സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

June 26th, 2022

electricity-charges-increase-in-kerala-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 2022 ജൂണ്‍ 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരും. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യ രേഖക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർദ്ധന ഇല്ല.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗി ക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർദ്ധനയിൽ നിന്നും ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തില്‍ ഉള്ളത്.

അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, അംഗൻ വാടികൾ തുടങ്ങിയ വിഭാഗങ്ങൾക്കു താരിഫ് വർദ്ധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കള്‍ ഈ വിഭാഗത്തിലുണ്ട്.

ദാരിദ്ര്യ രേഖക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബ ങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗ വൈകല്യം ബാധിച്ചവരോ ഉള്ളവർക്കും നിരക്കു വര്‍ദ്ധന ഇല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് അതേ പടി നില നിർത്തി.

ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്‍റെ ആനുകൂല്യം 1000 വാട്ടിൽ നിന്ന് 2000 വാട്ട് ആയി ഉയര്‍ത്തി. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വാര്‍ത്താ കുറിപ്പ് ഇവിടെ വായിക്കാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും

June 1st, 2022

specially-abled-in-official-avoid-disabled-ePathram
തിരുവനന്തപുരം : ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളില്‍ നിന്നും സഹാധനം നല്‍കുന്നതിന് വരുമാന പരിധി നോക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ ഷിപ്പും ബത്തയും നല്‍കും. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും. വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതു വിഭാഗത്തിന് രണ്ടു ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.

വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പതിനാലാം പഞ്ച വത്സര പദ്ധതിയില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗര സഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്സിഡി മാര്‍ഗ്ഗ രേഖയിലാണ് സഹായ ധനം സംബന്ധിച്ച വിശദാംശങ്ങള്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

June 1st, 2022

sslc-plus-two-students-ePathram
തൃശൂര്‍ : കൊവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതി ‘പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ സ്കീമിന്‍റെ ഭാഗമായി ജില്ലയിലെ പതിമൂന്നു കുട്ടികള്‍ക്ക് സഹായം കൈമാറി.

ഓണ്‍ ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകള്‍ അടങ്ങിയ ഫോള്‍ഡര്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണം എന്നും എല്ലാവരും കൂടെയുണ്ട് എന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ഗുണ ഭോക്താക്കള്‍ ആവുന്നത്.

ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസ്സിനു താഴെയുള്ളവരും 3 പേര്‍ 18 വയസ്സിനു മുകളില്‍ ഉള്ളവരുമാണ്. പതിനെട്ടു വയസ്സിന് താഴെയുള്ള വരില്‍ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്.

തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി. ജി., പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

April 13th, 2022

km-shaji-epathram
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം. എൽ. എ. യുമായ കെ. എം. ഷാജിയുടെ ഭാര്യ യുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ. ഡി. (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) കണ്ടു കെട്ടി. കെ. എം. ഷാജി എം. എല്‍. എ. ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടാൻ മാനേജ്മെൻ്റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഭൂസ്വത്ത് കണ്ടു കെട്ടിയത്.

പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ പ്രകാരം വിജില ൻസ് കണ്ണൂർ യൂണിറ്റ് കെ. എം. ഷാജിക്ക് എതിരെ 2020 ഏപ്രിൽ 18 ന് കേസ് എടുത്തു. തുടര്‍ന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് ചിലര്‍ പരാതി നൽകി. അതോടെ ഇ. ഡി. അന്വേഷണം ആരംഭിച്ചു. കെ. എം. ഷാജിയെയും ഭാര്യ ആശയെയും നിരവധി തവണ ഇ. ഡി. ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെയും ബന്ധുക്കളുടെയും പേരില്‍ ഉള്ള മുഴുവൻ സ്വത്തു വിവരങ്ങളുടെയും കണക്ക് എടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങി ക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കുവാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരവിനേക്കാള്‍ 166 % വരുമാനം വര്‍ദ്ധിച്ചു എന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും
Next »Next Page » മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine