍ഗ്ഗങ്ങളും മാറ്റേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ വഴിതടയല്‍ ഇല്ലെന്നും വേറെ ഒരു രാജ്യത്തും ഈ രീതിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതു പക്ഷം ശക്തിയാര്‍ജ്ജിച്ചതും നേട്ടങ്ങള്‍ ഉണ്ടാക്കിയതും ബന്ദും വഴിതടയലും നടത്തിയല്ലെന്നും ചരിത്രത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജ്‌രിവാളിനേയും ജനം സൃഷ്ടിച്ചതാണ്. ഡെല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഡല്‍ഹിയിലേതിനേക്കാള്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ള സ്ഥലമാണ് കേരളം എന്ന് പറഞ്ഞ മുകുന്ദന്‍ ഒരു പക്ഷെ കേരളീയര്‍ നിഷേധ വോട്ടിലൂടെയാകും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയെന്നും പറഞ്ഞു.കേരളത്തിലെ ഇടതു പക്ഷ സമരങ്ങളുടെ പരാജയത്തെ കുറിച്ചുള്ള മുകുന്ദന്റെ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സി. എന്‍. കരുണാകരന്‍ അന്തരിച്ചു

December 14th, 2013

artist-cn-karunakaran-ePathram
കൊച്ചി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ (73) അന്തരിച്ചു.

ഗുരുവായൂരിനു സമീപം ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി. ഡി. പി. റോയ് ചൗധരി, കെ. എസി. എസ്. പണിക്കര്‍ എന്നിവര്‍ സി. എന്‍. കരുണാകരന്റെ ഗുരു നാഥ ന്മാരായിരുന്നു. കേരള ചിത്ര കലാ രംഗത്ത് മഹത്തായ സംഭാവന കള്‍ നല്‍കിയ സി. എന്‍. കരുണാകരന്‍ കേരള ലളിത കലാ അക്കാദമി യുടെ പ്രസിഡണ്ട് ആയിരുന്നു.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്. കേരള ത്തിലെ ആദ്യ സ്വകാര്യ കലാ പ്രദര്‍ശന ശാല യായ ‘ചിത്രകൂടം’ അദ്ദേഹ മാണ് ആരംഭിച്ചത്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്മേളന സ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

November 23rd, 2013

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.

“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

മലപ്പുറം: പ്രസസ്ത ഗസല്‍ ഗായകന്‍ നജ്‌മല്‍ ബാബു (61) അന്തരിച്ചു. വേങ്ങരയിലെ വസതിയില്‍ വച്ച് രാത്രി പത്തുമണിയോടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്.

പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ് നജ്‌മല്‍ ബാബു. ആച്ചുമ്മയാണ് മാതാവ്. എം.സ്.ബാബു രാജ് മാതൃസഹോദരീ ഭര്‍ത്താവാണ്. ഇവരിലൂടെയാണ് സംഗീതത്തിന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഇരുവര്‍ക്കുമൊപ്പം ഇന്ത്യ മുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട് നജ്‌മല്‍. ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. ഗസലുകളോടായിരുന്നു കൂടുതല്‍ താല്പര്യം. കുറച്ചു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം കോഴിക്കോട്ടെ സംഗീത സദസ്സുകളില്‍ നജ്മല്‍ വീണ്ടും സജീവമായി വരികയായിരുന്നു.

സുബൈദയാണ് ഭാര്യ. ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍ എന്നിവര്‍ മക്കളാണ്. കോയ സഫീറ എന്നിവര്‍ മരുമക്കളും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 37910112030»|

« Previous Page« Previous « മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
Next »Next Page » മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine