ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

January 17th, 2011

elephant-stories-epathramകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന കൊമ്പന്റെ കുത്തേറ്റ് പാപ്പാന്‍ പ്രേമാനന്ദന്‍ (48) മരിച്ചു. സ്കന്ദന്‍ എന്ന ആനയാണ് പ്രസാദം നല്‍കുന്നതിനിടയില്‍ പാപ്പാനെ തട്ടിയിട്ട് കുത്തിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ഒരു ഭക്തന്‍ നല്‍കിയ പഴവും ശര്‍ക്കരയും അടങ്ങുന്ന പ്രസാദം ആനയ്ക്കു നല്‍കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ ആന ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും കുത്തേറ്റ പാപ്പാന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച പ്രേമാനന്ദനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. പാപ്പാനെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് നീങ്ങിയ കൊമ്പനെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

സ്കന്ദന്‍ തെക്കന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്കന്ദന്റെ പാപ്പാനായി പ്രേമാനന്ദന്‍ കയറിയത്. പൊതുവെ അനുസരണക്കേടു കാട്ടുന്ന സ്കന്ദനാനയ്ക്ക് ഇതിനു മുമ്പ് മൂന്നു പാപ്പാന്മാരെ കൊന്ന ചരിത്രം ഉണ്ട്. ആനകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള കാലത്ത് വികൃതി ആയതിനാല്‍ ചെറിയ തുകയ്ക്കാണ് സ്കന്ദനെ പഴയ ഉടമ കൈമാറിയതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിലെ ആനകളെ പറ്റി വെബ് സൈറ്റ്‌

December 27th, 2010

kerala-elephants-website-epathram

ആനകളെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പകരുവാനും അവയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഇടം. അതാണ്‌ www.keralaelephants.net എന്ന വെബ് സൈറ്റ്‌. തൃശ്ശൂരിലേയും, മലപ്പുറത്തെയും, കോഴിക്കോട്ടേയും ആനക്കമ്പക്കാരായ ഏതാനും ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നിന്നുമാണ്‌ ഈ വെബ് സൈറ്റിന്റെ പിറവി. ആദ്യം 2006-ല്‍ ഇവര്‍ ഒരു സൈറ്റ്‌ ആരംഭിച്ചു വെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ അത്‌ നിര്‍ത്തി വെക്കേണ്ടി വന്നു. ആനകളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും പൊതുജന ങ്ങളിലേക്ക്‌ ആനകളെ പറ്റി കൂടുതല്‍ അറിവുകള്‍ എത്തിക്കുകയുമാണ്‌ തങ്ങളുടെ ലക്ഷ്യം എന്നിവര്‍ പറയുന്നു.

ഒമ്പത്‌ അംഗങ്ങള്‍ അടങ്ങുന്നതാണ്‌ ഈ സംഘം. ഇതില്‍ കേരളത്തിലെ അറിയപ്പെടുന്ന ആനക്കമ്പക്കാരായ സാരംഗ് ശേഖര്‍, വൈശാഖ്‌ ശേഖര്‍ എന്നീ ഇരട്ടകളും ഉണ്ട്‌. ഇരുവരും കോഴിക്കോട്‌ സ്വദേശികളാണ്.

“നാട്ടില്‍ നിന്നും അകന്നു നില്‍ക്കുന്ന, മനസ്സില്‍ ആനയും ഉത്സവവും നിറഞ്ഞു നില്‍ക്കുന്ന പലര്‍ക്കും ഈ വെബ് സൈറ്റ്‌ വലിയ പ്രയോജനമായിരിക്കും” സൈറ്റിന്റെ അണിയറ ശില്‍പികളില്‍ ഒരാളായ അനീഷ്‌ പറയുന്നു.

anish-krishnan-kerala-elephants-epathram

അനീഷ്‌ കൃഷ്ണന്‍

തൃശ്ശൂര്‍ കാനാട്ടുകര സ്വദേശിയായ അനീഷ്‌ കൃഷണന്‍ കേരള വര്‍മ്മ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ്‌ പതിനായിരത്തില്‍ അധികം വ്യത്യസ്ഥങ്ങളായ ആന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്‌.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഒരു നായയുടെ വന്ധ്യംകരണത്തിനു 8500 രൂപ ചിലവ്

December 22nd, 2010

spca-trivandrum-epathram

തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.

ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.

ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട്‌ സ്വീകരിച്ചത്‌ കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കൊമ്പു വളര്‍ന്നു കൊമ്പന്‍ ദുരിതത്തില്‍

December 11th, 2010

ചിറയിന്‍കീഴ് : കൊമ്പുകള്‍ വളര്‍ന്ന് തുമ്പി അനക്കാനാകാതെ കൊമ്പന്‍ ദുരിതം അനുഭവിക്കുന്നു. ചിറയിന്‍‌കീഴ് ശാര്‍ക്കര ദേവസ്വത്തിലെ ചന്ദ്രശേഖരന്‍ എന്ന കൊമ്പനാണ് ഇപ്പോള്‍ വെള്ളം കുടിക്കാനോ തീറ്റയെടുക്കുവാനോ കഴിയാതെ ബുദ്ധിമുട്ടുന്നത്. കൊമ്പിനിടയില്‍ ഉരഞ്ഞ് ആനയുടെ തുമ്പിയില്‍ ചെറിയ തോതില്‍ പഴുപ്പും ഉണ്ട്.  ദേവസ്വം അധികാരികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള സാങ്കേതികമായ ചില പ്രശ്നങ്ങളാണ് കൊമ്പ് മുറിക്കുവാന്‍ തടസ്സമാകുന്നതെന്ന് പറയപ്പെടുന്നു.

elephant-with-crossed-tusks-epathram

കൊമ്പ് വളര്‍ന്നു തുമ്പി കുടുങ്ങിയ ഒരു കൊമ്പന്‍

സാധാരണ രീതിയില്‍  നാടന്‍ ആനകളുടെ കൊമ്പ് ഒരു പരിധിക്കധികം നീളത്തില്‍ നിര്‍ത്താറില്ല പ്രത്യേകിച്ച് കൂട്ടുകൊമ്പുള്ള ആനകളുടേത്. സമയാ സമയങ്ങളില്‍ അത് വെറ്റിനറി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചെത്തി മിനുക്കും. വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ് കൊമ്പ് മുറിക്കല്‍. പിഴവു വന്നാല്‍ കൊമ്പിനകത്ത് പഴുപ്പ് വരുവാനും തുടര്‍ന്ന് ആ കൊമ്പ് നഷ്ടപ്പെടുവാനും ഇടയുണ്ട്. കൊമ്പ് മുറിക്കുന്നതില്‍ വന്ന പാകപ്പിഴവാണ് എറണാംകുളം ശിവകുമാര്‍ എന്ന  തലയെടുപ്പും അഴകും ഉള്ള ആനയുടെ ഒരു കൊമ്പ് നഷ്ടപ്പെടുവാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാനന വഴിയില്‍ കാട്ടാനകള്‍

December 4th, 2010

elephant-stories-epathramശബരിമല : കാനന ക്ഷേത്രമായ ശബരിമല യാത്രയ്ക്കിടെ തീര്‍ഥാടകര്‍ കാട്ടാന ക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നത് സാധാരണ സംഭവമായിരിക്കുന്നു.  റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇടയ്ക്ക്  അല്പ നേരം  തീര്‍ഥാടകരുടെ വഴിയും മുടക്കാറുണ്ട്. രാത്രി കാലങ്ങളിലാണ് പ്രധാനമായും ആനകള്‍ റോഡില്‍ ഇറങ്ങുന്നത്. കൂട്ടമായിറങ്ങുന്ന ആനകള്‍ പൊതുവില്‍ അപകടകാരികള്‍ അല്ല. ആനയെ കണ്ടാല്‍ തീര്‍ഥാടകര്‍ വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കിയും ശരണം വിളിച്ചും അവയെ റോഡില്‍ നിന്നും മാറ്റി യാത്ര തുടരുന്നു. നിലയ്ക്കലിനടുത്ത് കാട്ടാനക്കൂട്ടമാണ് വഴിയരികില്‍ വിഹരിക്കുന്നത്.

പ്ലാപ്പിള്ളി വന മേഖലയില്‍ ഉള്ള ഒറ്റയാന്‍ ഇടയ്ക്കിടെ തീര്‍ഥാടകരെ തടയുന്നുണ്ട്. ഒറ്റയാന്മാര്‍ പൊതുവില്‍ അപകടകാരികള്‍ ആണെങ്കിലും ഈ ആന അത്തരത്തില്‍ ഇതു വരെ പെരുമാറിയിട്ടില്ല. വഴിയില്‍ ആനയെ കണ്ടാല്‍ പൊതുവെ വാഹനം നിര്‍ത്തി അതു പോയതിനു ശേഷം കടന്നു പോകുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ നിന്നിരുന്ന ആനയെ ബൈക്കില്‍ മറി കടക്കുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആനയുടെ മുമ്പില്‍ തെന്നി വീണ ഒരു അയ്യപ്പ ഭക്തനെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

കാട്ടാ‍ന ശല്യം ഉള്ള വഴികളില്‍ വാഹനങ്ങള്‍ ഒരുമിച്ച്  വേഗത കുറച്ച് സഞ്ചരിക്കുന്നതയിരിക്കും നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 2910192021»|

« Previous Page« Previous « ഗ്രാമങ്ങളിലേത് കനത്ത പരാജയം : പിണറായി
Next »Next Page » ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine