ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു

September 1st, 2010

ഗുരുവായൂര്‍: സംസ്ഥാനത്ത് ഉടനീളം ശ്രീകൃഷ്‌ണ ജയന്തി വര്‍ണാഭമായ ആഘോഷങ്ങളോടെ ആഘോഷിച്ചു. ബാല ഗോകുലത്തിന്റേയും വിവിധ ഹിന്ദു സംഘടനകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടേയും ആഭിമുഖ്യത്തില്‍ ശോഭ യാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.

ഗുരുവായൂരില്‍ വന്‍ ഭക്ത ജന ത്തിരക്കായിരുന്നു അമ്പാടി ക്കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന്. പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ ഉണ്ണി ക്കണ്ണന്മാരാലും ഗോപികമാരാലും നിറഞ്ഞ ഗുരു പവന പുരി അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു അമ്പാടിയായി മാറി. ഉറിയടി മത്സരങ്ങളും വലിയ ശോഭ യാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷന്‍ സ്വാമി ക്ഷേത്രത്തിലും വിപുലമായ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂര നഗരിയില്‍ പുലിയിറങ്ങി

August 27th, 2010

pulikkali-epathramതൃശൂര്‍ : പൂര നഗരിയിലെ പ്രദക്ഷിണ വഴിയില്‍ പുലികള്‍ ചെണ്ടയുടെ താളത്തില്‍ ചുവടു വെച്ചപ്പോള്‍ നാടും നഗരവും അവിടേക്ക് ഒഴുകിയെത്തി. മെയ്യെഴുത്തിന്റേയും അലങ്കാരങ്ങളുടേയും പുള്ളിയും വരയുമായി നൂറു കണക്കിനു പുലികള്‍ ആണ് ഇന്നലെ സന്ധ്യക്ക് നഗരത്തില്‍ ഇറങ്ങിയത്. നടുവിലാലില്‍ ഗണപതിയ്ക്ക് നാളികേരം ഉടച്ച് ചുവടു വെയ്ക്കാന്‍ ആദ്യം എത്തിയത് കാനാട്ടുകര സംഘമായിരുന്നു. ആര്‍പ്പും വിളിയുമായി കാണികള്‍ അവരെ വരവേറ്റു. പിന്നെ വെളിയന്നൂര്‍ സംഘത്തിന്റെ ഊഴമായി. അവരും ആവേശം പകരുന്ന ചുവടുകളുമായി മുന്നേറി. മഴയുടെ ചെറിയ ശല്യം ഉണ്ടയിരുന്നുവെങ്കിലും പുലി കളിയുടെ താളം മുറുകിയപ്പോള്‍ ആവേശം മൂത്ത് അവര്‍ക്കൊപ്പം ആസ്വാദകരും കൂടി. കീരം കുളങ്ങരയും, ചക്കാമുക്കും, തൃക്കുമാരം കുടവും, വിയ്യൂരും, വെളിയന്നൂരും, സീതാറാം മില്ലും, പൂങ്കുന്നം സെന്ററും, പെരിങ്ങാവും, കാനാട്ടുകരയും എല്ലാമായി പത്തോളം പുലി സംഘങ്ങള്‍ പങ്കെടുത്തു.

മനോഹരവും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്കൊപ്പം ആനയിച്ചിരുന്നു.  ആസ്വാദകരെ നിയന്ത്രിക്കുവാനും പുലിക്കളിയെ ഗംഭീരമാക്കുവാനും പുലിക്കളി കോ – ഓര്‍ഡിനേഷന്‍ കമ്മറ്റിയും പോലീസും ആവശ്യമായ സൌകര്യം ഒരുക്കിയിരുന്നു.

പുലിക്കളി അവതരിപ്പിക്കുവാനായി ഓരോ സംഘത്തിനും ലക്ഷങ്ങളാണ് ചിലവു വരുന്നത്. അതിരാവിലെ മുതല്‍ മേല്‍ചുട്ടിയിടല്‍ ആരംഭിക്കുന്നു. പുലികളിക്ക് ആളുകളെ സെലക്ട് ചെയ്യുന്നതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തടിയന്മാര്‍ക്കും കുടവയറന്മാര്‍ക്കും ആണ് കൂടുതല്‍ ഡിമാന്റ്. കുടവയറില്‍ പുലിമുഖത്തിന്റെ ഡിസൈനുകള്‍ക്ക് കൂടുതല്‍ ചാരുത ഉണ്ടാകും.
പുലികളിക്ക് ഒരുങ്ങുന്നവരുടെ ശരീരത്തില്‍ ആദ്യം ബേസ് കളര്‍ അടിക്കുന്നു. പിന്നെ അതിനു മുകളില്‍ കലാകാരന്മാര്‍ പുലി രൂ‍പങ്ങള്‍ വരച്ചെടുക്കുന്നു. വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍ എന്നിങ്ങനെ രണ്ടു തരം “പുലി ഡിസൈനുകള്‍“ ആണ് ഉള്ളത് എങ്കിലും ഇതില്‍ വ്യത്യസ്ഥത വരുത്തുവാന്‍ ഓരോ സംഘവും ശ്രമിക്കുന്നു. ഇത്തവണ ഫ്ലൂറസന്റ് നിറങ്ങള്‍ കലര്‍ത്തിയ ഡിസൈനുകളും ഉണ്ടായിരുന്നു. ഈ വരകള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങി.

പ്രദക്ഷിണ വഴിയില്‍ താളച്ചുവടുകളുമായി വലം വച്ച്, ഒടുവില്‍ വടക്കുംനാഥനെ വണങ്ങി പുലികള്‍ വിട പറഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു

August 22nd, 2010

thrikkakara-temple-festival-epathramതൃക്കാക്കര: കേരളത്തിലെ പ്രമുഖ വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയില്‍ പകല്‍ പൂരം ഗംഭീരമായി നടന്നു. ചിങ്ങം ഒന്നിനു തുടങ്ങുന്ന മലയാള വര്‍ഷത്തില്‍ കേരളത്തിലെ ആ‍ദ്യത്തെ പൂരമാണ് തൃക്കാക്കരയിലേത്. തലയെടുപ്പുള്ള ഒമ്പത് ഗജ വീരന്മാര്‍ അണി നിരന്ന ഉത്സവം കാണുവാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ എത്തിയിരുന്നു.

പഞ്ചവാദ്യത്തെ കൂടാതെ തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കും വിധം കുട മാറ്റവും ഇവിടെ നടന്നു. ഉത്സവത്തിനായി അണി നിരന്ന ഗജ വീരന്മാരുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന രണ്ടു കുട്ടിയാനകള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

അത്തം പിറന്നു

August 14th, 2010

thumba-epathram

ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം പിറന്നു. ഇനി പത്താം പക്കം ഓണമായി. നാടും നഗരവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണയും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കള്‍ തന്നെ ആണ് കേരളത്തിലെ ഓണ ക്കളത്തിനു പകിട്ടു വര്‍ദ്ധിപ്പിക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായിരുന്ന പല പൂക്കളും ഇന്നു അന്യമായിരിക്കുന്നു. പകരം വരവു പൂക്കളാണ് ഇന്ന് ചെറു ഗ്രാമങ്ങളിലെ പൂക്കളങ്ങളില്‍ വര്‍ണ്ണം വിതറുന്നത്.

മലയാളിയുടെ ഓണ വിപണിയെ ലക്ഷ്യമാക്കി തമിഴ്‌ നാട്ടില്‍ പൂ കൃഷി പ്രത്യേകം ചെയ്യുന്നുണ്ട്. ജമന്തി, ചെണ്ടു മല്ലി, വാടാ മല്ലി എന്നിവയ്ക്കാണ് ഡിമാന്റ് കൂടുതല്‍. കേരളത്തില്‍ ടണ്‍ കണക്കിനു പൂക്കളാണ് ഓണം സീസണില്‍ വിറ്റഴിയുന്നത്. 35 മുതല്‍ 50 രൂപ വരെയാണ് വാടാ മല്ലിയുടെ വിലയെങ്കില്‍, ജമന്തിക്ക് 90 മുതല്‍ 120 രൂപ വരെ ആണ് കിലോയ്ക്ക് വില. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും കടകളിലും റോഡ്‌ വക്കിലും ധാരാളം പൂക്കള്‍ വില്പനയ്ക്കായി വച്ചിരിക്കുന്നു. രാവിലെ ഇറക്കുന്ന പൂക്കള്‍ മണിക്കൂറു കള്‍ക്കകം വിറ്റു പോകും. ഓണം സീസണില്‍ മാത്രം പൂവിന്റെ വില്പന നടത്തുന്നവര്‍ ഉണ്ട്. ഉത്രാടം തിരുവോണം നാളൂകളില്‍ പൂ വില്പന അതിന്റെ പാര‌മ്യത്തില്‍ എത്തും. ഈ ദിവസങ്ങളില്‍ കേരളത്തില്‍ 40 മുതല്‍ 50 ടണ്‍ വരെ പൂക്കള്‍ വിറ്റഴിയും എന്നാണ് അനൌദ്യോഗിക കണക്ക്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ തൃപ്പുത്തരി നാളെ

August 14th, 2010

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി യാഘോഷം നാളെ ഉച്ചക്ക് നടക്കും. പുന്നെല്ല് കുത്തി അതിന്റെ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസവും ഗുരുവായൂരപ്പനു നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉപ്പു മാങ്ങയും പച്ചിലകള്‍ കോണ്ടുണ്ടാക്കിയ കറികളും എല്ലാം നിവേദ്യ ത്തിനൊപ്പം ഉണ്ടാകും.

രാവിലെ അരി അളക്കല്‍ മുതല്‍ നിരവധി ചടങ്ങുകള്‍ ഇതിന്റെ ഭാഗമായുണ്ട്. തന്ത്രിയാണ് തൃപ്പുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പുത്തരി പായസം ഭക്തര്‍ക്ക് കൌണ്ടറുകള്‍ വഴി വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 1410121314

« Previous Page« Previous « നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി
Next »Next Page » അത്തം പിറന്നു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine