സ്വര്‍ണ്ണ വിലയില്‍ പുതിയ റെക്കോര്‍ഡ്‌

September 6th, 2011
gold-epathram

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു പുതിയ റെക്കോഡിലേക്ക്‌. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 21280 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന് 2660 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്. സ്വര്‍ണത്തിന്‌ സമീപ കാലത്ത്‌ ഉയര്‍ന്ന ഏറ്റവും കൂടുതല്‍ തുകയാണിത്‌.

അമേരിക്കന്‍ തൊഴില്‍ മേഖല മാന്ദ്യത്തില്‍ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ്‌ ആഗോള വിപണിയില്‍ വില കുറയാന്‍ കാരണം. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വീണ്ടും ഡിമാന്‍ഡ് വര്‍ധിച്ചു. അടുത്ത ദിവസങ്ങളിലായി സ്വര്‍ണ വില ഉയരാന്‍ ഇനിയും തന്നെയാണ്‌ സാധ്യതയെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വില വീണ്ടും 21000 കടന്നു

September 3rd, 2011

gold-epathram
കൊച്ചി: രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതല്‍ ശേഖരത്തിലേക്കായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 360 രൂപ കൂടി 21,080 രൂപ ആയി. ഒരു ഗ്രാമിന്  2,635 രൂപയാണ് ഇന്നത്തെ വില.

അതിനിടെ, കേരളത്തില്‍ ഡിമാന്‍ഡ് ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിവാഹ നടക്കുന്നതു ചിങ്ങമാസത്തിലാണ്. ഇതാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണം. റംസാന്‍ കഴിഞ്ഞതോടെ മുസ്ലീം വിവാഹസീസണും തുടങ്ങിയിട്ടുണ്ട്.

അതേസമയം, അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയുമെന്ന പ്രതീക്ഷിയിലാണ് ഇത്. എന്നാല്‍ സ്വര്‍ണ്ണം ആണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസം ശക്തമായതിനാല്‍ വില തല്ക്കാലം താഴേക്കു പോകാന്‍ സാധ്യത ഇല്ലെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വിദേശ മൂലധനം സംബന്ധിച്ച് പാര്‍ട്ടിയുടെ നയം വ്യക്തമാണ് : പിണറായി വിജയന്‍

September 1st, 2011

pinarayi-vijayan-epathram

കണ്ണൂര്‍ : വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതിന് സി. പി. എം. പാര്‍ട്ടി കോണ്ഗ്രസ് വ്യക്തമായ നയരേഖകള്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സൌഹൃദ സംഭാഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദനും അമേരിക്കന്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്.

പാര്‍ട്ടിയുടെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി വിദേശ മൂലധനം സ്വീകരിക്കില്ല. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല. വായ്പ സ്വീകരിക്കുമ്പോള്‍ ധനപരമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും പിണറായി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്.

August 21st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്‍ത്താണ്ഡവര്‍മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചത്‌. കൂടാതെ ‍”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മ തിരിച്ചുപോകുമ്പോള്‍ ഒരുപാത്രത്തില്‍ പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില്‍ പാത്രത്തില്‍ സ്വര്‍ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല്‍ ഒരു ശാന്തിക്കാരന്‍ ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല്‍ തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്‍പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. അപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്‍ത്താണ്ഡവര്‍മ വിചാരിച്ചാല്‍ ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ദേവപ്രശ്‌നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷനെ ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല്‍ കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് മാര്‍ത്താണ്ഡവര്‍മ രാജാവ്‌ പറയുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌

August 20th, 2011

gold-price-gains-epathram

കൊച്ചി: സ്വര്‍ണ്ണ വില ചരിത്രത്തിലാദ്യമായി 20,000 ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോഡിലെത്തുകയും ഓഹരിവിപണികള്‍ ഇടിയുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ രണ്ടുതവണ കയറി. ഇതോടെ പവന് 20,520 രൂപയായി, ഗ്രാമിന് 2565 രൂപ.

വെള്ളിയാഴ്ച രാവിലെ വില 480 രൂപ വര്‍ധിച്ചതോടെ 20,320 രൂപയിലെത്തിയിരുന്നു.  ഉച്ചയ്ക്ക് 12 മണിയോടെ 200 രൂപകൂടി ഉയര്‍ന്നതോടെ വില 20,520-ലെത്തി. തങ്കവിലയില്‍ ഗ്രാമിന് 80 രൂപയുടെ വര്‍ധനയുണ്ടായതോടെ വില 2815 രൂപയായി. ഇന്ത്യയില്‍ പുതിയ വിവാഹസീസണിന് തുടക്കമായതും സ്വര്‍ണത്തിന് ഉണര്‍വായി.

അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ എന്ന ആശങ്കയും യൂറോപ്പിലെ കടക്കെണിയും മൂലം നിക്ഷേപകര്‍ ഓഹരിയും ബോണ്ടുകളും വിറ്റഴിക്കല്‍ തുടരുകയാണ്. ഒപ്പം ഉത്പന്നങ്ങളായ ചെമ്പ്, നിക്കല്‍, ക്രൂഡോയില്‍, കാരീയം, സിങ്ക്, അലൂമിനിയം എന്നിവയും വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഒരു പരിധിവരെ വെള്ളിയിലും വില്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണം ദിവസേനയെന്നോണം പുതിയ റെക്കോഡ് സൃഷ്ടിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

33 of 371020323334»|

« Previous Page« Previous « നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
Next »Next Page » കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine