മണലിനു പുറകെ മരത്തിനും ക്ഷാമം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്

June 5th, 2014

paarppidam-blog-epathram

കൊച്ചി: സംസ്ഥാനത്ത് മണലിന്റെ ക്ഷാമം രൂക്ഷമായതിനൊപ്പം മ്യാന്മറില്‍ (ബര്‍മ്മ) നിന്നുമുള്ള തടിയുടെ വരവ് നിലച്ചത് കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പിന്‍‌കോഡ, തേക്ക് എന്നീ മരങ്ങളാണ് പ്രധാനമായും മ്യാന്മറില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഉറപ്പും ഈടും ഉള്ള പിന്‍‌കോഡ എന്ന മരം കേരളത്തിന്റെ കാലാവസ്ഥയോട് വളരെയധികം യോജിക്കുന്നതിനാലാണ് നിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഏപ്രില്‍ മാസത്തിലാണ് മ്യാന്മറില്‍ നിന്നുമുള്ള ഉരുളന്‍ തടിയുമായി അവസാന കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തത്.

ഉരുളന്‍ തടിയുടെ കയറ്റുമതി മ്യാന്മര്‍ നിര്‍ത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. പകരം പല വലിപ്പത്തില്‍ മുറിച്ച് സൈസാക്കിയ തടികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ എത്തുമ്പോള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. ഇതു മൂലം ഇറക്കുമതിക്കാര്‍ പിന്‍‌വാങ്ങുന്നു. പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷം ടണ്ണിനടുത്ത് പിന്‍‌കോഡയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അമ്പതിനായിരം ടണ്ണോളം തേക്കും ഇറക്കുമതി ചെയ്യുന്നു. വരവ് നിലച്ചതോടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 350 രൂപ വരെ ക്യുബിക്ക് അടിക്ക് അധിക വില നല്‍കേണ്ടി വരുന്നു. നേരത്തെ പിന്‍‌കോഡ കൊണ്ടുള്ള ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കരാര്‍ ഏറ്റവര്‍ക്ക് ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

നാടന്‍ മരങ്ങളുടെ ലഭ്യത കുറവ് വന്നതോടെയാണ് ഇറക്കുമതി മരങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമായത്. വിലക്കുറവും ഒപ്പം തന്നെ മരം അറുത്താല്‍ പാഴായി പോകുന്നതും കുറവാണ് എന്ന പ്രത്യേകതയും പിന്‍‌കോഡയ്ക്കുണ്ട്. മ്യാന്മര്‍ മരത്തിന്റെ വരവ് നിലച്ചതോടെ ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും മരങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനു ഡിമാന്റ് കുറവാണ്. ഉറപ്പിനെയും ഈടിനേയും കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.

മണല്‍ പ്രതിസന്ധി മൂലം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അമിത വില നല്‍കിക്കൊണ്ട് കള്ള മണലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ നിര്‍മ്മാണ മേഖല. നിലവാരമില്ലാത്ത കര മണലിനേയും എം. സാന്റിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ് കെട്ടിടം നിര്‍മ്മിക്കുന്നവര്‍. ഇതു മൂലം നിര്‍മ്മാണ ചിലവ് വലിയ തോതില്‍ വര്‍ദ്ധിച്ചു, ഒപ്പം കെട്ടിടങ്ങളുടെ ഈടും ബലവും കുറഞ്ഞു. ഇതോടൊപ്പം മരത്തിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കരിങ്കൽ ഖനനത്തിനു നിയന്ത്രണം വരിക കൂ‍ടെ ചെയ്താല്‍ സ്തംഭനാവസ്ഥയിലേക്കാവും ഈ മേഖല എത്തുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാചക വാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ല : മുഖ്യമന്ത്രി

January 1st, 2014

oommen-chandy-epathram

കൊച്ചി : പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി മാരായ വീരപ്പ മൊയ്‌ലിയെയും എ. കെ. ആന്റണി യെയും വിളിച്ച് തിരക്കി എന്നും വില വര്‍ദ്ധിപ്പിച്ചു എന്ന വാര്‍ത്ത പെട്രോളിയം മന്ത്രാലയം നിഷേധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ല എന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. ഇനി വില വര്‍ദ്ധന ഉണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചക വാതക ത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധ മാക്കുന്നതിനുള്ള സമയ പരിധി നീട്ടി ത്തരാമെന്ന ഉറപ്പും മന്ത്രി തന്നിട്ടുണ്ട്. നേരിട്ട് പണം പദ്ധതി യുടെ രണ്ടാം ഘട്ട ത്തില്‍ ഉള്‍പ്പെട്ട ജില്ല കളില്‍ ആധാര്‍ ബാധക മാക്കുന്നതിനുള്ള സമയ പരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. ഇത് നീട്ടും. കൂടാതെ മൂന്നാം ഘട്ട ത്തിലുള്ള ജില്ല കള്‍ക്ക് ഫെബ്രുവരി വരെ നല്‍കിയ സമയ പരിധിയും നീട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാചക വാതക ത്തിന് വില കൂട്ടി

January 1st, 2014

തിരുവനന്തപുരം : നവ വത്സര ദിന ത്തിൽ പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗ ങ്ങള്‍ക്കുള്ള വില 230 രൂപ കൂട്ടി. 1293 രൂപ 50 പൈസ യാണ് പുതിയ വില. ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിച്ചിട്ടുള്ള വര്‍ക്ക് 714 രൂപ സബ്സിഡി ലഭിക്കും.

വാണിജ്യ സിലിണ്ടറിന് 385 രൂപ കൂട്ടി. 2,184 രൂപയാണ് വാണിജ്യ ഉപയോഗ ത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല്ലേറില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്
Next »Next Page » കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine