ആന കമ്പക്കാര്‍ക്ക്‌ ആവേശം പകരുവാന്‍ തൃക്കടവൂര്‍ ശിവരാജുവും

April 22nd, 2010

പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാന്‍ തെക്കന്‍ നാട്ടില്‍ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു “തൃക്കടവൂര്‍ ശിവരാജു”.  തെക്കന്‍ കേരളത്തില്‍ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവന്‍ പക്ഷെ പൂരങ്ങളുടെ നാട്ടില്‍ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ്‌ പൂരത്തിന്റെ തലസ്ഥാനത്ത്‌ ഇവന്‌ ധാരാളം ആരാധകര്‍ ഇതിനോടകം തന്നെ ഉണ്ട്‌.  ഇത്തവണ പാറമേക്കാവ്‌ വിഭാഗത്തിന്റെ ആനചന്തങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

തിരുവിതാം കൂര്‍ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് തൃക്കടവൂര്‍ ശിവരാജു‍. ഇന്നിപ്പോള്‍ പത്തടിക്ക്‌ മേളില്‍ ഉയരം ഉള്ള ഇവന്‍ കുട്ടിയായിരിക്കുമ്പോള്‍ കാട്ടിലെ ഒരു കുഴിയില്‍ വെണു. കുഴിയില്‍ നിന്നും നാട്ടുകാരും ഫോറസ്റ്റുകാരും ചേര്‍ന്ന് കരയ്ക്കുകയറ്റി  തുടര്‍ന്ന് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിപെട്ട ഇവനെ പിന്നീട്‌ തൃക്കടവൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതാണ്‌. ഏടുത്ത്‌ പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തില്‍ എടുത്തുപറയാവുന്ന പ്രത്യേകതകള്‍.

പൊതുവില്‍ ശാന്തസ്വഭാവക്കാരനായ ഇവനാണ്‌ കൊല്ലം ഉമയണല്ലോ‍ൂര്‍ ക്ഷേത്രത്തിലെ “ആനവാലില്‍ പിടിച്ചോട്ടം” എന്ന വിചിത്രമായ ചടങ്ങില്‍ സ്ഥിരമായി പങ്കെടുക്കാറ്‌.   ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ വിവിധ കരകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലില്‍ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലില്‍ പിടിച്ച്‌ ഓടും.  ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്‌.

ചിത്രത്തിനു കടപ്പാട്‌ – കുട്ടന്‍ മേനോന്‍

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുവമ്പാടിയുടെ തിലകക്കുറിയായ ശിവസുന്ദര്‍

April 21st, 2010

ലോകമെങ്ങും പരന്നുകിടക്കുന്ന തൃശ്ശൂര്‍പ്പൂരത്തിന്റെ ആരാധക ലക്ഷങ്ങള്‍ മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ഒന്നാണ്‌ മഠത്തിലെ വരവ്‌. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഠത്തിലെ വരവിനു സാരഥ്യമേകുന്നത്‌ തിരുവമ്പാടിയുടെ അഭിമാനതാരമായ ശിവസുന്ദര്‍ ആണ്‌. ഇത്‌ ആറാം തവണയാണ്‌ ശിവസുന്ദര്‍ തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കു വേണ്ടി നായകത്വം വഹിക്കുന്നത്‌.

നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും,  നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട്‌ നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനാക്കുന്നു.  ശാന്തസ്വഭാവിയായ ഇവന്‍ എപ്പോഴും പ്രൗഡമായ നില്‍പ്പിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു.  മുപ്പത്താറാം വയസ്സില്‍ കലഭകേസരി,മാതംഗകേസരി എന്നിങ്ങനെ വിവിധ അംഗീകരാങ്ങള്‍ ഇവനെ തേടിയെത്തിയതും ഇതിന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്‌.

തിരുവമ്പാടിയുടെ അഭിമാനമായിരുന്ന ചന്ദ്രശേഖരനാന ചരിഞ്ഞപ്പോള്‍ അവന്റെ പ്രൗഡിക്കൊത്ത ഒരാനയെ പലദേശങ്ങളിലായി കാര്യമായി തന്നെ തിരഞ്ഞപ്പോള്‍ തിരുവമ്പാടി തട്ടകക്കാര്‍ ഒടുവില്‍ ചെന്നെത്തിയത്‌ പൂക്കോടന്‍ ശിവന്‍ എന്ന ആനയഴകിന്റെ മുമ്പില്‍ ആയിരുന്നു. നാടനാനകളില്‍ അപൂര്‍വ്വമായ ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഇവനെ സ്വന്തമാക്കുവാന്‍ അവര്‍ പലശ്രമങ്ങളും നടത്തി എന്നാല്‍ തന്റെ കൈവശം ഉള്ള ലക്ഷണോത്തമനെ കൈവിടുവാന്‍ ഉടമ തയ്യാറായില്ല. അതുകൊണ്ടുതന്നെ അക്കാലത്ത്‌ ചോദിച്ചാല്‍ കിട്ടാത്ത ഒരു വിലയാണ് അദ്ദേഹം പറഞ്ഞത്‌.  ഇന്ന് പ്രശസ്ഥനായ ഒരാനയ്ക്ക്‌ ഒരു കോടിക്ക് മുകളില്‍‍ മോഹവിലയുണ്ടെങ്കില്‍ അന്ന് പരമാവധി പത്തോ പന്തിനചോ ലക്ഷം രൂപ വിലയെ ഉണ്ടായിരുന്നുള്ളൂ.  ഒടുവില്‍ തിരുവമ്പാടിവിഭാഗത്തിന്റെ അമരക്കാരില്‍ ഒരാളും പ്രവാസി ബിസിനസ്സുകാരനുമായ സുന്ദര്‍മേനോന്‍ ആണ്‌ ഇരുപത്തെട്ടുലക്ഷം എന്ന അക്കാലത്തെ റിക്കോര്‍ഡ്‌ വിനനല്‍കി ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഈ ആനചന്തത്തെ സ്വന്തമാക്കിയത്‌.  2003-ഫെബ്രുവരിയില്‍ ആണ്‌ പൂക്കോടന്‍ ശിവന്‍ എന്ന ഇവനെ ശിവസുന്ദര്‍ എന്ന പേരില്‍ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്‌.

വളരെ നല്ല പരിചരണം ആണ്‌ ദേവസ്വം ഇവനു നല്‍കുന്നത്‌. ഓരോവര്‍ഷവും ഉത്സവംകഴിഞ്ഞാല്‍ വിശ്രമവേളയില്‍ പ്രത്യേകം സുഖ ചികിത്സയുമുണ്ട്‌. നീരുകാലത്തുപോലും പാപ്പാന്മാരുമായി വഴക്കിനും വയ്യാവേലിക്കും പോകാതെ ശാന്തസ്വഭാവക്കാരനാണ്‌ ശിവസുന്ദര്‍.തന്നെ തിരുവമ്പാടിക്ക്‌ സമ്മനിച്ച സുന്ദര്‍മേനോനുമായി ഇവനുള്ള അടുപ്പം എടുത്തുപറയേണ്ടതാണ്‌.

മഠത്തിലെ വരവിനു  സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുറപ്പെടുന്ന   തങ്കപ്രഭയില്‍ കുളിച്ച്‌ ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നുവരുമ്പോള്‍ കശ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക്‌ മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

29 of 291020272829

« Previous Page « ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
Next » ആന കമ്പക്കാര്‍ക്ക്‌ ആവേശം പകരുവാന്‍ തൃക്കടവൂര്‍ ശിവരാജുവും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine